പണത്തിന് ആവശ്യമില്ലാത്തവരായി ആരും തന്നെയില്ല. ഇതിനാൽ അന്നന്നത്തെ ചെലവുകൾക്കൊപ്പം ഭാവി കാര്യങ്ങൾക്ക് കൂടി പണം കണ്ടത്തേണ്ടതുണ്ട്. മുന്നിലുള്ളൊരു ആവശ്യത്തിന് നിക്ഷേപം തുടങ്ങുക എന്നത് പലപ്പോഴും ശരിയായൊരു തീരുമാനമാകാറില്ല. പെട്ടന്ന് പണം ആവശ്യമായി വരുന്ന സമയത്ത് ചിട്ടികൾ ഉപകാരപ്പെടാറുണ്ട്. ഇത്തരത്തിൽ സാധാരണക്കാരന്റെ കീശയ്ക്ക് ഭാരമാകാത്ത മാസ അടവിൽ ലക്ഷങ്ങൾ നേടാൻ സാധിക്കുന്നൊരു കെഎസ്എഫ്ഇ ചിട്ടിയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.
ചിട്ടി വിശദാംശം
6000 രൂപ മാസ അടവുള്ള 120 മാസ കാലയളവിലുള്ള 7.20 ലക്ഷത്തിന്റെ മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണിത്. സാധാരണക്കാർക്ക് ബജറ്റിന് അനുസരിച്ചുള്ള മാസ അടവ് സാധിക്കുന്നൊരു ചിട്ടിയാണിത്. ആദ്യ മാസം 6,000 രൂപയും ചിട്ടി പരമാവധി ലേല കിഴിവിൽ പോകുന്ന മാസങ്ങളിൽ 4,425 രൂപയുമാണ് മാസ അടവ് വരുന്നത്. മാസത്തിൽ 6,000 രൂപയ്ക്കും 4,425 രൂപയ്ക്കും ഇടയിൽ മാസ അടവ് സാധിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മൾട്ടി ഡിവിഷഴ ചിട്ടായണിത്.
ലേലവും നറുക്കും
മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മൂന്ന് ലേലവും ഒരു നറുക്കും ഉൾപ്പടെ നാല് അവസരമാണ് മാസത്തിൽ ലഭിക്കുന്നത്. മാസത്തിൽ ഒരു ചിട്ടി വരിക്കാരന് നറുക്കിലൂടെ 6.84 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 40 ശതമാനം വരെ ലേല കിഴിവിൽ മൂന്ന് ലേലങ്ങളും നടക്കും. പരമാവധി ലേല കിഴിവിൽ 4.32 ലക്ഷം രൂപ വരെയാണ് ചിട്ടി വിളിക്കാൻ സാധിക്കുക. ഈ തുകയിൽ നിന്ന് ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയും.
ലേല കിഴിവ്
7.20 ലക്ഷം രൂപയുടെ ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ആകെ ലേല കിഴിവ് 90,000 രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെ ആയിരിക്കാം. ഇത് ചിട്ടിയിൽ ചേരുന്നവരുടെ ആവശ്യകതയെ ആശ്രയിച്ചിരിക്കും. 40 മാസ വരെ താഴ്ന്ന് പോയാല്‍ അധിക ലാഭം നേടാം.
മാസത്തിൽ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന പരമാവധി ലേല കിഴിവ് 1575 രൂപയാണ്. ഈ തുക കിഴിച്ചാണ് 40-45 മാസം വരെ മാസ തവണ അടയ്ക്കേണ്ടത്. ഇത്തരത്തിലാണ് ലാഭ വിഹിതം കണക്കാക്കുന്നത്.
എപ്പോൾ ലേലം വിളിക്കാം
അത്യാവശ്യക്കാർ മാത്രമെ പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കേണ്ടതുള്ളൂ. ചിട്ടി ലേലം വിളി ആരംഭിച്ചാൽ കുറഞ്ഞ ലേല കിഴിവിൽ ചിട്ടി വിളിക്കാൻ സാധിക്കും. ഇതോടൊപ്പം നറുക്ക് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ആവശ്യമാ സമയത്ത് ലേലം വിളിച്ചെടുക്കുന്നവർക്ക് തുക ജാമ്യം നൽകി പിൻവലിക്കാനോ സ്ഥിര നിക്ഷേപമിടാനോ സാധിക്കും.
നിലവിൽ 8 ശതമാനം പലിശ ചിട്ടി സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നുണ്ട്. 6.80 ലക്ഷം രൂപ ആദ്യ മാസത്തിൽ നറുക്ക് ലഭിക്കുന്ന വ്യക്തിക്ക് ഒരു മാസത്തിൽ 4,533 രൂപ പലിശയായി ലഭിക്കും.
ജാമ്യം കരുതി വെയ്ക്കുക
ആവശ്യമായ സമയത്ത് ചിട്ടി ലേലം വിളിച്ച് പണം പിൻവലിക്കാൻ മേൽ ബാധ്യതയ്ക്ക് തക്കതായ ജാമ്യം നൽകേണ്ടതുണ്ട്. ഇതിനാൽ കെഎസ്എഫ്ഇയുടെ ജാമ്യ വ്യവസ്ഥ കൃത്യമായി മനസിലാക്കുക. സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, സ്വർണം, വസ്തു ജാമ്യം എന്നിങ്ങനെ നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്നത്. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങൾ ചേർത്തോ നൽകാനാകും.
എവിടെ ലഭിക്കും ചിട്ടി
എറണാകുളം ജില്ലയിലെ പള്ളുരുത്തി ബ്രാഞ്ചിലാണ് ഈ ചിട്ടി ആരംഭിക്കുന്നത്. ഏകദേശം 2023 ഏപ്രില്‍ 12 ഓടെ ചിട്ടി ആരംഭിക്കുമെന്നാണ് കെഎസ്എഫ്ഇ വെബ്‌സൈറ്റില്‍ പറയുന്നത്. ഇതോടൊപ്പം 25,000 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള ഹ്രസ്വകാല ചിട്ടിയും ഇതേ ബ്രാഞ്ചില്‍ ആരംഭിക്കുന്നുണ്ട്. ഫെബ്രുവരി 22-നാണ് ഈ ചിട്ടി ആരംഭിക്കുന്നത്.
ഈ ചിട്ടികളില്‍ ജനുവരി 31ന് മുന്‍പ് ചേരുന്നവര്‍ക്ക് സ്മാര്‍ട്ട ഭദ്രത ചിട്ടിയുടെ ഭാഗമായി 1 കോടി രൂപയുടെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
