രാജ്യത്തെ ഏറ്റവും ജനപ്രീയ നിക്ഷേപ മാർഗമായ പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ നിരീക്ഷണം ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ ഏജൻസികളുടെ നിർദ്ദേശ പ്രകാരം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക് വരുന്നതും പിൻവലിക്കുന്നതുമായ തുകകളിൽ കൂടുതൽ നിരീക്ഷണം വരും. സാധാരണക്കാർ സുരക്ഷിത നിക്ഷേപമായി കാണുന്ന പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയിൽ വരുന്ന മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതും സാധാരണക്കാരെയാണ്.
പുതിയ മാർഗ നിർദ്ദേശങ്ങൾ
തപാല്‍ വകുപ്പിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം പോസ്റ്റ് ഓഫീസ് ലഘു സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപമുള്ളവര്‍ തങ്ങളുടെ വരുമാന മാര്‍ഗം വ്യക്തമാക്കേണ്ടതുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തീവ്രവാദത്തിനുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനാണ് പുതിയ നടപടികള്‍. ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് എന്നിവയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടര്ന്നാണ് ലഘു സമ്പാദ്യ പദ്ധതികള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ അല്ലെങ്കില്‍ തീവ്രവാദ ധനസഹായ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നതാണ് കെവൈസി നടപടികളുടെ ലക്ഷ്യം. അക്കൗണ്ട് തുറക്കുമ്പോഴോ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുമ്പോഴോ നല്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ എല്ലാ ഉപഭോക്താക്കളെയും വ്യത്യസ്ത റിസ്ക് കാറ്റഗറിയായി തിരിച്ചിട്ടുണ്ട്.

വ്യത്യസ്ത റിസ്ക് കാറ്റഗറി
അക്കൗണ്ട് തുറക്കുന്ന സമയത്ത് അല്ലെങ്കില്‍ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്ന സമയത്ത് എല്ലാ അക്കൗണ്ടിലെയും ബാലന്‍സ് 50,000 രൂപയോ സേവിംഗ്സ് അക്കൗണ്ടിലെ ബാലന്‍സ് 50,000 കുറവോ ആണെങ്കില്‍ ലോ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടും.
അക്കൗണ്ടിലെ ബാലന്‍സ് 50,000 രൂപയ്ക്കും 10 ലക്ഷത്തിനും ഇടയിലാണെങ്കിലും സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപം 10 ലക്ഷത്തില്‍ കുറയാത്തവരാണെങ്കിലും മീഡിയം റിസ്കില്‍ വരും. 10 ലക്ഷത്തില്‍ കൂടുതലാണെങ്കിലാണ് ഹൈ റിസ്ക് കാറ്റഗറിയിലെത്തുന്നത്.
സമർപ്പിക്കേണ്ട രേഖകൾ
റിസ്ക് വിഭാഗം പരിഗണിക്കാതെ എല്ലാ നിക്ഷേപകരും അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും തിരിച്ചറിയല്‍ രേഖയായി ആധാര്‍, പാന്‍ കാർഡ് അല്ലെങ്കില്‍ ഫോം 60 എന്നി വിവരങ്ങള്‍ നല്‍കണം. അക്കൗണ്ടെടുക്കുന്ന സമയം ആധാർ നമ്പർ ലഭിച്ചിട്ടില്ലെങ്കിൽ ആധാർ അപേക്ഷ നല്കിയ വിവരം ബോധിപ്പിക്കണം. 6 മാസത്തിനുള്ളില്‍ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. പാന്‍ വിവരം അക്കൗണ്ടെടുക്കുമ്പോള്‍ നല്‍കിയില്ലെങ്കില്‍ 2 മാസത്തിനകം വിവരങ്ങൾ പോസ്റ്റ് ഓഫീസിൽ നല്‍കണം.
ഹൈ റിസ്ക് വിഭാഗം
ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്നവരാണെങ്കിൽ നിക്ഷേപിക്കാുന്ന തുകയുടുെ ഉറവിടം എവിടെയാണെന്ന് തെളിയിക്കണം. ഇതിനായി ബാങ്ക് / പോസ്റ്റ് ഓഫീസ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് സമർപ്പിക്കാം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ സമർപ്പിച്ച ആദായനികുതി റിട്ടേണുകളിൽ ഏതെങ്കിലും ഒന്ന്, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്, വരുമാനം തെളിയിക്കുന്ന മറ്റേതെങ്കിലും രേഖ എന്നിവ സമർപ്പിക്കാം.
ഇടപാടുകൾ റിപ്പോർട്ട് ചെയ്യും
നിശ്ചിത പരിധിയിൽ കൂടുതലുള്ള ഇടപാടുകൾ പോസ്റ്റ് ഓഫീസ് വകുപ്പ് അധികാരികൾക്ക് റിപ്പോർട്ട് ചെയ്യും. 10 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള എല്ലാ പണമിടപാടുകളും പോസ്റ്റ് ഓഫീസ് റിപ്പോർട്ട് ചെയ്യും. 10 ലക്ഷം രൂപയിൽ കുറവുള്ള ഇടപാടാണെങ്കിലും ഒരു കലണ്ടർ മാസ കാലയളവിനുള്ളിൽ നടത്തപ്പെടുന്ന ഇടപാടുകൾ 10 ലക്ഷം കവിയുന്നുണ്ടെങ്കിൽ ഇത്തരം ഇടപാടുകളും റിപ്പോർട്ട് ചെയ്യണം.
കള്ളനോട്ടുകളോ ഉപയോഗിക്കുന്നതോ അല്ലെങ്കിൽ സെക്യൂരിറ്റിയോ രേഖകളോ വ്യാജമോ ഉണ്ടാക്കിയതോ ആയ അക്കൗണ്ട്, കള്ളനോട്ടുകളോ, വ്യാജമായ സെക്യൂരിറ്റിയോ രേഖയോ ഉപയോഗിച്ച് നടത്തിയ ഇടപാട് എന്നിവയും റിപ്പോർട്ട് ചെയ്യും. സംശയാസ്പദമായ ഇടപാടാണെങ്കിൽ ഇടപാട് തുക പരിഗണിക്കാതെ നിക്ഷേപം, പിൻവലിക്കൽ, അക്കൗണ്ട് ടാൻസ്ഫർ തുടങ്ങിയ ഇടപാടുകളും റിപ്പോർട്ട് ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
