ശമ്പളക്കാരാണെങ്കില്‍ മാസത്തില്‍ മുടങ്ങാതെയുള്ള വരുമാനം ഉണ്ടാകും. പണ ലഭ്യതയുള്ളതിനാല്‍ മാസത്തില്‍ ചെറിയ തുകകളായി നിക്ഷേപിക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ ഇത്തരക്കാര്‍ക്ക് ഉപകാരപ്പെടും. ശമ്പളത്തില്‍ നിന്ന് ചെലവാക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് നിശ്ചിത ശതമാനം തുക സ്ഥിരമായി മാസത്തില്‍ മാറ്റിവെച്ചാല്‍ അധിക ചെലവില്ലാതെ വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. ശമ്പളക്കാര്‍ക്ക് ഉപകാരപ്പെടുന്ന 7 നിക്ഷേപ പദ്ധതികളാണ് ചുവടെ വിശദമാക്കുന്നത്.
ഓഹരി നിക്ഷേപം
കോവിഡിന് ശേഷം ഓഹരി വിപണിയില്‍ നിക്ഷേപിക്കാനിറങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. ഡിസ്ക്കൗണ്ട് ബ്രോക്കര്‍മാരുടെ വര്‍ധനവും പുതിയ നിക്ഷേപരെ വിപണിയിലേക്ക് എത്തിച്ചു. ശമ്പളക്കാര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആരംഭിച്ച് ഓഹരിയില്‍ നിക്ഷേപിക്കാം. മാസങ്ങളില്‍ നിശ്ചിത തുക വീതം ഉപയോഗിച്ച് ഓഹരികളില്‍ തുടര്‍ച്ചയായി നിക്ഷേപിക്കാം. കുറഞ്ഞ തുകയായ 100 രൂപ മുതല്‍ ഓഹരികള്‍ വാങ്ങാം.
ഓഹരികളില്‍ നേരിട്ടുള്ള നിക്ഷേപത്തിന് വലിയ അപകട സാധ്യതയുണ്ട്. മറ്റുള്ള നിക്ഷേപങ്ങളേക്കാളും ഉയര്‍ന്ന റിട്ടേണും ഓഹരി വിപണി നല്‍കും. മികച്ച പ്ലാനിംഗോടെ നിക്ഷേപിക്കുന്നൊരാള്‍ക്ക് 15 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിക്കാം.

മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി ചെയ്യാം
നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ കുറഞ്ഞ റിസ്കില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നൊരു വഴിയാണ് മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി വഴി നിക്ഷേപിക്കുക എന്നത്. ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപരില്‍ നിന്ന് പണം സമാഹരിച്ച് നിക്ഷേപിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ടിലെ രീതി ഇതിനാല്‍ റിസ്ക് കുറവായിരിക്കും. ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടുകളും നിക്ഷേപത്തിന് തിരഞ്ഞെടുക്കാം.
എസ്ഐപി വഴി മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും. 100 രൂപ മുതല്‍ മാസത്തില്‍ എസ്ഐപി ചെയ്യാന്‍ സാധിക്കുന്ന ഫണ്ടുകള്‍ വിപണിയിലുണ്ട്. മാസത്തില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് രീതിയില്‍ പണം പിന്‍വലിച്ച് തുല്യമായ യൂണിറ്റുകള്‍ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. ഇക്വിറ്റി ഫണ്ടുകളില്‍ നിന്ന് 11-14 ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രതീക്ഷിക്കാം.
ആവര്‍ത്തന നിക്ഷേപം
എസ്ഐപിക്ക് സമാനമായി മാസത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നൊരു നിക്ഷേപമാണ് ആവര്‍ത്തന നിക്ഷേപം. റിസ്ക് ഫ്രീ ആയിട്ടുള്ളൊരു നിക്ഷേപമായി ആവര്‍ത്തന നിക്ഷേപത്തെ കാണാം. ബാങ്കില്‍ നിന്നും പോസ്റ്റ് ഓഫീസില്‍ നിന്നും ആവര്‍ത്തന നിക്ഷേപം ലഭിക്കും.
