ചെറിയ വരുമാനത്തിൽ നിന്ന് പോലും വലിയൊരു തുകയുടെ സമ്പാദ്യമുണ്ടാക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ വിപണിയിലുണ്ട്. കരിയറിന്റെ തുടക്കത്തിൽ ചെറിയ തുക വരുമാനക്കാർക്ക് പോലും സമ്പാദ്യ ശീലം തുടങ്ങാൻ ഇത്തരം പദ്ധതികളിൽ ചേരുന്നത് ഗുണം ചെയ്യും.
മാസ തവണകളായി നിക്ഷേപിക്കാൻ സാധിക്കുന്ന ഇത്തരം നിക്ഷേപ മാർഗങ്ങൾ ചെറിയ തുകയെ കോമ്പൗണ്ടിംഗ് ഗുണത്തോടെ വലിയൊരു സംഖ്യയാക്കി മാറ്റുന്നു. ഇതിന് തിരഞ്ഞെടുക്കാവുന്നൊരു നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുക എന്നത്.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം
മ്യൂച്വൽ ഫണ്ട് പ്ലാനുകൾ കുറഞ്ഞ റിസ്കിൽ പണപ്പെരപ്പത്തെ മറികടക്കാൻ സാധിക്കുന്നൊരു നിക്ഷേപമാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ദീർഘകാലത്തേക്ക് ഗുണം ചെയ്യും. ഫണ്ട് മാനേജർമാർ നിക്ഷേപകരിൽ നിന്ന് സ്വരൂപിക്കുന്ന പണം വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് വിവിധ ഓഹരികളിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കുന്നതാണ് ഓഹരി വിപണിയിലെ രീതി.
ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കാൻ സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറി നിൽക്കുന്നവർക്ക് മ്യൂച്വൽ ഫണ്ട് മികച്ച ഓപ്ഷനാണ്. ഒറ്റത്തവണ നിക്ഷേപം വഴിയും സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം.
എസ്ഐപി
ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപിയാണ് അനുയോജ്യമായ മാർഗം. തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് യൂണിറ്റുകളുടെ നെറ്റ് അസറ്റ് വാല്യു അടിസ്ഥാനമാക്കി നിക്ഷേപിക്കുന്ന തുകയ്ക്ക് തുല്യമായ യൂണിറ്റുകൾ അനുവദിക്കുന്നതാണ് മ്യൂച്വൽ ഫണ്ടിലെ രീതി. വിപണിയുടെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ച് നെറ്റ് അസറ്റ് വാല്യു കൂടിയും കുറഞ്ഞുമിരിക്കും. ദീർഘകാല നിക്ഷേപകന് എസ്ഐപി വഴി നിക്ഷേപിക്കുമ്പോൾ വിപണി ഇടിയുന്ന സമയത്ത് കൂടുതൽ യൂണിറ്റുകൾ സ്വന്തമാക്കാൻ സാധിക്കും. ഇതുവഴി കോസ്റ്റ് ആവറേജിംഗിന്റെ നേട്ടം ലഭിക്കും.
നേരിട്ട് നിക്ഷേപിക്കാം
നേരിട്ടും (Direct) ബ്രോക്കറേജ് സ്ഥാപനങ്ങൾ വഴിയും (Regular) മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും. മ്യൂച്വൽ ഫണ്ട് നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് ചെലവ് അനുപാതം. ഡയറക്ട് പ്ലാനിൽ ചെലവ് അനുപാതം കുറവായിരിക്കും. റെഗുലർ പ്ലാനിൽ ബ്രോക്കറേജ് ചാർജടക്കം വരുന്നതിനാൽ ചെലവ് ഉയർന്നതാരകും. ഇത് നിക്ഷേപത്തിൽ നിന്നുള്ള ആദായത്തെ ബാധിക്കും.
എസ്ഐപി കാൽക്കുലേറ്റർ
ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 12-15 ശതമാനം റിട്ടേണ്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലഭിക്കും. മാസം 500 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 13 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 20 വര്‍ഷം കൊണ്ട് 5.72 ലക്ഷമാണ് നേടാന്‍ സാധിക്കുക. ഇതേ നിക്ഷേപം 35 വര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ 42.61 ലക്ഷം രൂപ നേടാന്‍ സാധിക്കും. 2.10 ലക്ഷത്തിന്റെ നിക്ഷേപത്തില്‍ നിന്നാണ് ഇത്രയും വലിയ നേട്ടം ലഭിക്കുന്നത്.
മാസം 2000 രൂപ നിക്ഷേപിക്കുന്ന വ്യക്തിക്ക് 15 വര്‍ഷം കൊണ്ട് 13 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 11.11 ലക്ഷം രൂപ ലഭിക്കും. 20 വര്‍ഷത്തേക്ക് നിക്ഷേപം നീട്ടിയാല്‍ 45.42 ലക്ഷം രൂപ നേടാനാകും. ഇത്രയും കാലം കൊണ്ട് ആകെ നിക്ഷേപിച്ചതാകട്ടെ 6 ലക്ഷം രൂപയും. ഇതേ നിക്ഷേപം 35 വര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ 1.70 കോടി രൂപയാണ് നേടാന്‍ സാധിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications