മുതിര്‍ന്ന പൗരന്മാരെ ശ്രദ്ധിക്കാം; നിങ്ങൾക്കുള്ള ലഘു സമ്പാദ്യ പദ്ധതിയില്‍ 7 മാറ്റങ്ങള്‍; വിശദമായി അറിയാം

മുതിർന്ന പൗരന്മാർക്ക് റിട്ടയർമെന്റിന് ശേഷം സ്ഥിര വരുമാനം നൽകുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം. ത്രൈമാസത്തിൽ പലിശ വരുമാനം ലഭിക്കുന്ന പദ്ധതിക്ക് നിലവിൽ 8.20 ശതമാനം പലിശ നൽകുന്നുണ്ട്. 5 വർഷത്തേക്ക് മുൻനിര ബാങ്കുകളേക്കാൾ പലിശ ലഭിക്കുന്നതിനാൽ കൂടുതൽ നിക്ഷേപകർ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിനെ ആശ്രയിക്കുന്നുണ്ട്.

അതേസമയം, നവംബര്‍ ഏഴിന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം 7 മാറ്റങ്ങളാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ വന്നിരിക്കുന്നത്. നിക്ഷേപകരും നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവരുമാണെങ്കിൽ ഇവ അറിഞ്ഞിരിക്കേണ്ടതുണ്ട്.

നിക്ഷേപിക്കാന്‍ കൂടുതല്‍ സമയം

വിരമിക്കല്‍ സമയത്തെ ആനുകൂല്യങ്ങള്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നതാണ് മാറ്റം. 55 വയസിന് മുകളില്‍ പ്രായമുള്ള എന്നാല്‍ 60 വയസ് പൂര്‍ത്തിയാവാത്ത നിക്ഷേപകര്‍ക്ക് നേരത്തെ വിരമിക്കല്‍ കാല അനുകൂല്യങ്ങള്‍ 1 മാസത്തിനുള്ളില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കണമായിരുന്നു. ഇനി മുതൽ മൂന്ന് മാസത്തെ സാവകാശം ലഭിക്കും.

മുതിര്‍ന്ന പൗരന്മാരെ ശ്രദ്ധിക്കാം; നിങ്ങൾക്കുള്ള ലഘു സമ്പാദ്യ പദ്ധതിയില്‍ 7 മാറ്റങ്ങള്‍; അറിയാം

സർക്കാർ ജീവനക്കാരന്റെ പങ്കാളിയുടെ നിക്ഷേപം

ജോലിയിലിരിക്കെ മരണമടഞ്ഞ പങ്കാളിയുടെ അനുകൂല്യങ്ങൾ സർക്കാർ ജീവനക്കാർക്ക് സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള നിയമങ്ങൾ സർക്കാർ ലഘൂകരിച്ചു. സാമ്പത്തിക സഹായ തുക പദ്ധതിയിൽ നിക്ഷേപിക്കാൻ സർക്കാർ ജീവനക്കാരന്റെ ജീവിത പങ്കാളിയെ അനുവദിക്കുന്നതാണ് പുതിയ ചട്ടം. സർക്കാർ ജീവനക്കാരൻ 50 വയസ് തികയുന്നതിന് മുൻപ് ജോലിയിലിരിക്കെ മരണപ്പെട്ട സാഹചര്യത്തിലാണ് ഇത് അനുവദിക്കുക. എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഈ ആനുകൂല്യം നൽകുന്നുണ്ട്.

റിട്ടയർമെന്റ് ആനുകൂല്യങ്ങൾ

പുതിയ നോട്ടിഫിക്കേഷൻ പ്രകാരം വിരമിക്കൽ ആനുകൂല്യങ്ങളുടെ അർത്ഥം സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിരമിക്കൽ അല്ലെങ്കിൽ സൂപ്പർആനുവേഷൻ കാരണം വ്യക്തിക്ക് ലഭിക്കുന്ന പേയ്‌മെന്റുകളാണ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ. പ്രൊവിഡന്റ് ഫണ്ട് കുടിശ്ശിക, റിട്ടയർമെന്റ് അല്ലെങ്കിൽ സൂപ്പർഅനുവേഷൻ അല്ലെങ്കിൽ ഡെത്ത് ഗ്രാറ്റുവിറ്റി, പെൻഷന്റെ കമ്മ്യൂട്ടഡ് മൂല്യം, ലീവ് എൻക്യാഷ്മെന്റ് തുടങ്ങിയ ഈ പരിധിയിൽ വരും.

കാലാവധിക്ക് മുൻപുള്ള പിൻവലിക്കൽ

സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിലെ നിക്ഷേപം കാലാവധിക്ക് മുൻപ് അകാലത്തിൽ പിൻവലിക്കുന്നതിനുള്ള നിബന്ധനകളിൽ സർക്കാർ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട്. നിക്ഷേപം ആരംഭിച്ച് ഒരു വർഷം തികയുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിച്ചാൽ നിക്ഷേപത്തിൽ നിന്ന് ഒരു ശതമാനം കുറച്ച് തുക അനുവദിക്കും. നേരത്തെയുള്ള ചട്ടങ്ങൾ അനുസരിച്ച് ഒരു വർഷം തികയുന്നതിന് മുൻപ് അക്കൗണ്ട് അവസാനിപ്പിച്ചാൽ നിക്ഷേപത്തിന് നൽകിയ പലിശ തിരികെ ഈടാക്കി ബാക്കിയുള്ള മുഴുവൻ തുകയും അക്കൗണ്ട് ഉടമയ്ക്ക് നൽകും.

കാലാവധി ഉയർത്തുന്നതിന് പരിധിയില്ല

സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിൽ ഇനി മുതൽ പരിധിയില്ലാതെ നിക്ഷേപത്തിന്റെ കാലാവധി ഉയർത്താം. 3 വർഷത്തെ ബ്ലോക്കുകളായാണ് കാലാവധി ഉയർത്തേണ്ടത്. നേരത്തെ ഒരു തവണ മാത്രമാണ് കാലാവധി ഉയർത്താൻ അനുവദിച്ചിരുന്നത്. അതേസമയം ഓരോ തവണയും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓരോ മൂന്ന് വർഷം കൂടുമ്പോഴും അപേക്ഷ സമർപ്പിക്കണമെന്ന് ചുരുക്കം. 5 വർഷമാണ് പദ്ധതിയുടെ കാലാവധി.

കാലാവധി ഉയർത്തുമ്പോൾ പലിശയിൽ മാറ്റം

അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സീനിയർ സേവിം​ഗ്സ് സ്‌കീമിന്റെ കാലാവധി നീട്ടുകയാണെങ്കിൽ നിക്ഷേപകന് ലഭിക്കുന്ന പലിശയിലും മാറ്റമുണ്ട്. പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് നീട്ടുകയാണെങ്കിൽ മെച്യൂരിറ്റി തീയതിയിലോ നിക്ഷേപ കാലാവധി നീട്ടുന്ന തീയതിയിലോ സ്കീമിന് ബാധകമായ പലിശ നിരക്കാണ് ലഭിക്കുക.

പരമാവധി നിക്ഷേപ തുക

സ്കീമിലെ പരമാവധി നിക്ഷേപ തുക അനുവദനീയമായ നിക്ഷേപ പരിധി കവിയാൻ പാടില്ല. അക്കൗണ്ട് തുറക്കുന്ന സമയത്ത് നടത്തിയ നിക്ഷേപം അഞ്ച് വർഷം കഴിയുമ്പോഴോ അല്ലെങ്കിൽ ഓരോ ബ്ലോക്ക് കാലയളവും മൂന്ന് വർഷമായി അവസാനിക്കുമ്പോഴോ തിരികെ നൽകണം.

നിലവിൽ സീനിയർ സിറ്റിസൺ സേവിം​ഗ്സ് സ്കീമിൽ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാം. 2023-24 സാമ്പത്തിക വർഷം മുതലാണ് പരിധി വർധിപ്പിച്ചത്. അക്കൗണ്ട് ഉടമ മരണപ്പെടുകയാണെങ്കിൽ പങ്കാളിക്ക്, ജോയിന്റ് ഹോൾഡർ അല്ലെങ്കിൽ സ്കീമിന്റെ ഏക നോമിനി എന്നിവർക്ക് അക്കൗണ്ട് ആരംഭിച്ച ഓഫീസിൽ വിവരം അറിയിച്ച ശേഷം അക്കൗണ്ട് തുടരാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X