വായ്പകൾ ഇനി മുതൽ ക്രെഡിറ്റ് കാർഡിലൂടെ ഉറപ്പാക്കാം. അതായത് 2025 ലെ കേന്ദ്ര ബജറ്റിൽ വാഗ്ദാനം ചെയ്തതുപോലെ, ഏപ്രിൽ മുതൽ മൈക്രോ സംരംഭകർക്ക് 5 ലക്ഷം രൂപ പരിധിയിലുള്ള ക്രെഡിറ്റ് കാർഡുകൾ ലഭിക്കും. ഇത് ഇത്തരം സംരംഭകർക്ക് കൂടുതൽ സഹായകരമാവും. മാത്രമല്ല ഈ സൗകര്യം അടുത്ത കുറച്ച് വർഷങ്ങളിൽ മൈക്രോ യൂണിറ്റുകൾക്ക് 30,000 കോടി രൂപയുടെ അധിക ധനസഹായം നൽകാൻ സാധ്യതയുണ്ട്. ഇത് ബിസിനസ് വിപുലീകരണത്തിനുള്ള മറ്റ് വായ്പാ ഓപ്ഷനുകൾക്ക് അനുബന്ധമായിരിക്കും.
ഈ പദ്ധതിയിലൂടെ ആവശ്യക്കാർക്ക് നേട്ടം ഉറപ്പാക്കാം. മാത്രമല്ല ഈ പദ്ധതിയിലൂടെ ക്രെഡിറ്റ് കാർഡ് നേടുന്നതിനും ചെറുകിട ബിസിനസുകാർ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, 5 ലക്ഷം രൂപ പരിധിയുള്ള ഈ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള ചെറുകിട ബിസിനസുകാർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കാം;
ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള പരിധിയും വ്യവസ്ഥകളും
സ്വന്തമായി കടകൾ നടത്തുന്നവരും, ചെറുകിട നിർമ്മാണത്തിൽ ഏർപ്പെടുന്നവരുമായ വ്യക്തികൾക്ക് 5 ലക്ഷം രൂപ പരിധിയുള്ള ഈ ക്രെഡിറ്റ് കാർഡ് ലഭ്യമാകും. എന്നിരുന്നാലും, ഈ ബിസിനസ്സ് ഉടമകൾക്ക് അവരുടെ യുപിഐ ഇടപാടുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ബിസിനസിന്റെ നിലവിലെ അവസ്ഥ എന്നിവ വിലയിരുത്തലിന് ശേഷമേ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുകയുള്ളൂ. ഒരു വർഷത്തെ വാലിഡിറ്റിയാണ് ഈ ക്രെഡിറ്റ് കാർഡുകൾക്ക് ഉള്ളത്. 10-25 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ളവർക്ക് മാത്രമേ സർക്കാരിന്റെ മൈക്രോ ക്രെഡിറ്റ് കാർഡിന് യോഗ്യത ലഭിക്കൂ.

യു.പി.ഐ ഉപഭോക്താക്കളുടെ ശ്രദ്ധക്ക്.... ഈ ഇടപാടുകൾക്ക് ഗൂഗിൾ പേ കൺവീനിയൻസ് ചാർജ് ഈടാക്കും
ബിസിനസുകാർക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ
സർക്കാർ നൽകുന്ന ഈ ക്രെഡിറ്റ് കാർഡാണ് ഇത്. അതിനായി രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസുകാർ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അതിനു ശേഷമം അവർക്ക് MSME ക്രെഡിറ്റ് കാർഡ് ലഭിക്കും.
- ഔദ്യോഗിക വെബ്സൈറ്റായ ഉദ്യം പോർട്ടൽ സന്ദർശിക്കുക: msme.gov.in.
- 'ക്വിക്ക് ലിങ്കുകൾ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- 'ഉദ്യം രജിസ്ട്രേഷൻ' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ തുടർന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
2025 ലെ കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ ചെറുകിട ബിസിനസ് ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ 5 ലക്ഷം രൂപ പരിധിയിലുള്ള ക്രെഡിറ്റ് കാർഡുകൾ നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. അതാണ് ഈ ക്രെഡിറ്റ് കാർഡ് സ്കീം. മാത്രമല്ല കർഷകർക്കും മധ്യവർഗത്തിനും നിരവധി ഇളവുകൾ ബജറ്റ് അവതരിപ്പിച്ചു, അതോടൊപ്പം അവരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത സുപ്രധാന പദ്ധതികളും പ്രഖ്യാപിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
