പുതിയ കാര്‍ വാങ്ങുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് ജീവിതത്തിലെടുക്കുന്ന വലിയൊരു തീരുമാനമാണ്. വലിയ തുകയുടെ വാങ്ങലായതിനാൽ പണം എങ്ങനെ ചെലവാക്കേണ്ടതെന്ന് പലർക്കും നിശ്ചയമില്ല. ഇതിനാൽ തന്നെ പലരും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തുന്നുണ്ട്. കയ്യിലുള്ള പണം ഉപയോഗിച്ച് വാഹനം വാങ്ങുന്നതാണോ അതോ വായ്പയെടുത്ത് ഇഷ്ട വാഹനം വാങ്ങുന്നതാണോ ഉചിതം എന്നാണ് പലരെയും അലട്ടുന്ന പ്രശ്നം. ഇതിന് പരിഹാരം കാണുകയാണ് ഈ ലേഖനത്തിൽ.
സാമ്പാദ്യമോ വായ്പയോ
സമ്പാദ്യം ഉപയോഗിച്ച് കാര്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ പലിശ അടയ്ക്കുന്നത് സംബന്ധിച്ച് ആശങ്കകള്‍ വേണ്ട. വായ്പ എടുക്കുമ്പോള്‍ വരുന്ന തുകയേക്കാള്‍ കുറഞ്ഞ ചെലവില്‍ വാഹനം കയ്യിലെത്തും. പണം നൽകി വാങ്ങുമ്പോൾ കാര്‍ വാങ്ങുന്നവര്‍ക്ക് ഡീലറുമായി മികച്ച ഇളവുകൾ അവകാശപ്പെടാം.
അതേസമയം, വായ്പയെടുക്കുകയാണെങ്കിൽ വലിയ തുക അടയ്ക്കാതെ തന്നെ സ്വന്തമായൊരു കാർ വാങ്ങാൻ സാധിക്കുന്നു എന്നത് തന്നെയാണ് പ്രധാന നേട്ടം. വായ്പ തിരിച്ചടവ് കൃത്യമാകുമ്പോൾ മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിര്‍മിക്കാൻ സാധിക്കും. അതേസമയം, വായ്പയെടുത്ത് വാങ്ങുമ്പോഴും കയ്യിലെ പണം ഉപയോഗിച്ച് വാങ്ങുമ്പോഴുമുള്ള സാമ്പത്തിക ബാധ്യതകൾ നോക്കാം.

ഡൗൺ പെയ്മെന്റ്
കാര്‍ വായ്പ എടുക്കുന്നതിന് മുൻപ് ഡൗണ്‍ പേയ്മെന്റ് തുക കണ്ടെത്തേണ്ടതുണ്ട്. മിക്ക ബാങ്കുകളും കാറിന്റെ ഓണ്‍-റോഡ് വിലയുടെ 80 ശതമാനം മുതല്‍ 90 ശതമാനം വരെയാണ് വായ്പ നല്‍കുന്നുത്. ഇതിനര്‍ത്ഥം കാര്‍ വാങ്ങുമ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് 10 ശതമാനം മുതല്‍ 20 വരെ നൽകണം. 12 ലക്ഷം രൂപ ഓൺറോഡ് വിലയുള്ള കാർ വാങ്ങുമ്പോൾ 1.2 ലക്ഷം മുതല്‍ 2.4 ലക്ഷം രൂപ വരെ ഡൗൺപേയ്മെന്റ് നൽകേണ്ടി വരും.
വായ്പയെടുത്താൽ എത്ര അധികം അടയ്ക്കണം
12 ലക്ഷം രൂപയുടെ കാർ വാങ്ങുന്നൊരാളുടെ കണക്ക് ഉദാഹരണമായി നോക്കാം. 10 ശതമാനം ഡൗൺ പേയ്‌മെന്റായി അടയ്ക്കുകയും ബാക്കി തുകയ്ക്ക് 8 ശതമാനം നിരക്കിൽ വായ്പ എടുക്കുക്കാനുമാണ് തീരുമാനം. മുൻകൂർ പേയ്‌മെന്റായി 1.2 ലക്ഷം രൂപയും വായ്പയായി 10.8 ലക്ഷം രൂപയും ലഭിക്കും. 5, 7 വർഷത്തെ കാലാവധിക്കായി എത്ര രൂപ അധികം അടയ്ക്കണമെന്ന് നോക്കാം.
5 വര്‍ഷത്തേക്കാണെങ്കില്‍ 8 ശതമാനം പലിശ നിരക്കില്‍ മാസം 20,682 രൂപ ഇഎംഐ വരും. ആകെ പലിശ 2.20 ലക്ഷം രൂപ വരും. പ്രൊസസിംഗ്, ഡോക്യൂമെന്റേഷൻ ചാർജ്, സിബിൽ ചാര്‍ജ്, ജിഎസ്ടി അടക്കം അധികമായി 2.27ലക്ഷം രൂപ വരും.
7 വര്‍ഷത്തേക്കാണെങ്കില്‍ പ്രതിമാസ അടവ് 15,898 രൂപ വരും. ആകെ പലിശ 3.15 ലക്ഷയും ചാർജുകളടക്കം അധിക ചെലവ് 3.22 ലക്ഷമാകും. 5, 7 വര്‍ഷത്തെ കാലയളവില്‍ കാര്‍ വായ്പ വളരെ ചെലവേറിയതാണ്. വാഹന മൂല്യത്തിന്റെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ പലിശ, മറ്റു ചാർജുകൾ എന്നിങ്ങനെ അടയ്ക്കേണ്ടി വരുന്നുണ്ട്.
ചാർജുകൾ നൽകാതെ ഈ തുക കണ്ടെത്താം
വായ്പ എടുക്കാതെ എങ്ങനെ ഈ തുക കണ്ടെത്താം എന്ന് നോക്കാം. 12 ലക്ഷം രൂപയുടെ കാർ വാങ്ങാൻ 5 വർഷം കൂടി കാത്തിരിക്കുകയോ 5 വർഷം മുൻപ് നിക്ഷേപം ആരംഭിക്കുകയോ വേണം. ചെലവില്ലാതെ ഈ തുക സ്വന്തമാക്കാൻ നിക്ഷേപത്തിലൂടെ സാധിക്കും.
ഡൗൺ പേയ്‌മെന്റായി മാറ്റിവെച്ച 1.2 ലക്ഷം രൂപ 5 വർഷത്തേക്ക് ഒരു അഗ്രസീവ് ഹൈബ്രിഡ് ഫണ്ടിൽ നിക്ഷേപിക്കാം. ഈ നിക്ഷേപത്തിന് 10 ശതമാനം റിട്ടേൺ ലഭിച്ചാൽ 1.20 ലക്ഷം രൂപ 1.97 ലക്ഷം രൂപയായി മാറും. കാർ വാങ്ങാൻ ഇനി വേണ്ടത് 10.03 ലക്ഷം രൂപ മാത്രമാണ്.
അടുത്തത് 5 വർഷത്തേക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപി വഴി നിക്ഷേപിക്കുക എന്നതാണ്. മാസം 20,276 രൂപ ഇഎംഐയ്ക്ക് പകരം മാസം 20,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുക. 10 ശതമാനം നിരക്കിൽ റിട്ടേൺ ലഭിച്ചാൽ 17.55 ലക്ഷം രൂപയായി വളരും. ഈ പണം ഉപയോഗിച്ച് മുന്തിയ ഇനം വാഹനം വാങ്ങാൻ സാധിക്കും. ഇതിനായി അല്പം ക്ഷമ ആവശ്യമാണെന്ന് മാത്രം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications