കൊറോണ വൈറസ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക തകർച്ചയെ മറികടക്കാൻ കുറഞ്ഞ പലിശ നിരക്കിൽ കാനറാ ബാങ്ക് പുതിയ സ്വർണ്ണ വായ്പ പദ്ധതി പുറത്തിറക്കി. കൃഷി, കാർഷിക അനുബന്ധ മേഖലകൾ, മെഡിക്കൽ, വ്യക്തിഗത അത്യാഹിതങ്ങൾ, ഓവർ ഡ്രാഫ്റ്റ് സൌകര്യങ്ങൾ എന്നിവയ്ക്കായി വായ്പയെടുക്കാനാണ് കാനറാ ബാങ്ക് സ്വർണം പണയം വച്ചുള്ള വായ്പ പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിവിധ മേഖലകൾക്കായി ബാങ്ക് നൽകുന്ന സ്വർണ വായ്പയെക്കുറിച്ച് കൂടുതൽ അറിയാം.
ജൂൺ 30 വരെ
പ്രതിവർഷം 7.85 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭിക്കുക. ജൂൺ 30 വരെ ബാങ്ക് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. കൊറോണ വൈറസ് സാമൂഹിക-സാമ്പത്തിക ക്രമത്തിൽ മാറ്റം വരുത്തിയതിനാൽ, ദൈനംദിന ചെലവ്, ബിസിനസ്സ് തുടർച്ച, ആരോഗ്യം, കുടുംബ സംരക്ഷണം എന്നിവ കൈകാര്യം ചെയ്യുന്നത് പലർക്കും വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുകയാണ് ഈ പദ്ധതി ലക്ഷ്യമെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
കാനറാ ബാങ്ക്
ഉപഭോക്താക്കളുടെ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുന്നതിനും അവരുടെ ജീവിതം സാധാരണ നിലയിൽ പുന:സ്ഥാപിക്കുന്നതിനും പണ ലഭ്യത ഉറപ്പു വരുത്തുന്നതിന് രാജ്യത്തുടനീളമുള്ള ബാങ്കിന്റെ എല്ലാ ശാഖകളിൽ നിന്നും സ്വർണ്ണ വായ്പ സൗകര്യം ലഭ്യമാണെന്ന് കാനറ ബാങ്ക് ജനറൽ മാനേജർ ഡി. വിജയ് കുമാർ പറഞ്ഞു.
സ്വർണ പണയം
ആഭരണങ്ങളുടെയും നാണയങ്ങളുടെയും രൂപത്തിൽ ഇന്ത്യക്കാർ ധാരാളം സ്വർണം വാങ്ങി സൂക്ഷിക്കാറുണ്ട്. പണത്തിന് അത്യാവശ്യമുള്ള സമയത്ത് ഇവ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യാം. സ്വർണം പണയം വയ്ക്കുമ്പോൾ പിന്നീട് പണമുണ്ടാകുമ്പോൾ വായ്പ തിരിച്ചടയ്ക്കുകയും നിങ്ങളുടെ സ്വർണം വീണ്ടും സ്വന്തമാക്കുകയും ചെയ്യാം. ആവശ്യമുള്ള സമയങ്ങളിൽ, അടിയന്തരമായി പണത്തിന്റെ ആവശ്യകതകൾ നിറവേറ്റാൻ പറ്റുന്ന ഒരു മികച്ച നിക്ഷേപമാണ് സ്വർണം.
വായ്പാ പരിധി
കാനറാ ബാങ്കിന്റെ ഈ വായ്പ പദ്ധതി അനുസരിച്ച് മൂന്ന് വർഷത്തിനുള്ളിൽ നിങ്ങൾ എടുക്കുന്ന വായ്പ തിരിച്ചടച്ചാൽ മതി. കൂടാതെ 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ നിങ്ങൾക്ക് വായ്പ എടുക്കാവുന്നതാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications