വസ വേതനക്കാർക്ക് വരുമാനത്തിൽ നിന്ന് സമ്പാദ്യം ഉണ്ടാക്കണമെങ്കിൽ ദിവസം മിച്ചം പിടിക്കുന്ന തുക നിക്ഷേപിക്കണം. സാധാരണയായി ബാങ്കുകളിൽ മാസത്തിൽ നിക്ഷേപിക്കുന്ന ആവർത്തന നിക്ഷേപ പദ്ധതികൾ അവതരിപ്പിക്കാറുണ്ട്. ദിവസ നിക്ഷേപങ്ങൾ സ്വീകരിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പലയിടത്തും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അധ്വാനിച്ചുണ്ടാക്കിയ പണം സുരക്ഷിതമായ ഇടത്താണ് നിക്ഷേപിക്കേണ്ടത്.
ഏറ്റവും സുരക്ഷിത നിക്ഷേപങ്ങളായി കണക്കാക്കുന്നത് ബാങ്കുകളാണ്. ഇതിൽ തന്നെ പൊതുമേഖലാ ബാങ്കുകലാണ് ഏറ്റവും സുരക്ഷിതം. നിത്യപിരവ് സംമ്പ്രദായത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന പദ്ധതി പൊതുമേഖലാ ബാങ്കായ കാനറാ ബാങ്കിലുണ്ട്. ഇതിന്റെ വിശദാംശങ്ങൾ നോക്കാം.
ന്യു നിത്യ നിധി നിക്ഷേപം
നേരത്തെ തന്നെ കാനറാ ബാങ്ക് ആരംഭിച്ച നിത്യ പിരിവ് നിക്ഷേപമാണ് നിത്യ നിധി നിക്ഷേപം. സിൻഡിക്കേറ്റ് ബാങ്കുമായി ലയിച്ച ശേഷം കാനറാ ബാങ്കില്‍ 2020 ഏപ്രില്‍ ഒന്നിനാണ് നിത്യ നിധി നിക്ഷേപ പദ്ധതി ആരംഭിക്കുന്നത്. ലയനത്തിന് മുന്‍പ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ആരംഭിച്ച പിഗ്മി നിക്ഷേപ പദ്ധതിയും കാനറ ബാങ്കിന്റെ ന്യു നിത്യ നിധി നിക്ഷേപ പദ്ധതിയും ചേര്‍ത്താണ് പുതിയ നിക്ഷേപ പദ്ധതി ആരംഭിച്ചത്.
ദിവസ വേതനക്കാര്‍ക്ക് അനുയോജ്യമായ ലഘു സമ്പാദ്യ പദ്ധതിയാണ് ഇത്. വീടുകളിലെത്തിയുള്ള നിത്യ പിരവ് ഈ പദ്ധതിക്ക് ലഭിക്കും. അംഗീകൃത ഏജന്റുമാരെ ബാങ്ക് നിത്യ പിരിവിനായി തിരഞ്ഞെടുക്കും.
യോഗ്യത
18 വയസ് പൂർത്തിയായവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുന്നത്. വ്യക്തികള്‍, സ്ഥാപനങ്ങള്‍, പങ്കാളിത്ത ബിസിനസുകള്‍, ക്ലബുകള്‍ എന്നിവയുടെ പേരിൽ നിത്യ നിധി നിക്ഷേപ അക്കൗണ്ട് എടുക്കാൻ സാധിക്കും. 50 രൂപ മുതലാണ് ദിവസം നിക്ഷേപിക്കാൻ സാധിക്കുക. ദിവസത്തില്‍ പരമാവധി 1,000 രൂപ വരെ നിക്ഷേപിക്കാം.
മാസത്തില്‍ 3,000 രൂപ വരെ മാത്രമെ ന്യു നിത്യ നിധി പദ്ധതിയിൽ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. 63 മാസമാണ് നിക്ഷേപത്തിന്റെ കാലാവധി. നിക്ഷേപ കാലയളവില്‍ 75 ശതമാനം വരെ വായ്പ ലഭിക്കും. നോമിനേഷൻ സൗകര്യവുമുണ്ട്. എല്ലാ ബ്രാഞ്ചിലും ഈ നിക്ഷേപ പദ്ധതി ലഭ്യമാകണമെന്നില്ല.
പലിശയും പിഴയും
നേരത്തെ പിന്‍വലിച്ചാല്‍ നിക്ഷേപത്തിന് മുകളിൽ പിഴ ഈടാക്കും. 63 മാസമാണ് നിത്യ നിധി നിക്ഷേപത്തിന്റെ കാലാവധി. 12 മാസത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ 3 ശതമാനം തുക പിഴയായി ഈടാക്കും. 12 മാസം പൂര്‍ത്തിയാക്കി 24 മാസത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ 0.25 ശതമാനം പലിശ ലഭിക്കും.
39 മാസത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ 0.50 ശതമാനം പലിശയും 63 മാസത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ 1 ശതമാനം പലിശയും ലഭിക്കും. 63 മാസം പൂര്‍ത്തിയാകകിയാലാണ് 2 ശതമാനം പലിശ ലഭിക്കുന്നത്.
കാനറാ ബാങ്ക് നിക്ഷേപങ്ങൾ
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നൊരു ദേശസാത്കൃത ബാങ്കാണ് കാനറാ ബാങ്ക്. 1906 ല്‍ ആരംഭിച്ച ബാങ്ക് സിന്റിക്കേറ്റ് ബാങ്കുമായി ലയിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ നെറ്റുവർക്കുള്ള നാലാമത്തെ ബാങ്കായി മാറി. 9732 ശാഖകളും 12201 എടിഎമ്മുകളും ഇന്ന് ബാങ്കിനുണ്ട്. കാനറ ബാങ്കിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.50 ശതമാനമാണ്.
പൊതുജനത്തിന് 7 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് 7.5 ശതമാനം പലിശ ലഭിക്കുക. 666 ദിവസത്തേക്കുള്ള നിക്ഷേപത്തിനാണ് കാനറാ ബാങ്ക് ഈ പലിശ നല്‍കുന്നത്. 5 വർഷത്തിന് മുകളിലും ഇതേ നിരക്ക് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
