അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യമുള്ളൊരു ആരോഗ്യ ഇൻഷുറൻസ് കയ്യിലുള്ളത് വലിയ ഉപകാരമാണ്. അതോടൊപ്പം വർധിച്ചു വരുന്ന മെഡിക്കൽ ഇൻഫ്ലേഷൻ കൂടി കണക്കിലെടുക്കുമ്പോൾ കീശയ്ക്ക് ഭാരമില്ലാതെ ആശുപത്രി ചെലവ് തീർക്കാൻ ആരോഗ്യ ഇൻഷൂറനസുകൾ നിർണായകമാണ്.
ഉയർന്ന ചെലവ് വരുന്ന ആരോഗ്യ ഇൻഷൂറൻസുകൾ പലപ്പോഴും സാധാരണക്കാരന് കീശയിലൊതുങ്ങാത്തതാണ്. രാജ്യത്തെ എല്ലാവർക്കും താങ്ങാവുന്ന തരത്തിൽ ആരോഗ്യ ചെലവുകൾ നടത്താൻ സാധിക്കുന്നത് പുരോഗതിയുടെ അടയാളമാണ്. വികസിത രാജ്യമെന്ന നിലയിലേക്ക് കുതിക്കുന്ന ഘട്ടത്തിൽ ഇന്ത്യയും ആരോഗ്യ മേഖലയിൽ കാര്യമായ ഇടപെടൽ നടത്തുന്നുണ്ട്. ഇത്തരത്തിൽ കേന്ദ്ര സർക്കാർ പൗരന്മാർക്കായി അവതരിപ്പിച്ച 6 ആരോഗ്യ ഇൻഷൂറൻസുകൾ നോക്കാം.
ആയുഷ്മാൻ ഭാരത് യോജന
കേന്ദ്ര സർക്കാർ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന. താഴ്ന്ന വരുമാനക്കാർക്ക് സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ പദ്ധതി വഴി ലഭിക്കും.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന
പൗരന്മാർക്കുള്ള അപകട ഇൻഷുറൻസ് പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന. 18 നും 70 വയസിനും ഇടയിൽ പ്രായമുള്ള ബാങ്ക് അക്കൗണ്ടുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം നേടാം. 20 രൂപയാണ് വാർഷിക പ്രീമിയം തുക. ഇത് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റാകും.
ഇന്‍ഷുറന്‍സുള്ള വ്യക്തി അപകടത്തില്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ആണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക. അപകടത്തില്‍ രണ്ട് കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടാലും 2 ലക്ഷം രൂപ ലഭിക്കുന്നതാണ്. ഭാഗികമായ നഷ്ടത്തിന് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക.
ആം ആദ്മി ബീമാ യോജന
2007-ൽ ആരംഭിച്ച ആം ആദ്മി ബീമാ യോജന 18 മുതൽ 59 വയസു വരെ പ്രായമുള്ള വ്യക്തികൾക്ക് പരിരക്ഷ നൽകുന്നു. കുടുംബനാഥനോ പ്രാഥമിക വരുമാനമുള്ള അംഗത്തിനോ ആണ് പരിരക്ഷ ലഭിക്കുക. കുടുംബനാഥൻ മരണപ്പെടുന്ന ഘട്ടത്തിൽ സാമ്പത്തിക സഹായമാണ് പദ്ധതി നൽകുന്നത്. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന കുംടുംബത്തിനാണ് ആം ആദ്മി ബീമ യോജനയുടെ പ്രയോജനം ലഭിക്കുക. കുടുംബ നാഥനോ, അല്ലെങ്കില്‍ ബിപിഎല്‍ കുടുംബത്തിലെ വരുമാന ശ്രോതസ്സായ വ്യക്തിയുടെ പേരിലോ പദ്ധതിയില്‍ ചേരാം.
സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം
നഗരപ്രദേശങ്ങളിൽ താമസിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ സംരക്ഷണം ഉറപ്പു നൽകുന്ന പദ്ധതിയാണ് സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീം. ഹോം കെയർ ഉൾപ്പെടെ എല്ലാ ഡിസ്പെൻസറി സേവനങ്ങൾക്കും കവറേജ് ലഭിക്കും. ഈ സ്കീമിന് കീഴിലുള്ള ഗുണഭോക്താക്കൾക്ക് അസുഖം വരുന്ന ഘട്ടത്തിൽ ആശുപത്രി പ്രവേശനത്തിന് അർഹതയുണ്ട്.
എംപ്ലോയ്‌മെന്റ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം
ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഇന്ത്യയിലെ എല്ലാ തൊഴിലാളികൾക്കും സാമൂഹികവും സാമ്പത്തികവുമായ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഇൻഷൂറൻസാണ് എംപ്ലോയ്‌മെന്റ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീം. ജോലിസ്ഥലത്തുണ്ടാകുന്ന അപകട സംഭവങ്ങളിൽ തൊഴിലാളികൾക്കും ആശ്രിതർക്കും പദ്ധതി വഴി ആനുകൂല്യങ്ങൾ നൽകും. പത്തിലധികം ജീവനക്കാരുള്ള സ്ഥിരം ഫാക്ടറികൾക്ക് മാത്രമേ ഈ ഇൻഷൂറൻസ് ബാധകമാകൂ.
ജനശ്രീ ബീമാ യോജന
18 നും 59 വയസിനും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലെ വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത ഇൻഷൂറൻസാണ് ജനശ്രീ ബീമാ യോജന. വനിതാ സ്വയം സഹായ ഗ്രൂപ്പ്, ശിക്ഷാ സഹയോഗ് യോജന തുടങ്ങിയ പ്രത്യേക സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications