ജനകീയ നിക്ഷേപ പദ്ധതികളിൽ ഒന്നാമതാണ് ലഘു സമ്പാദ്യ പദ്ധതികൾ. വിവിധ സാമൂഹിക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അനുയോജ്യമായ നിക്ഷേപങ്ങളും കേന്ദ്ര സർക്കാർ നൽകുന്ന സുരക്ഷയും മികച്ച പലിശ നിരക്കും കൂടെ ചേരുമ്പോൾ റിസ്ക് ഫ്രീ നിക്ഷേപകർക്കുള്ള മികച്ച നിക്ഷേപ മാർഗമാണിത്.
മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം, പെൺമക്കൾക്കുള്ള സുകന്യ സമൃദ്ധി യോജന, മാസ വരുമാനത്തിന് മന്ത്ലി ഇൻകം സ്കീം എന്നിങ്ങനെ വിവിധ നിക്ഷേപ പദ്ധതികൾ ലഘു സമ്പാദ്യ പദ്ധതിക്ക് കീഴിലുണ്ട്. 2024 സാമ്പത്തിക വർഷത്തിന്റെ ജനുവരി- മാർച്ച് പാദത്തിലേക്ക് വിവിധ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്.

10-20 അടിസ്ഥാന നിരക്ക് വർധനവ്
ത്രൈമാസത്തിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ അനലോകനം ചെയ്യുന്നത് പതിവാണ്. സമാന കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റികളുമായാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. ഇവയുടെ യീൽഡിനേക്കാൾ 0-100 അടിസ്ഥാന നിരക്ക് വരെ ഉയർന്ന നിരക്ക് പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതികൾക്ക് ലഭിക്കും.
2024 ജനുവരി- മാര്‍ച്ച് പാദത്തിലേക്കുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ 0.10 ശതമനം മുതല്‍ 0.20 ശതമാനത്തിന്റെ വര്‍ധനവാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത്. 9 മാസം പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയ ശേഷം 2022 ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പലിശ നിരക്കുയര്‍ത്തി തുടങ്ങിയത്.
പലിശ നിരക്കില്‍ മാറ്റം
ഡിസംബര്‍ 29 ന് ധനമന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം രണ്ട് പദ്ധതികളുടെ പലിശ നിരക്കിലാണ് വര്‍ധനവുള്ളത്. മൂന്ന് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന്റെ പലിശ 10 അടിസ്ഥാന നിരക്കുയര്‍ത്തി. നേരത്തെ 7 ശതമാനം പലിശ ലഭിച്ചിരുന്ന നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും. സുകന്യ സമൃദ്ധി യോജനയാണ് പലിശ നിരക്ക് വര്‍ധനവ് വരുത്തിയ മറ്റൊരു നിക്ഷേപം.
ജനുവരി- മാര്‍ച്ച് പാദത്തില്‍ 20 അടിസ്ഥാന നിരക്കാണ് സുകന്യ സമൃദ്ധി യോജനയില്‍ വരുത്തിയ വര്‍ധനവ്. നേരത്തെ 8 ശതമാനമായിരുന്ന പലിശ നിരക്ക് ഇനി മുതല്‍ 8.20 ശതമാനമാകും. മറ്റു ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല. ഒകടോബര്- ഡിസംബര്‍ പാദത്തിലെ പലിശനിരക്ക് തന്നെ തുടരും.
കഴിഞ്ഞ പാദത്തിൽ ആവർത്തന നിക്ഷേപം
5 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ നിരക്കാണ് കഴിഞ്ഞ പാദത്തിൽ വർധിപ്പിച്ചത്. 20 അടിസ്ഥാന നിരക്ക് (0.20%) വര്‍ധനവോടെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ പദ്ധതിയുടെ പലിശ നിരക്ക് 6.75 ശതമാനത്തിലെത്തിയിരുന്നു.
ലഘു സമ്പാദ്യ പദ്ധതികളും പലിശ നിരക്ക്
* സേവിംഗ്സ് ഡെപ്പോസിറ്റ്- 4 ശതമാനം
* 1 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 6.90 ശതമാനം
* 2 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 7 ശതമാനം
* 3 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 7.10 ശതമാനം
* 5 വര്‍ഷ ടൈം ഡെപ്പോസിറ്റ്- 7.50 ശതമാനം
* 5 വര്‍ഷ ആവര്‍ത്തന നിക്ഷേപം- 6.70 ശതമാനം
* സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം- 8.20 ശതമാനം
* മന്ത്ലി ഇന്‍കം അക്കൗണ്ട്- 7.40 ശതമാനം
* നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്- 7.70 ശതമാനം
* പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്- 7.10 ശതമാനം
* കിസാന്‍ വികാസ് പത്ര- 7.5 ശതമാനം (115 മാസം)
* സുകന്യ സമൃദ്ധി യോജന- 8.20 ശതമാനം
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications