ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുന്നതാണ് നിലവില്‍ ആഭ്യന്തര വിപണിയേയും പിന്നോട്ടടിക്കുന്നത്. അടുത്തിടെ വന്ന മികച്ച ജിഡിപി നിരക്കുകളും തുടര്‍ച്ചയായ മാസങ്ങളില്‍ ജിഎസ്ടി നികുതി പിരിവ് ഒരു ലക്ഷം കോടിക്ക് മുകളില്‍ തുടരുന്നതും സമ്പദ്ഘടനയുടെ തിരിച്ചു വരവിനെ സൂചിപ്പിക്കുന്നു. സര്‍വകാല റെക്കോഡില്‍ നിന്നും പ്രധാന സൂചികകള്‍ 8 ശതമാനം താഴെയാണ് നില്‍ക്കുന്നത്. എന്നാല്‍ വിപണിയിലെ തിരുത്തലിനിടെ പിടിച്ചുനിന്നതും മികച്ച പ്രവര്‍ത്തനഫലം കാഴ്ചവച്ചതുമായ പൊതുമേഖല ബാങ്കിന്റെ ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). മുംബൈയാണ് ആസ്ഥാനം. പൊതുമേഖലാ സ്ഥാപനം കൂടിയായ എസ്ബിഐ, ബിസിനസ് ഇടപാടുകളുടെ വലിപ്പത്തില്‍ ലോകത്ത് 43-ആം സ്ഥാനത്തുമുണ്ട്. ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലെ 23 ശതമാനവും ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ആസ്തിയുടെ 25 ശതമാനം വിപണി വിഹിതവും എസ്ബിഐയക്ക് സ്വന്തമാണ്. 46 കോടി ടപാടുകാരും 22,000-ലധികം ശാഖകളുമുണ്ട്. കൂടാതെ, 2.5 ലക്ഷത്തിലേറെ ജീവനക്കാരുമായി രാജ്യത്തെ അഞ്ചാമത്തെ വലിയ തൊഴില്‍ ദാതാവുമാണ്.
സാമ്പത്തികം
കോവിഡ് പ്രതിസന്ധി പ്രതീക്ഷിച്ചത്ര ആഘാതം എസ്ബിഐയെ ഏല്‍പ്പിച്ചില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ബാങ്കിന് അറ്റാദായം മികച്ചതാക്കാന്‍ സാധിച്ചിട്ടുണ്ട്. അതേസമയം ഡിസംബര്‍ പാദത്തില്‍ ബാങ്കിന്റെ വരുമാനം 34,012 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 7 ശതമാനത്തോളം വര്‍ധനയാണിത്. മൂന്നാം പാദത്തിലെ അറ്റാദായം 10,340 കോടിയയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അറ്റാദായത്തില്‍ 65 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിയോഹരി വരുമാനം കഴിഞ്ഞ വര്‍ഷത്തെ 7.01 രൂപയില്‍ നിന്നും 10.71-ലേക്ക് ഉയര്‍ന്നു.
ശ്രദ്ധേയ ഘടകം
സാമ്പത്തിക നില പരിശോധിച്ചാലും എസ്ബിഐ (BSE: 500112, NSE : SBIN) മികച്ച നിലയിലേക്കെത്തിയിട്ടുണ്ട്. കിട്ടാക്കടങ്ങളുടെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളില്‍ നിഷ്ക്രിയ ആസ്തികളില്‍ വര്‍ധനയില്ലാതെയാണ് എസ്ബിഐ കടന്നു പോകുന്നത്. ഇത് വരുന്ന നാളുകളില്‍ ബാങ്കിന്റെ വായ്പാ ചെലവുകളിലും കുറവുണ്ടാക്കും. കൂടാതെ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തിലും ആകര്‍ഷകമായ നിലവാരത്തിലാണ്.
ഓഹരി വിശദാംശം
എസ്ബിഐയുടെ 57.6 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 10.37 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 24.25 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. കഴിഞ്ഞ ഏതാനും പാദങ്ങളായി വിദേശ നിക്ഷേപകര്‍ ചെറിയ തോതില്‍ ഓഹരി വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. എസ്ബിഐയുടെ നിലവിലെ വിപണി മൂലധനം 4,59,885 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 293.13 ആണ്. ബാങ്കിംഗ് മേഖലയിലെ ശരാശരി പിഇ റേഷ്യോ 21.30 ആയിരിക്കുമ്പോള്‍ എസ്ബിഐയുടേത് 14.05 ആണെന്നതും ശ്രദ്ധേയം.
ലക്ഷ്യ വില 750
വെള്ളിയാഴ്ട 515.30 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 750 രൂപ ലക്ഷ്യമാക്കി എസ്ബിഐയുടെ ഓഹരികള്‍ വാങ്ങാമെന്ന് സെന്‍ട്രം ബ്രോക്കിങ് നര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 46 ശതമാനം നേട്ടം ലഭിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 549 രൂപയും കുറഞ്ഞ വില 321.30 രൂപയുമാണ്. നിലവില്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 6.15 ശതമാനം മാത്രം അകലെയാണ് ഓഹരികളുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
