പാൻകാർഡ് ഇല്ലാത്തൊരു സാമ്പത്തിക ഇടപാട് ഇന്നത്തെ സാഹചര്യത്തിൽ ചിന്തിക്കാൻ സാധിക്കില്ല. വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി പാൻ വിവരങ്ങൾ നൽകുകയോ പാൻ വിവരങ്ങൾ പൂരിപ്പിക്കുകയോ ചെയ്യേണ്ടതുണ്ട്. പാന്‍ കാര്‍ഡ് ആദായ നികുതി അടയ്ക്കുന്നവര്‍ക്ക് മാത്രമാണെന്ന് ചില തെറ്റിദ്ധാരയുള്ളവരുണ്ട്. രാജ്യത്തെ പൗരന്മാര്ക്കും സ്ഥാപനങ്ങള്‍ക്കും ആദായ നികുതി വകുപ്പ് നല്കുന്ന പത്ത് അക്ക ആല്‍ഫ ന്യൂമറിക് നമ്പറാണ് പാന്‍.
എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്താന്‍ സാധിക്കും എന്നതാണ് പാന്‍ കാര്‍ഡിന്റെ ഗുണം. ആദായ നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നികുതി ദായകരായ വ്യക്തികള്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെങ്കില്‍ പാന്‍ കാര്‍ഡ് ആവശ്യമാണ്. സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നതിനും പാന്‍ കാര്‍ഡ് നല്‍കണം. എന്നാൽ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. പാൻ കാർഡ് ഉപയോഗത്തിലുള്ള ചെറിയൊരു വീഴ്ചയ്ക്ക് പാൻ കാർഡ് ഉടമയ്ക്ക് 10,000 രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
പാൻ നമ്പർ ഒരു 10 അക്ക നമ്പറാണ്. നിയമപരമായ പ്രശ്നത്തിലോ പണനഷ്ടത്തിലോ അകപ്പെടാതിരിക്കാന്‍ വ്യക്തി അതീവ ശ്രദ്ധയോടെ വേണം പാന്‍ നമ്പര്‍ പൂരിപ്പിക്കേണ്ടത്. പാൻ നമ്പർ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും അക്ഷര തെറ്റ് സംഭവിച്ചാല്‍ പാൻ കാർഡ് ഉടമ
പിഴ അടയ്ക്കേണ്ടി വരും. ഇതോടൊപ്പം ഒരു വ്യക്തി രണ്ട് പാന്‍ കാര്‍ഡുകള്‍ കൊണ്ടു നടക്കുന്നവരാണെങ്കിലും വലിയ പിഴയാണ് ആദായ നികുതി വകുപ്പ് ഈടാക്കുന്നത്.
പിഴ എങ്ങനെ
മുകളിൽ സൂചിപ്പിച്ചത് പോലെ 10 അക്ക പാന്‍ കാര്‍ഡ് നമ്പര്‍ ശ്രദ്ധാപൂര്‍വം മാത്രമെ പൂരിപ്പിക്കുവൂ. 1961-ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം, തെറ്റായ പാന്‍ വിവരങ്ങള്‍ പഭ്കുവെയ്ക്കുന്ന വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താൻ ആദായ നികുതി വകുപ്പിന് സാധിക്കും.
ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്ന സമയത്തോ പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കേണ്ട മറ്റ് സന്ദര്‍ഭങ്ങളിലോ നൽകുന്ന തെറ്റായ വിവരങ്ങൾക്കാണ് പിഴ ബാധകമാകുന്നത്.
ഒന്നിലധികം പാൻകാർഡ്
പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അത് കൃത്യസമയത്ത് ലഭിക്കാതിരിക്കുകയോ മറ്റ് സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അഡ്രസിൽ ലഭിക്കാതിരുക്കുകയോ ചെയ്താലാണ് മറ്റൊരു പാന്‍ കാര്‍ഡിനായി വീണ്ടും അപേക്ഷിക്കുന്നത്. ഒരേ പേരും വിലാസവുമുള്ള രണ്ട് പാന്‍ കാര്‍ഡുകള്‍ ഒരാൾക്ക് ലഭിക്കുകയാണെങ്കില്‍ ഇതിൽ ഒരു പാൻ കാര്‍ഡ് സറണ്ടര്‍ ചെയ്യേണ്ടതുണ്ട്. രണ്ട് വ്യത്യസ്ത കാര്‍ഡുകളിലും രണ്ട് നമ്പറുകളായിരിക്കും. ഇത് നികുതി തട്ടിപ്പുകൾക്ക് സഹായിക്കും.
ചട്ടം അനുസരിച്ച് ഒരു വ്യക്തിക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ കൈവശം വെയ്ക്കാൻ പാടുള്ളൂ. ഒന്നിലധികം പാൻ കാർഡ് ഒരാളുടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയാൽ അത്തരം പാന്‍ കാര്‍ഡ് റദ്ദാക്കാനും നിയമപരമായി പിഴ ഈടാക്കാനും ആദായ നികുതി വകുപ്പിന് കഴിയും.
പാന്‍ കാര്‍ഡില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കാം. 1961ലെ ആദായനികുതി നിയമ പ്രകാരം രണ്ട് പാൻകാർഡുള്ള വ്യക്തിക്കുിം 10,000 രൂപ പിഴ ചുമത്താൻ ആദായ നികുതി വകുപ്പിന് സാധിക്കും. അതിനാല്‍ ഒരാളുടെ പേരില്‍ രണ്ട് പാന്‍ കാര്‍ഡുകള്‍ വന്നിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു കാര്‍ഡ് ആദായ നികുതി വകുപ്പിൽ സറണ്ടര്‍ ചെയ്യണം.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
