ഭാവിയിലെ ചെലവുകൾക്ക് വേണ്ടി സമ്പാദിക്കുക എന്നത് നല്ലൊരു സാമ്പത്തിക ശീലമാണ്. വീട് വെയ്ക്കൽ, മക്കളുടെ വിദ്യാഭ്യാസം പോലുള്ള ഉറപ്പായുള്ള ചെലവുകൾക്കൊപ്പം പട്ടികപ്പെടുത്താൻ സാധിക്കാത്ത ഒട്ടനവധി ചെലവുകളും പ്രതീക്ഷിക്കാവുന്നതാണ്. ഇവയ്ക്കായി നേരത്തെ നിക്ഷേപം ആരംഭിക്കുക എന്നതാണ് ചെയ്യാൻ സാധിക്കുന്നൊരു കാര്യം. മാസ തവണകളായി നടത്താവുന്ന നിക്ഷേപങ്ങൾ ചെറിയ തുക കൊണ്ട് വലിയ സമ്പത്ത് നേടാൻ സഹായിക്കുന്നു.
ഇത്തരത്തിലുള്ള നിരവധി പദ്ധതികൾ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ നൽകുന്നുണ്ട്. സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷൂറൻസിന്റെ ഗുണങ്ങളും കൂടി നൽകുന്നവയാണ് ഈ പദ്ധതികൾ. മാസത്തിൽ 2,100 രൂപ പ്രീമിയം അടയ്ക്കാൻ സാധിക്കുന്നൊരാൾക്ക്, ദിവസത്തിൽ 70 രൂപ മാറ്റിവെച്ചാൽ അരക്കോടിക്കടുത്ത് രൂപ നേടാൻ സാധിക്കുന്നൊരു പോളിയിാണ് എൽഐസിയുടെ എന്‍ഡൗമെന്റ് പോളിസി. വിശദാംശങ്ങൾ ചുവടെ നോക്കാം.
എൽഐസി എൻഡൗമെന്റ് പോളിസി
ഒരു നോൺ ലിങ്ക്ഡ് പോളിസിയാണ് എൽഐസി എന്‍ഡൗമെന്റ് പ്ലാൻ. ഓഹരി വിപണിയുമായി ബന്ധപ്പിക്കാത്ത പോളിസായാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കമ്പനിയുടെ ലാഭ വിഹിതം പോളിസി ഉടമകളുമായി പങ്കിടുന്ന പാര്‍ട്ടിസിപെറ്റിംഗ് ഇന്‍ന്‍ഷൂറന്‍സ് പോളിസിയാണ് എന്‍ഡൗമെന്റ് പോളിസി.
പോളിസിയില്‍ ചേരാനുള്ള ചുരുങ്ങിയ പ്രായം 18 വയസാണ്. പരമാവധി 55 വയസും. പോളിസി ഉടമയുടെ 75 വയസിനുള്ളില്‍ പോളിസിയുടെ കാലാവധി പൂര്‍ത്തിയാകും. 12 വർഷം മുതല്‍ 35 വര്‍ഷം വരെ വ്യത്യസ്ത കാലയളവുകളില്‍ പോളിസി തിരഞ്ഞെടുക്കാം. പോളിസി കാലയളവോളം പ്രീമിയം അടയ്ക്കണം.
സം അഷ്വേഡ് തുക
എൽഐസി എൻഡൗമെന്റ് പോളിസിയിൽ ചുരുങ്ങിയ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. പരമാവധി സം അഷ്വേഡിന് പരിധിയില്ല. പോളിസി ഉടമയ്ക്ക് പണം ആവശ്യമുള്ള സമയത്ത് പോളിസി ഈട് നല്‍കി വായ്പയെടുക്കാനുള്ള സൗകര്യവും സറണ്ടര്‍ ചെയ്യാനുള്ള സൗകര്യവും എന്‍ഡൗമെന്റ് പോളിസി വഴി ലഭിക്കും. 2 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് പോളിസി വായ്പയും സറണ്ടര്‍ ആനുകൂല്യവും ലഭിക്കുന്നത്. വായ്പയെടുത്തവരില്‍ മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കുന്ന സമയത്ത് കുടിശ്ശികയുണ്ടെങ്കില്‍ ഇത് കിഴിക്കും.
പോളിസി പ്രീമിയം
പോളിസിയുടെയുടെ പ്രായവും പോളിസി കാലായളവും അടിസ്ഥാനമാക്കിയാണ് എൽഐസി എൻഡൗമെന്റ് പോളിസിയുടെ പ്രീമിയം കണക്കാക്കുന്നത്. വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ പാദ വര്‍ഷത്തിലോ മാസത്തിലോ പ്രീമിയം അടയ്ക്കനുള്ളശ സൗകര്യം എൽഐസി നൽകുന്നുണ്ട്. മാസത്തില്‍ പ്രീമിയം അടയ്ക്കുന്നവർക്ക് 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും.
20 വയസുകാരന്‍ 1 ലക്ഷം രൂപ അഷ്വേഡ് തുകയുടെ പോളിസി 15 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ 6,978 രൂപയാണ് മാസ പ്രീമിയം വരുന്നത്. 25 വര്‍ഷത്തേക്കാണങ്കില്‍ 3,930 രൂപയും 3 വര്‍ഷത്തേക്ക് 2,754 രൂപയും പ്രീമിയം വരും.
പോളിസി കാൽക്കുലേറ്റർ
18 വയസുകാരന്‍ 10 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള 35 വര്‍ഷ കാലാവധിയുള്ള പോളിസി വാങ്ങിയാല്‍ വാര്‍ഷിക പ്രീമിയം 26534 രൂപയാണ്. തൊട്ടടുത്ത വര്‍ഷം മുതല്‍ പ്രീമിയം 25962 രൂപയാകും. ഇത് മാസത്തില്‍ അടയ്ക്കുന്നൊരാള്‍ക്ക് 2100 രൂപ മതിയാകും.
35 വര്‍ഷത്തെ കാലാവധിക്ക് ശേഷം മെച്യൂരിറ്റി ബെനഫിറ്റായി 48 ലക്ഷം രൂപ പോളിസിയില്‍ നിന്ന് ലഭിക്കും. പോളിസിയില്‍ അടച്ച 9,27,500 രൂപയ്ക്കൊപ്പം സം അഷ്വേഡായ 10 ലക്ഷവും ബോണസും ഫൈനല്‍ അഡിഷന്‍ ബോണസും ചേര്‍ത്താണ് 48 ലക്ഷം ലഭിക്കുന്നത്.
എങ്ങനെ പോളിസി ചേരാം
എൽഐസി പോളിസികൾ ഓൺലൈനായും ഓഫ്‍ലൈനായും വാങ്ങാൻ സാധിക്കും. എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ എൽഐസി ശാഖകളിലെത്തിയോ എൽഐസി ഏജന്റുമാർ വഴിയോ പോളിസിയിൽ ചേരാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
