ആഴ്ചക്കണക്കില്‍ വിലയിരുത്തിയാല്‍ വിപണികളുടെ നാലു മാസത്തനിടയില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ വാരമാണ് കടന്നു പോയത്. നിലവില്‍ സമീപകാല താഴ്ചയില്‍ നിന്നും പ്രധാന സൂചികകള്‍ 9 ശതമാനത്തിലധികം കരകയറി. ഏറെക്കാലം ഹതാശരായി കിടന്ന ബാങ്കിംഗ് ഓഹരികളിലെ ഉണര്‍വാണ് കഴിഞ്ഞയാഴ്ചയിലെ ഏറ്റവും വലിയ സവിശേഷത. ഒരാഴ്ചയ്ക്കിടെ മാത്രം 6.36 ശതമാനം വര്‍ധനവാണ് ബാങ്കിംഗ് ഓഹരികളുടെ സൂചിക രേഖപ്പെടുത്തിയത്. അടുത്തിടെ വന്ന സമ്പദ്ഘടനയുമായി ബന്ധപ്പെട്ട സൂചകങ്ങളും തിരിച്ചുവരവിനെ പിന്താങ്ങുന്നു. ഇതിനിടെ സമീപ ഭാവിയില്‍ 62 ശതമാനം വരെ നേട്ടം കരസ്ഥമാക്കാവുന്ന ഇടത്തരം ബാങ്ക് ഓഹരി നിര്‍ദേശിച്ച് സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.
സിറ്റി യൂണിയന് ബാങ്ക്
തമിഴ്നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ സ്വാകര്യ ബാങ്കുകളില്‍ മുന്‍നിരയിലുള്ള ഒന്നാണ് സിറ്റി യൂണിയന് ബാങ്ക് ലിമിറ്റഡ്. 1904-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ബാങ്കിന്റെ പൂര്‍വനാമം കുംഭകോണം ബാങ്ക് ലിമിറ്റഡ് എന്നായിരുന്നു. വ്യക്തിഗത ബാങ്കിംഗ്, എന്‍ആര്‍ഐ ബാങ്കിംഗ്, ഭവന വായ്പ, നിക്ഷേപം തുടങ്ങിയ എല്ലാവിധ ധനകാര്യ സേവനങ്ങളും നല്കുന്നു. നിലവില്‍ ബാങ്കിന് 10,306 കോടി രൂപയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് ഉണ്ട്.
താഴ്ന്ന വില
സിറ്റി യൂണിയന് ബാങ്കിന്റെ ഓഹരികളടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരം 189.80 രൂപയാണ്. ഉയര്‍ന്ന വിലയില്‍ നിന്നും 27 ശതമാനത്തോളം താഴ്ന്ന നിലവാരത്തിലാണ് നിലവില്‍ ഓഹരികളുള്ളത്. ഇതേകാലയളവിലെ താഴ്ന്ന വില അടുത്തിടെ രേഖപ്പെടുത്തിയ 128.70 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4 ശതമാനത്തോളം വില കയറിയിട്ടുണ്ട്. എങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് 25 ശതമാനം നഷ്ടമാണ് നേരിടുന്നത്.
സാമ്പത്തികം
സെപ്റ്റംബര്‍ പാദത്തില്‍ സിറ്റി യൂണിയന് ബാങ്കിന്റെ (BSE: 532210, NSE: CUB) വരുമാനം 1224.94 കോടി രൂപയാണ്. ഇത് മുന്‍ പാദത്തേക്കാള്‍ 2.67 ശതമാനം വളര്ച്ചായാണ് കാണിച്ചത്. രണ്ടാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 182.1 കോടി രൂപയാണ്. കഴിഞ്ഞ 5 വര്‍ഷമായി നേരിയ തോതിലാണ് വരുമാന വളര്‍ച്ചയുള്ളത്. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളില്‍ വരുമാനത്തില്‍ ഇടിവുണ്ടായിട്ടില്ലെങ്കിലും വളര്‍ച്ച കൈവരിക്കാനിയിട്ടുില്ല.
മറ്റ് വിശദാംശങ്ങള്‍
സിറ്റി യൂണിയന് ബാങ്കിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 79.02 രൂപയാണ്. മുടങ്ങാതെ ലാഭവിഹതിം നല്‍കുന്നുണ്ടെങ്കിലും ഡിവിഡന്റ് യീല്‍ഡ് 0.36 ശതമാനമേയുള്ളൂ. അതേസമയം, ബാങ്കിന്റെ 42.1 ശതമാനം ഓഹരികളും ആഭ്യന്തര ധനകര്യ സ്ഥാപനങ്ങളാണ് കൈവശം വച്ചിരിക്കുന്നത്. വിദേശ നിക്ഷേപകര്‍ക്ക് 16.1 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 41.75 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ലക്ഷ്യ വില 225
സിറ്റി യൂണിയന് ബാങ്ക് ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരത്തില്‍ നിന്നും 27 ശതമാനത്തോളം തിരുത്തല്‍ നേരിട്ട് കഴിഞ്ഞു. വെള്ളിയാഴ്ച 139.50 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 225 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന്് സെന്‍ട്രം ബ്രോക്കിങ് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 62 ശതമാനം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications