ആടിയുലയുകയാണ് വിപണി. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയതോടെ നിക്ഷേപകര്‍ കൂടുതല്‍ ജാഗരൂകരായി. ഇതേസമയം, ഇപ്പോഴത്തെ മാര്‍ക്കറ്റ് ചാഞ്ചാട്ടത്തിനിടയിലും ഒരുപിടി ഓഹരികള്‍ ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ ബ്രേക്കൗട്ട് കുറിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ഹ്രസ്വകാലം കൊണ്ട് ശക്തമായ നേട്ടം സമര്‍പ്പിക്കാന്‍ കഴിവുള്ള നാലു ബ്രേക്കൗട്ട് ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.
1. വാറോക്ക് എഞ്ചിനീയറിങ്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 650 രൂപ
- സ്റ്റോപ്പ് ലോസ്: 300 രൂപ
- വളര്‍ച്ചാ സാധ്യത: 77%
260 രൂപയിലും 283 രൂപയിലും ഹയര്‍ ബോട്ടം രൂപീകരണം. പിന്നാലെ 4 വര്‍ഷ ചാര്‍ട്ടിലെ ട്രെന്ഡ്ലൈന് ബ്രേക്കൗട്ട്. ഒപ്പം ആരോഗ്യകരമായ വോളിയം വളര്‍ച്ചയും. വാറോക്ക് എഞ്ചിനീയറിങ്ങില്‍ ശക്തമായ ബുള്ളിഷ് ട്രെന്‍ഡ് ഒരുങ്ങുകയാണ്. കെഎസ്ടി, പിവിടി, എംഎസിഡി സൂചകങ്ങള്‍ അടുത്ത മുന്നേറ്റത്തിനുള്ള സാധ്യത വിളിച്ചറിയിക്കുന്നുണ്ട്.
ബുള്‍ റാലി നടന്നാല്‍ 650 രൂപയിലേക്ക് കമ്പനിയുടെ ഓഹരി വില എത്തും. ഇതേസമയം, തിരുത്തല്‍ സംഭവിക്കുകയാണെങ്കില്‍ 413-350 രൂപ റേഞ്ചില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാം, സമാഹരിക്കാം. 300 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാനും വിട്ടുപോകരുത്.
നിര്‍ദേശം: ഭരത് ഗാല, പ്രസിഡന്റ് - ടെക്നിക്കല്‍ റിസര്‍ച്ച്, വെഞ്ച്വൂറ സെക്യുരിറ്റീസ്
2. അപ്പോളോ ട്രൈകോട്ട് ട്യൂബ്സ്
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 1,300 രൂപ
- സ്റ്റോപ്പ് ലോസ്: 750 രൂപ
- വളര്‍ച്ചാ സാധ്യത: 39%
2021 സെപ്തംബര്‍ തൊട്ട് 2022 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 650-950 രൂപ റേഞ്ചിലാണ് സ്റ്റോക്ക് വ്യാപാരം നടത്തിയത്. എന്നാല്‍ അടുത്തിടെ 992 രൂപയിലേക്ക് കയറിക്കൊണ്ട് ഓഹരികള്‍ റേഞ്ച് ബ്രേക്കൗട്ട് കുറിച്ചു. ഭേദപ്പെട്ട വോളിയം പിന്തുണ സ്റ്റോക്ക് അവകാശപ്പെടുന്നുണ്ട്.
ഈ അവസരത്തില്‍ ഡിമാന്‍ഡ് ഇന്‍ഡക്സ്, എംഎസിഡി പോലുള്ള സൂചകങ്ങള്‍ 'ബൈ' സിഗ്നലാണ് നല്‍കുന്നത്. ടാര്‍ഗറ്റ് വില 1,300 രൂപ. ഇതേസമയം, തിരുത്തല്‍ സംഭവിക്കുകയാണെങ്കില്‍ 922-790 രൂപ റേഞ്ചില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാം, സമാഹരിക്കാം. സ്റ്റോപ്പ് ലോസ് 750 രൂപ.
നിര്‍ദേശം: ഭരത് ഗാല, പ്രസിഡന്റ് - ടെക്നിക്കല്‍ റിസര്‍ച്ച്, വെഞ്ച്വൂറ സെക്യുരിറ്റീസ്
3. എംഫസിസ്
- റേറ്റിങ്: സെല്‍
- ടാര്‍ഗറ്റ്: 2,350 രൂപ
- ഇടര്‍ച്ചാ സാധ്യത: 13%
ഡൗണ്‍ട്രെന്‍ഡിന്റെ പ്രാരംഭഘട്ടത്തിലാണ് എംഫസിസ് ഓഹരികളുള്ളത്. അടിയുറച്ച ഡബിള്‍ ടോപ്പ് പാറ്റേണില്‍ നിന്നും വില താഴേക്ക് വീണുകഴിഞ്ഞു. മാത്രമല്ല, 23.6 എന്ന ഫിബനൊച്ചി സപ്പോര്‍ട്ട് ലെവലിനും താഴെയാണ് സ്റ്റോക്ക് വ്യാപാരം ചെയ്യുന്നത്. പ്രതിവാര ചാര്‍ട്ടില്‍ ഹ്രസ്വകാല ആവറേജ് ദീര്‍ഘകാല മൂവിങ് ആവറേജിന് താഴേക്ക് പോയി.
2,400-2350 രൂപ നിലവാരത്തിലേക്ക് ഓഹരി വില ക്രമപ്പെടുമെന്ന സൂചനയാണ് ഇപ്പോഴത്തെ പ്രൈസ് ആക്ഷന്‍ സൂചിപ്പിക്കുന്നത്. അടുത്ത 6-8 മാസം കൊണ്ടിത് പ്രതീക്ഷിക്കാം.
നിര്‍ദേശം: മനീഷ് ഷാ, നിഫ്റ്റിട്രിഗഴ്സ്.കോം
4. കാപ്രി ഗ്ലോബല്‍
- റേറ്റിങ്: ബൈ
- ടാര്‍ഗറ്റ്: 1,150 രൂപ
- സ്റ്റോപ്പ് ലോസ്: 680 രൂപ
- വളര്‍ച്ചാ സാധ്യത: 56%
സാമ്പത്തിക സേവന സെക്ടറിലെ ഏറ്റവും ബുള്ളിഷ് സ്റ്റോക്കുകളില്‍ ഒന്നാണ് കാപ്രി ഗ്ലോബല്‍. പ്രതിവാര, പ്രതിദിന ചാര്‍ട്ടുകളില്‍ ഓഹരികള്‍ ശക്തമായ അപ്ട്രെന്‍ഡ് മുറുക്കെപ്പിടിക്കുന്നു. നിലവില്‍ കാപ്രി ഗ്ലോബലിന്റെ ഓഹരി വില ആരോഹണ പാതയുടെ മുകള്ത്തട്ടിലാണുള്ളത്. മുന്നോട്ട് ഓഹരികള്‍ പുതിയ ബ്രേക്കൗട്ട് കണ്ടെത്താന്‍ സാധ്യതയേറെ.
അതുകൊണ്ട് കാപ്രി ഗ്ലോബലിലേക്ക് നിക്ഷേപകര്‍ക്ക് നോട്ടമെത്തിക്കാം. സ്റ്റോക്ക് ആദ്യം 1,000 രൂപയിലേക്കും തുടര്‍ന്ന് 1,150 രൂപയിലേക്കും കയറും. ഇതേസമയം, 680 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ വിട്ടുപോകരുത്. ടാര്‍ഗറ്റ് വില കൈവരിക്കാന്‍ കരുതുന്ന സമയം: 6-8 ആഴ്ച്ച.
നിര്‍ദേശം: മനീഷ് ഷാ, നിഫ്റ്റിട്രിഗഴ്സ്.കോം
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
