ക്രെഡിറ്റ് കാർഡുണ്ടോ കൈയിൽ? പർച്ചേസുകൾക്ക് ആകർഷകമായ റിവാർഡുകളും ക്യാഷ്ബാക്ക് ഓപ്ഷനുകളും ഉറപ്പാക്കാം. ക്രെഡിറ്റ് കാർഡുകൾക്ക് സാധാരണയായി ഒരു 4 അക്ക അല്ലെങ്കിൽ 6 അക്ക നമ്പർ പിൻ ഉണ്ടായിരിക്കും. ഇത് നിങ്ങളുടെ കാർഡിൻ്റെ സുരക്ഷക്കു വേണ്ടിയാണ്. ഈ പിൻ നിങ്ങൾക്ക് മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. നിങ്ങളൊരു ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ച് അത് വീട്ടിൽ ഡെലിവറി ചെയ്യുമ്പോൾ ഈ പിൻ നമ്പറും ലഭിക്കും.
ഈ പിൻ നമ്പർ ക്രെഡിറ്റ് കാർഡിന്റെ സുരക്ഷക്കു വേണ്ടിയാണ്. എന്നാൽ ആ നമ്പർ നിങ്ങൾക്ക് മാറ്റാൻ സാധിക്കും. എപ്പോഴും ഓർത്തുവെക്കാൻ സാധിക്കുന്ന പിൻ നമ്പർ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇത്തരത്തിൽ നമ്പർ മാറ്റാം.
ക്രെഡിറ്റ് കാർഡ് പിൻ മാറ്റുന്നത് എങ്ങനെ? ഓരോ മാർഗങ്ങൾ അറിയാം....
1. എ.ടി.എം വഴി
- നിങ്ങളുടെ ക്രെഡിറ്റ് കാർഡ് എ.ടി.എമ്മിൽ ഇൻസെർട്ട് ചെയ്ത് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.
- ഇനി നിലവിലുള്ള ക്രെഡിറ്റ് കാർഡ് പിൻ നൽകുക
- 'പിൻ മാറ്റുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി ലഭിക്കും. ആ ഒ.ടി.പി നൽകുക.
- നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പുതിയ 4 അക്ക പിൻ നമ്പർ ക്രിയേറ്റ് ചെയ്യുക.
- സ്ഥിരീകരണത്തിനായി പിൻ നൽകി 'സമർപ്പിക്കുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഇത്രയും പൂർത്തിയായാൽ നിങ്ങളുടെ പിൻ നമ്പർ മാറും. അത് ഉറപ്പിക്കുന്നതിനായി മൊബൈലിലേക്ക് സ്ഥിരീകരണ സന്ദേശവും എത്തും.
2. നെറ്റ്ബാങ്കിംഗ് വഴി
- നിങ്ങളുടെ നെറ്റ് ബാങ്കിംഗ് അക്കൗണ്ട് സന്ദർശിക്കുക
- 'ക്രെഡിറ്റ് കാർഡ് ഓപ്ഷനുകൾ' ക്ലിക്ക് ചെയ്യുക
- 'പിൻ മാറ്റുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു ഒ.ടി.പി എത്തും, അത് നൽകുക.
- ഇഷ്ടപ്പെട്ട് ഒരു പുതിയ പിൻ ക്രിയേറ്റ് ചെയ്യുക.
- ഈ പുതിയ പിൻ നൽകി 'സമർപ്പിക്കുക' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- പിൻ മാറ്റിയതായി സ്ഥിരീകരിക്കുന്ന ഒരു സന്ദേശം നിങ്ങൾക്ക് ലഭിക്കും.

3 ഉപഭോക്തൃ സേവന ഹെൽപ്പ്‌ലൈൻ വഴി
- നിങ്ങളുടെ കാർഡ് ഇഷ്യൂവറുടെ ഉപഭോക്തൃ സേവന നമ്പർ ഡയൽ ചെയ്യുക.
- കാർഡ് പിൻ മാറ്റുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.
- കസ്റ്റമർ എക്സിക്യൂട്ടീവിനോട് സംസാരിച്ച് ക്രെഡിറ്റ് കാർഡ് പിൻ മാറ്റാൻ ആവശ്യപ്പെടുക.
- കസ്റ്റമർ എക്സിക്യൂട്ടീവ് ഫോണിലൂടെ നിങ്ങളെ സഹായിക്കും.
- നിങ്ങളുടെ പിൻ മാറ്റിയതിനുശേഷം നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
5 ലക്ഷം പരിധിയുള്ള ക്രെഡിറ്റ് കാർഡുമായി കേന്ദ്ര സർക്കാർ; ആർക്കെല്ലാം ഇതിന് അപേക്ഷിക്കാം?
ക്രെഡിറ്റ് കാർഡ് പിൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങൾ...
- എല്ലായ്പ്പോഴും നിങ്ങളുടെ സാന്നിധ്യത്തിൽ മാത്രം ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുക.
- നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ, നമ്പർ, CVV , കാലാവധി അവസാനിക്കുന്ന തീയതി, അല്ലെങ്കിൽ ഇമെയിൽ, എസ്.എം.എസ്, ഒ.ടി.പി എന്നിവ ഒരിക്കലും ആർക്കും നൽകരുത്.
- സുരക്ഷിതമല്ലാത്ത ഒരു സൈറ്റിലും ഒരിക്കലും ഓൺലൈൻ ഇടപാടുകൾ നടത്തരുത്.
- ഡാറ്റ മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ വ്യാപാരികളുടെ വെബ്‌സൈറ്റുകളിൽ സേവ് ചെയ്യരുത്.
- നിങ്ങളുടെ പിൻ നമ്പർ കാർഡിലോ, നോട്ട്ബുക്കിലോ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലോ ഒരിക്കലും എഴുതി വയ്ക്കരുത്. പകരം അത് ഓർമ്മയിൽ വയ്ക്കുക.
- അനധികൃത ഇടപാടുകൾക്കായി എല്ലായ്പ്പോഴും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിക്കുകയും തെറ്റുകൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
