അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കാമോ? 2.50 ലക്ഷം രൂപ പലിശ വരുമാനം നേടാം; പോസ്റ്റ് ഓഫീസ് പദ്ധതിയിതാ

കയ്യിൽ ഒറ്റത്തവണ നിക്ഷേപിക്കാനായി പണം ലഭിച്ചാൽ ഇത് എങ്ങനെ നിക്ഷേപിക്കണം എന്നതിനെ പറ്റിയാകണം ചിന്ത. തുക മുഴുവനും ഒരു നിക്ഷേപത്തിലേക്ക് മാറ്റുകയോ, വ്യത്യസ്ത ലക്ഷ്യങ്ങൾക്കായി വ്യത്യസ്ത തരത്തിൽ നിക്ഷേപിക്കുകയോ ചെയ്യാവുന്നതാണ്.

സുരക്ഷിത നിക്ഷേപമായി പലരും തുക ബാങ്കിലേക്ക് നിക്ഷേപിക്കാറുണ്ട്. പലിശ നിരക്ക് പോലും പരി​ഗണിക്കാതെ പണം ബാങ്കിലിടുന്നതാണ് പലരുടെയും രീതി. നിക്ഷേപം ബാങ്കിലേക്ക് മാറ്റുന്നതിന് മുൻപ് പോസ്റ്റ് ഓഫീസ് പലിശ നിരക്ക് കൂടി ശ്രദ്ധിക്കേണ്ട സമയമാണിത്.

റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതിനാൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കിലും കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ പലിശ നിരക്ക് പ്രകാരം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 5 വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ 2.50 ലക്ഷം രൂപ പലിശ വരുമാനം നേടാൻ സാധിക്കും. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ പരിശോധിക്കുന്നത്.

അഞ്ച് വര്‍ഷത്തേക്ക് നിക്ഷേപിക്കാമോ? 2.50 ലക്ഷം രൂപ പലിശ വരുമാനം നേടാം; പോസ്റ്റ് ഓഫീസ് പദ്ധതിയിതാ

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷ കാലയളവുകളില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാം. വ്യക്തിഗത, ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാം. കുറഞ്ഞ നിക്ഷേപം 1,000 രൂപയിലാണ് ആരഭിക്കാന്‍ സാധിക്കുക. 100 രൂപയുടെ ഗുണിതങ്ങളാക്കി പരിധിയില്ലാതെ നിക്ഷേപിക്കാന്‍ സാധിക്കും എന്നത് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളുടെ ഗുണമാണ്. 

പ്രായപരിധിയില്ലാതെ ഏതൊരാള്‍ക്കും ടൈം ഡെപ്പോസിറ്റ് പോസ്റ്റ് ഓഫീസില്‍ ആരംഭിക്കാം. 10 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്കും അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടെടുക്കാന്‍ പ്രായ പൂര്‍ത്തിയാകണം. പ്രായ പൂര്‍ത്തിയായ 3 പേര്‍ക്ക് ജോയിന്റ് അക്കൗണ്ടെടുക്കാം.

പലിശ നിരക്ക്

ഏപ്രില്‍ 1 ആരംഭിച്ച പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ നിരവധി ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 10-70 അടിസ്ഥാന നിരക്കാണ് പലിശ നിരക്കില്‍ വര്‍ധനവ് വന്നത്. പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് ഒഴികെ ബാക്കി നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുയര്‍ന്നു. 1 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.8 ശതമാനം പലിശയും 2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.9 ശതാനം പലിശയും ലഭിക്കും. മൂന്ന് വര്‍ഷ കാലാവധിയില്‍ 7 ശതമാനാണ് പലിശ നിരക്ക്.

5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 7 ശതമാനമായിരുന്ന പലിശ നിരക്ക് 2023 ഏപ്രില്‍ 1 മുതല്‍ 7.5 ശതമാനമാക്കി ഉയര്‍ത്തി. ഇതോടെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് സമാനമായി. 5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് വലിയ നേട്ടമാണ് ലഭിക്കുന്നത്. 

കാല്‍ക്കുലേറ്റര്‍

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ടില്‍ 5 വര്‍ഷത്തേക്ക് 6 ലക്ഷം രൂപ നിക്ഷേപിച്ചാലാണ് 2.50 ലക്ഷത്തിന് മുകളില്‍ പലിശ വരുമാനം ലഭിക്കുക. 6 ലക്ഷം രൂപയ്ക്ക് 7.50 ശതമാനം പലിശ ലഭിക്കുമ്പോള്‍ 2,69,969 രൂപ പലിശയായി ലഭിക്കും. ഇത് അടക്കം കാലാവധിയില്‍ 8,69,969 രൂപ പിന്‍വലിക്കാം.

നികുതി ഇളവ്

5 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ മികച്ച പലിശ വരുമാനത്തിനൊപ്പം നികുതി ഇളവും ലഭിക്കും. നിക്ഷേപിക്കുന്ന തുകയിൽ 1.50 ലക്ഷം രൂപയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം സാമ്പത്തിക വർഷത്തിൽ നികുതി ഇളവ് ലഭിക്കും. പലിശ വരുമാനത്തിന് നികുതി ഇളവുകളൊന്നും ലഭിക്കില്ല. നിക്ഷേപകന്റെ ആദായ നികുതി സ്ലാബ് അനുസരിച്ചുള്ള നികുതി നൽകേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X