മാസത്തില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശ കാലാവധിയോളം ലഭിക്കുന്നതാണ് ആവര്‍ത്തന നിക്ഷേപത്തിന്റെ രീതി. 100 രൂപ മുതല്‍ നിക്ഷേപം തുടങ്ങാം. ബാങ്കുകള്‍ 120 മാസത്തേക്കും പോസ്റ്റ് ഓഫീസ് 5 വര്‍ഷത്തേക്കുമാണ് നിക്ഷേപം സ്വീകരിക്കുന്നത്. 6.75 ശതമാനം മുതല്‍ പലിശ ലഭിക്കും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
ശമ്പളക്കാരായവര്‍ക്ക് ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ശമ്പളക്കാരനും തുല്യമായ തുക കമ്പനിയും ഇപിഎഫ് അക്കൗണ്ടിലേക്ക് മാറ്റും. മാസത്തില്‍ ഇത്തരത്തില്‍ നിക്ഷേപം നടക്കും. ശമ്പളക്കാരന് ആവശ്യമെങ്കില്‍ ഇപിഎഫ് വിഹിതം ഉയര്‍ത്താന്‍ സാധിക്കും.
ശമ്പളക്കാര്‍ക്ക് ഇപിഎഫ് വിഹിതത്തില്‍ നിന്ന് ആദായ നികുതി ഇളവ് ലഭിക്കും. ഇതോടൊപ്പം കാലാവധിയില്‍ പിന്‍വലിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും.
സ്വര്‍ണ നിക്ഷേപം
സമീപ കാലത്ത് മികച്ച റിട്ടേണ്‍ നല്‍കിയൊരു നിക്ഷേപമാണ് സ്വര്‍ണം. വിപണി അസ്ഥിരമാകുന്ന ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ സ്വര്‍ണം പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. മാസ ശമ്പളക്കാര്‍ക്ക് 1,000 രൂപയ്ക്കും സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള മികച്ച റിട്ടേണ്‍ നല്കുന്ന ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങാം. ഇതിനായി ഡിജിറ്റല്‍ സ്വര്‍ണം, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്, ഗോള്‍ഡ് ഇടിഎഫ്, സോവറിന്‍ ഗോള്‍ഡ് ഫണ്ട് എന്നിവ തിരഞ്ഞെടുക്കാം.
റിയല്‍ എസ്റ്റേറ്റ്
റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് ഒറ്റത്തവണയായി വലിയ തുക ആവശ്യമാണ്. ഇതിന് ബദലായി റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ആര്‍ഇഐടി) ഉപയോഗപ്പെടുത്താം. വരുമാനം നല്കുന്ന റിയല്‍ എസ്റ്റേറ്റ് ആസ്തികളില്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്ന ഒരു നിക്ഷേപ മാര്‍ഗമാണിത്. സെബിയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപമാണിത്. ആര്‍ഇഐടി കമ്പനികളില്‍ നേരിട്ടോ മ്യൂച്വല്‍ ഫണ്ട് എസ്ഐപി വഴിയോ ഐപിഒ വഴിയോ നിക്ഷേപിക്കാം.
ഐപിഒ
അല്പം പണചെലവുള്ള നിക്ഷേപമാണ് ഐപിഒ. വിപണിയിലേക്ക് പുതുതായി എത്തുന്ന കമ്പനികളുടെ പ്രാരംഭ ഓഹരി വില്പനയാണിത്. മികച്ച കമ്പനികളിലെ ഐപിഒ നിക്ഷേപം 15-20 വര്‍ഷത്തേക്ക് തുടരുന്നൊരാള്‍ക്ക് വലിയ നേട്ടം നല്കാന് സാധിക്കും.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications