രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചിരിച്ചിരുന്നു. ആർബിഐ മൂന്ന് തവണ റിപ്പോ നിരക്ക് വെട്ടിക്കുറച്ചതോടൊണ് നിക്ഷേപ പലിശ നിരക്കുകളിലെ ഈ മാറ്റം. എല്ലാ പ്രമുഖ ബാങ്കുകളും ഇത്തരത്തിൽ പലിശ കുറച്ച പോലെ കാനറ ബാങ്കും അവരുടെ സ്ഥിര നിക്ഷേപങ്ങളുടെയും, സേവിംഗ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഈ പുതിയ നിരക്കുകൾ ഈ ആഗസ്റ്റിൽ തന്നെ പ്രാബല്യത്തിൽ വന്നു.
സേവിംഗ്സ് അക്കൗണ്ടുകളുടെ പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതലും, സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡികളുടെ പുതിയ നിരക്ക് ആഗസ്റ്റ് 8 മുതലും പ്രാബല്യത്തിൽ വന്നു. 3 കോടി രൂപയിൽ താഴെയുള്ള എഫ്ഡി നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് മാറ്റം വന്നിരിക്കുന്നത്. ഇത് എല്ലാ നിക്ഷേപകരെയും ബാധിക്കുന്നു.
പൊതുമേഖലാ ബാങ്കായ കാനറാ ബാങ്ക് ആകർഷകമായ നിരക്കിലുള്ള നിക്ഷേപങ്ങളായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. പലിശ നിരക്കിൽ മാറ്റം വന്നതു പോലെ കാലാവധിക്കു മുന്നേ നിക്ഷേപം പിൻവലിച്ചാൽ പിഴയും ഈടാക്കും. വിശദമായി അറിയാം.
കാനറ ബാങ്ക് എഫ്ഡിയുടെ പുതിയ പലിശ നിരക്കുകൾ
കോളബിൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് 3.25% മുതൽ 6.5% വരെയായി കുറച്ചു. മുതിർന്ന പൗരന്മാർക്ക് ഇത് 3.25% മുതൽ 7% വരെയുമായി പരിഷ്കരിച്ചു.

ഒരു വർഷത്തിനു മുകളിലുള്ള നിരക്കുകൾ നോക്കാം;
- 1 വർഷവും അതിൽ കൂടുതലും മുതൽ 1 വർഷവും 3 മാസവുമുള്ള എഫ്.ഡി: സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനം പലിശ നിരക്കും ലഭിക്കും.
- 444 ദിവസത്തെ എഫ്ഡി: സാധാരണ പൗരൻമാർക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.5 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7 ശതമാനവുമാണ്.
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ: സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനവും പലിശ നിരക്കുണ്ട്.
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ: സാധാരണക്കാർക്ക് 6.25 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനവും പലിശ നിരക്ക് ലഭിക്കും.
- 5 വർഷവും അതിനുമുകളിലും മുതൽ 10 വർഷം വരെ: സാധാരണ നിക്ഷേപകർക്ക് 6.25 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 6.75 ശതമാനവും പലിശ നേടാം.
മുതിർന്ന പൗരനാണോ, സ്ഥിര നിക്ഷേപത്തിന് മികച്ച പലിശ നേടാം, ഈ ബാങ്കുകളിലേക്ക് ചെല്ലൂ...
കാലാവധിക്കു മുന്നേ പിൻവലിക്കലിക്കാം
2019 മാർച്ച് 12-നോ അതിനുശേഷമോ സ്വീകരിച്ചതോ പുതുക്കിയതോ ആയ നിക്ഷേപങ്ങൾക്ക്, 3 കോടി രൂപയിൽ താഴെയുള്ള ഡൊമസ്റ്റിക്/എൻആർഒ ടേം നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് ഭാഗികമായി പിൻവലിക്കുന്നതിനോ അല്ലെങ്കിൽ കാലാവധി നീട്ടുന്നതിനോ 1% പിഴ ഈടാക്കും.
കാനറ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ
സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്കിലും മാറ്റം വന്നിട്ടുണ്ട്. നിങ്ങളുടെ ബാലൻസ് അനുസരിച്ച് കാനറ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് 2.55% മുതൽ 4% വരെ പരിഷ്കരിച്ചിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications