ഈ ഓട്ടോ സ്‌റ്റോക്ക് ഇനി ടോപ് ഗീയറില്‍; ഇപ്പോള്‍ പിടിച്ചാല്‍ 34% ലാഭം നേടാം; നോക്കുന്നോ?

ആളാകെ മാറിപ്പോയല്ലോ എന്നു പറഞ്ഞതു പോലെയാണ് പുതുവര്‍ഷത്തില്‍ വിപണിയും. ഡിസംബറിലെ താഴ്ചയില്‍ നിന്നും 16 വ്യാപാര ദിവസങ്ങള്‍ക്കുള്ളില്‍ 1,700 പോയിന്റ് നേട്ടമാണ് നിഫ്റ്റി കരസ്ഥമാക്കിയത്. ഇതിനോടകം ജനുവരിയില്‍ മാത്രം 4 ശതമാനത്തോളം നേട്ടവും പ്രധാന സൂചികകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. സമീപകാലത്ത് തിളങ്ങാതെ നിന്ന മേഖലകളിലെ ഓഹരികളാണ് വിപണിയിലെ റാലിയെ നയിക്കുന്നത്. ഇത്തരത്തില്‍ ഭേദപ്പെട്ട തിരുത്തലിന് വിധേയമായി ആകര്‍ഷകമായി നിലവാരങ്ങളിലേക്കെത്തിയതും ശക്തമായ തിരിച്ചു വരവിന് ശ്രമിക്കുന്നതുമായ ഒരു ഓട്ടോ സ്റ്റോക്കില്‍ നിക്ഷേപം നിര്‍ദേശിച്ച് മുന്‍നിര ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളിലൊരാളും ഏറ്റവും വൈവിധ്യവത്കരിക്കപ്പെട്ട കമ്പനിയുമാണ് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. 1945-ല്‍ പഞ്ചാബിലെ ലുധിയാനയില്‍ മഹീന്ദ്ര & മുഹമ്മദ് എന്ന പേരില്‍ സ്റ്റീല്‍ വ്യാപരവുമായി ബന്ധപ്പെട്ടാണ് സ്ഥാപനം ആരംഭിച്ചത്. തുടക്കത്തില്‍ അമേരിക്കന്‍ വില്ലീസ് ജീപ്പിന്റെ ഘടകങ്ങള്‍ ഇന്ത്യയിലെത്തിച്ച് കൂട്ടിയിണക്കി വിപണിയിലെത്തിച്ചാണ് വിജയത്തിന്റെ പടികള്‍ ചവിട്ടിത്തുടങ്ങിയത്. പിന്നീട് പടിപടിയായി എല്ലാത്തരം വാഹനങ്ങളും ഒടുവില്‍ ചെറുവിമാനങ്ങളും നിര്‍മ്മിക്കുന്നതിലേക്കും വരെ കടന്നു. അങ്ങനെ ഇന്ന് ആഗോള വിപണിയിലെ പ്രമുഖ വാഹന നിര്‍മാതാക്കളിലൊരാളായി വളര്‍ന്നു. നിലവില്‍ രാജ്യത്തെ എസ്.യു.വി വിപണിയിലും കാര്‍ഷികാവശ്യത്തിനുള്ള ട്രാക്ടര്‍ നിര്‍മിക്കുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുമാണ്. ഫ്രാന്‍സിലെ റിനോയുമായി ബിസിനസ് സഹകരണമുണ്ട്.

സാമ്പത്തികം

സാമ്പത്തികം

കോവിഡിന് മുമ്പെ വരെയുള്ള വര്‍ഷങ്ങളില്‍ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗത വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം ഇവയില്‍ വളര്‍ച്ച കൈവരിക്കാനായിട്ടില്ല. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 21,469 കോടി രൂപ വരുമാനവും 2,031 കോടി രൂപ ലാഭവും നേടി. കോവിഡ് തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും വലിയ ലാഭമാണിത്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന മഹീന്ദ്ര & മഹീന്ദ്രയുടെ ഡിവിഡന്റ് യീല്‍ഡ് 1.04 ശതമാനമാണ്.

ഓഹരി വിശദാംശങ്ങള്‍

ഓഹരി വിശദാംശങ്ങള്‍

നിലവില്‍ പ്രമോട്ടര്‍മാര്‍ക്ക് മഹീന്ദ്ര & മഹീന്ദ്രയില്‍ 19.46 ശതമാനം ഓഹരികളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ പ്ലഡ്ജ് ചെയ്തിരുന്ന 1.28 ശതമാനം ഓഹരികള്‍ വീണ്ടെടുത്തിരുന്നു. വിദേശ നിക്ഷേപകര്‍ക്ക് 38.9 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 27.15 ശതമാനവും ഓഹരി പങ്കാളിത്തവുമുണ്ട്. പ്രതിയോഹരി ബുക്ക് വാല്യൂ 405.92 രൂപയുമാണ്. വാഹന മേഖലയിലെ പ്രൈസ് ടു ഏണിങ് (പിഇ) റേഷ്യോ 77.83 ശതമാനമാകുമ്പോള്‍ കമ്പനിയുടെ പിഇ റേഷ്യോ 25.34 ആണ്. നിലവില്‍ 1,04,602 കോടി രൂപയാണ് വിപണി മൂലധനം.

ലക്ഷ്യ വില 1,120

ലക്ഷ്യ വില 1,120

ചൊവ്വാഴ്ച 841.25 രൂപ നിലവാരത്തിലാണ് മഹീന്ദ്ര & മഹീന്ദ്ര (BSE: 500520, NSE: M&M) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,120 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാ്ങ്ങാമെന്നാണ് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 34 ശതമാനത്തോളം നേട്ടമാണ് ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 979 രൂപയും കുറഞ്ഞ വില 724.65 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X