വെറും കൈയോടെയെത്തി ഓഹരി വിപണിയില്‍ നിന്നും കോടികള്‍ സമ്പാദിച്ച പ്രമുഖരിലെ സ്ത്രീ സാന്നിധ്യമാണ് ഡോളി ഖന്ന. മൂലധന വിപണിയിലെ തുടക്കക്കാര്‍ക്കും സാധാരണക്കാരായ നിക്ഷേപകര്‍ക്കും എന്നും പ്രചോദനമാണ് സെലിബ്രിറ്റി നിക്ഷേപക ഡോളിയുടെ വിജയ ചരിത്രം. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോളി ഖന്നയുടെ ഓഹരി നിക്ഷേപങ്ങളുടെ മൂല്യം ഇന്ന് 630 കോടിയിലേറെയാണ്. അതേസമയം, കടുത്ത ചാഞ്ചാട്ടം അനുഭവപ്പെട്ട ജനുവരി- മാര്‍ച്ച് കാലയളവില്‍ ഏഴു കമ്പനികളിലെ ഓഹരി വിഹിതം ഉയര്‍ത്തിയപ്പോള്‍ കൈവശമുള്ള മറ്റ് ആറെണ്ണത്തില്‍ വിഹിതം കുറച്ചു. ഇതിനിടെ പുതിയതായി 5 ഓഹരികളില്‍ നിക്ഷേപം നടത്തി. അവ ഏതൊക്കെയെന്ന് താഴേ ചേര്‍ക്കുന്നു.
ശാര്‍ദ ക്രോപ്കെം
ജനുവരി- മാര്‍ച്ച് ത്രൈമാസ കാലയളവില്‍ സ്മോള്‍കാപ് അഗ്രോ കെമിക്കല്‍ കമ്പനിയായ ശാര്‍ദ ക്രോപ്കെമില് (BSE: 538666, NSE: SHARDACROP) പുതിയതായി 12,43,710 ഓഹരികളാണ് ഡോളി ഖന്ന വാങ്ങിക്കൂട്ടിയത്. അതായത് ആകെ ഓഹരികളുടെ 1.38 ശതമാനം വിഹിതം സ്വന്തമാക്കി. ഇതിന്റെ നിലവിലെ മൂല്യം 87 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി 145 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി. ബുധനാഴ്ച 695 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കെമിക്കല്‍ പദാര്‍ഥങ്ങളും കണ്‍വേയര്‍ ബെല്‍റ്റ് പോലെയുള്ള കാര്‍ഷികേതര ഘടകോപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണിത്. പറയത്തക്ക കടബാധ്യതയില്ല. 80-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
സന്തൂര്‍ മാംഗനീസ്
സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ മാംഗനീസ് ഉത്പാദകരാണ് സന്തൂര്‍ മാംഗനീസ് & അയണ്‍ ഓര്‍സ് ലിമിറ്റഡ് (BSE: 504918). 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 1,37,608 ഓഹരികളാണ് ഡോളി ഖന്ന പുതിയതായി വാങ്ങിക്കൂട്ടിയത്. ഇത് ആകെ ഓഹരികളുടെ 1.53 ശതമാനമാണ്. ഇതിന്റെ ആകെ മൂല്യം 65 കോടിയാണ്.
കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരി വിലയില്‍ 315 ശതമാനം മുന്നേറ്റമുണ്ടായി. ഇന്നലെ 4,721 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കര്‍ണാടകയിലെ ഹോസ്പേട്ട്- ബെല്ലാരി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിക്ക് ഇരുമ്പയിരിന്റെ ഉത്പാദനവുമുണ്ട്.
നാഹര്‍ സ്പിന്നിങ് മില്‍സ്
കോട്ടണ്‍/ ചണപ്പട്ട് സംയോജിപ്പിച്ച തുണിത്തരങ്ങള്‍, തുന്നിയെടുത്ത ഉള്‍വസ്ത്രങ്ങളും നിര്‍മിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് നാഹര്‍ സ്പിന്നിങ് മില്‍സ് (BSE: 500296, NSE- BE: NAHARSPING). സെലിബിറ്റി നിക്ഷേപകയായ ഡോളി, മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ 3,81,973 ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇത് ആകെ ഓഹരികളുടെ 1.06 ശതമാനമാണ്. ഇതിന്റെ വിപണി മൂല്യം 22.5 കോടിയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരി വിലയില്‍ 500 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 589 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഖൈതാന്‍ കെമിക്കല്‍സ്
സിംഗിള്‍ സൂപ്പര്‍ ഫോസ്ഫേറ്റ് വളം, വിവിധ തരത്തിലുള്ള സള്‍ഫ്യൂരിക് ആസിഡുകള്‍, എണ്ണക്കുരുവിന്റെ വ്യാപാരവും കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദനവുമൊക്കെയുള്ള സ്മോള്‍ കാപ് കമ്പനിയാണ് ഖൈതാന്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേര്‍സ് (BSE: 507794, NSE: KHAICHEM). ജനുവരി- മാര്‍ച്ച് കാലയളവില്‍ ഡോളി ഖന്ന 9,89,591 ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇത് ആകെ ഓഹരികളുടെ 1.02 ശതമാനവും ഇതിന്റെ വിപണി മൂല്യം 14.8 കോടിയുമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 550 ശതമാനത്തിലേറെ വില വര്‍ധിച്ചിട്ടുണ്ട്. ബുധനാഴ്ച 150 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
ഗോവ കാര്‍ബണ്‍
കാല്‍സിനേറ്റഡ് പെട്രോളിയം കോക്കിന്റെ നിര്‍മാണവും വിതരണവും നിര്‍വഹിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഗോവ കാര്‍ബണ്‍ (BSE: 509567, NSE: GOACARBON). ഡെംപോ ഗ്രൂപ്പിന്റെ ഭാഗമായ ഈ കമ്പനിയുടെ 1,26,117 ഓഹരികളാണ് ഡോളി ഖന്ന, മാര്‍ച്ച് ത്രൈമാസ കാലയളവില്‍ പുതിയതായി വാങ്ങിക്കൂട്ടിയത്. ഇത് കമ്പനിയുടെ ആകെ ഓഹരികളുടെ 1.38 ശതമാനമാണ്. ഇതിന്റെ വിപണി മൂല്യം 7 കോടിയോളം രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 80 ശതമാനത്തോളം ഓഹരി മുന്നേറിയിട്ടുണ്ട്. ബുധനാഴ്ച 551 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications