പണം സുരക്ഷിതമായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഇന്നും ഇന്ത്യയിലുണ്ട്. നിക്ഷേപത്തിലൂടെ സുരക്ഷിത വരുമാനവും ജീവിത സുരക്ഷയും തേടുന്നൊരാളാണെങ്കിൽ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പദ്ധതികൾ തിരഞ്ഞെടുക്കാവുന്നതാണ്.
നിക്ഷേപിക്കുന്ന തുകയും ബോണസും ചേർത്ത് കാലാവധിയിൽ ലഭിക്കുന്നതിനോടൊപ്പം പോളിസി കാലത്ത് ലൈഫ് ഇൻഷൂറൻസിന്റെ ഗുണങ്ങളും നൽകുന്ന പദ്ധതികൾ നിലവിലുണ്ട്. ഈ വിഭാഗത്തിൽപ്പെടുന്ന, ദിവസം 138 രൂപയുടെ നിക്ഷേപത്തിലൂടെ 23 ലക്ഷം നേടാൻ സാധിക്കുന്നൊരു പോളിസിയാണ് എൽഐസി ബീമ രത്ന. വിശദാംശങ്ങൾ നോക്കാം.
എല്‍ഐസി ബീമ രത്ന
കോര്‍പ്പറേറ്റ് ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ (ഐഎംഎഫ്), എല്‍ഐസിയുടെ കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി) എന്നിവയിലൂടെയാണ് ഈ പോളിസി വാങ്ങാന്‍ സാധിക്കുക. ഈ നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ്, നോണ്‍-ലിങ്ക്ഡ് വ്യക്തിഗത, സേവിംഗ്സ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍ ആണ് എല്‍ഐസി ബീമ രത്ന പ്ലാന്‍. പോളിസിയുടെ കാലയളവില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. പോളിസി കാലയളവില്‍ പണം ആവശ്യമുള്ളവര്‍ക്ക് വായ്പയിലൂടെ ലിക്വിഡിറ്റിയും ഉറപ്പാക്കുന്നു.

പോളിസി യോഗ്യത
പോളിസിയില്‍ ചേരാന്‍ കുറഞ്ഞത് 5 ലക്ഷം രൂപയ്ക്കെങ്കിലും പോളിസി വാങ്ങണം. കുറഞ്ഞ സംഅഷ്വേഡ് തുക 5 ലക്ഷം രൂപയാണ്. 15 വര്‍ഷം 20 വര്‍ഷം, 25 വര്‍ഷം എന്നിങ്ങനെ പോളിസി കാലയളുണ്ട്. ഇവയ്ക്ക് യഥാക്രമം 11 വര്‍ഷം, 16 വര്‍ഷം, 21 വര്‍ഷമാണ് പോളിസി കാലയളവ്.
15 വര്‍ഷ പോളിസി ചേരാന്‍ 5 വയസ് പൂര്‍ത്തിയാകണം. മറ്റു പോളിസികള്‍ ചേരാന്‍ 90 ദിവസമായാല്‍ മതിയാകും. 15 വര്‍ഷ പോളിസിയില്‍ 55 വയസാണ് ഉയര്‍ന്ന പ്രായ പരിധി. 20 വര്‍ഷ പോളിസിയില്‍ 50 വയസും 25 വര്‍ഷ പോളിസിയില്‍ 45 വയസിനുള്ളിലും പോളിസിയില്‍ ചേരണം.
പ്രീമിയം അടവ്
പോളിസി ഉടമയുടെ സൗകര്യത്തിന് അനുസരിച്ചുള്ള പ്രീമിയം അടവ് തിരഞ്ഞെടുക്കാം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 15 ദിവസത്തെ ഗ്രേസ് പിരിയഡ് ലഭിക്കും. മറ്റു രീതിയില്‍ പോളിസി അടയ്ക്കുന്നവര്‍ക്ക് 30 ദിവസത്തെ ഗ്രേസ് പിരിയഡും ലഭിക്കും.
വാര്‍ഷിക പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 2 ശതമാനം റിബേറ്റും അര്‍ധ വര്‍ഷത്തില്‍ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 1 ശതമാനം റിബേറ്റും ലഭിക്കും. പോളിസി അടവ് മുടങ്ങിയാല്‍ ആദ്യ പ്രീമിയം അടച്ചതിന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 2 വര്‍ഷത്തെ പോളിസി പൂര്‍ണമായും അടച്ചാല്‍ പോളിസി ഉടമയ്ക്ക് പോളിസി സറണ്ടര്‍ ചെയ്യാം.
സർവൈവൽ ആനുകൂല്യങ്ങൾ
ബീമ രത്ന പോളിസിയിൽ പ്രീമിയം അടവ് പൂര്‍ത്തിയാക്കിയാല്‍ സം അഷ്വേഡിന്റെ 25 ശതമാനം വീതം രണ്ട് തവണയായി ലഭിക്കും. 15 വര്‍ഷ പോളിസിയില്‍ പ്രീമിയം അടവ് 11 വര്‍ഷമാണ് വരുന്നത്. ശേഷം 13, 14 വര്‍ഷങ്ങളില്‍ പോളിസി ഉടമയ്ക്ക് സം അഷ്വേഡിന്റെ 25 ശതമാനം വീതം റിട്ടേണ്‍ ലഭിക്കും. ബാക്കി 50 ശതമാനം കാലാവധിയില്‍ പിന്‍വലിക്കാം.
20 വര്‍ഷത്തെ പോളിസിയില്‍ 18, 19 വര്‍ഷങ്ങളിലാണ് സം അഷ്വേഡിന്റെ 25 ശതമാനം വീതം ലഭിക്കുന്നത്. 25 വര്‍ഷത്തെ പോളിസിയില്‍ 23, 24 വര്‍ഷങ്ങളില്‍ 25 ശതമാനം വീതം ലഭിക്കും.
കാൽക്കുലേറ്റർ
എൽഐസി ബീമ രത്ന പോളിസിയിൽ 20 വർഷത്തേക്ക് 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയാൽ 50,000 രൂപ വാർഷിക പ്രീമിയം വരും. ദിവസത്തിൽ ഈ തുക കണക്കാക്കുമ്പോൾ 138 രൂപ മതിയാകും. 20 വർഷ പോളിസിയിൽ 16 വർഷം പ്രീമിയം അടയ്ക്കണം. ശേഷം ആനുകൂല്യം ലഭിക്കും. കാലാവധിയിൽ മൊത്തത്തിൽ 23,05,000 രൂപ ലഭിക്കും.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications