സ്വന്തം വീടന്നെ സ്വപ്നം അകലെയാണോ? മികച്ച ഹോം ലോൺ പലിശ നിരക്കുകളെക്കുറിച്ചറിയാം

സ്വന്തം വീട്ടിൽ താമസിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിന് വേണ്ടി വലിയ പ്രയത്നം ഓരോ ആളുകളും എടുക്കുകയും ചെയ്യുന്നുണ്ട്. പോക്കറ്റിനേക്കാൾ വലിയ സ്വപ്നമാണ് സ്വന്തമായ വീട് എന്നത് പൊതുവേ പറയാറുണ്ട്. കാരണം വീടിന് വേണ്ടി ചിലവഴിക്കേണ്ടി വരുന്ന തുക വളരെ വലുതാണ്. അതോടൊപ്പം വർഷങ്ങളുടെ സാമ്പത്തിക ബാധ്യതയും വീട് വഴിയുണ്ടാകും. ഒരു വ്യക്തി അയാളുടെ ആകെ സമ്പാദ്യത്തിന്റെ ഉയർന്ന പങ്കും വീടിനു വേണ്ടി ചിലവഴിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ കാലത്ത് പക്ഷെ വീടിന് ആവശ്യമായ പണം കണ്ടെത്തുക എന്നത് വലിയ കാര്യമല്ല. കാരണം ധനകാര്യ സ്ഥാപനങ്ങൾ ആകർഷകമായ നിരക്കിൽ ഹോം ലോണുകൾ നൽകുന്നുണ്ട്.

ഹോം ലോണിനെ ഏറ്റവും ഉപകാര പ്രദമായ ലോൺ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കാരണം ദീർഘകാലാടിസ്ഥാനത്തിൽ വിലമതിക്കാൻ കഴിയുന്ന ആസ്തി നേടാൻ സഹായിക്കുന്നു. പക്ഷെ അതേ സമയം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ദീർഘകാലാടിസ്ഥാനത്തിൽ ഹോം ലോൺ എടുക്കുമ്പോൾ തിരിച്ചടയ്ക്കേണ്ടി വരുന്ന തുക വായ്പ എടുത്ത തുകയേക്കാൾ കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ പലിശയുള്ള ഹോം ലോൺ മാത്രമേ തിരഞ്ഞെടുക്കാൻ പാടുള്ളു.

സ്വന്തം വീടന്നെ സ്വപ്നം അകലെയാണോ? മികച്ച ഹോം ലോൺ പലിശ നിരക്കുകളെക്കുറിച്ചറിയാം

രാജ്യത്തെ ചില പ്രമുഖ ബാങ്കുകളുടെ ഭവനവായ്പ പലിശനിരക്കുകൾ പരിശോധിക്കാം

1. ബാങ്ക് ഓഫ് ഇന്ത്യ - 8.30-10.75 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 25,656- 30,457

2. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ - 8.35-10.75 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 26,283-30,457

3. ബാങ്ക് ഓഫ് ബറോഡ - 8.40-10.60 ശതമാനം- പ്രതിമാസ തിരിച്ചടവ് തുക 25,845-30,153

4. കാനറ ബാങ്ക് - 8.40-11.25 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 25,845-31,478

5. ഇന്ത്യൻ ബാങ്ക്- 8.40-10.20 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 25,845- 29,349

6. ഇന്ത്യൻ ഓവർസീസ് ബാങ്ക് - 8.40-9.55 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 25,845-28,062

7. പഞ്ചാബ് നാഷണൽ ബാങ്ക് - 8.40-10.10 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 25,845-29,150

8. ഐഡിബിഐ ബാങ്ക് ലിമിറ്റഡ് - 8.45-12.25 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക - 25,940-33,557

9. ബാങ്ക് ഓഫ് മഹാരാഷ്ട്ര - 8.50-10.90 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 26,035-30,762

10. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ - 8.50-9.50 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 26,035-27,964

11. എച്ച്ഡിഎഫ്സി ബാങ്ക് - 8.50-9.40 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 26035-27768

12: പഞ്ചാബ് & സിന്ദ് ബാങ്ക് - 8.55-10.00 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക - 26,130-28,951

13. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - 8.60-9.65 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 26,225-28,258

14. ആക്സിസ് ബാങ്ക് ലിമിറ്റഡ് - 8.70 ശതമാനം - പ്രതിമാസ തിരിച്ചടവ് തുക 26,416

30 ലക്ഷം രൂപ ബാങ്കിൽ നിന്നും ഭവന വായ്പ എടുക്കുമ്പോഴുള്ള പലിശ നിരക്കാണ് മുകളിൽ സൂചിപ്പിച്ചത്. ചില ബാങ്കുകൾ പ്രോസസ്സിംഗ് ചാർജ് കൂടി ഈടാക്കും എന്ന കാര്യം മറക്കരുത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഭവന വായ്പ എന്നത് ദീർഘകാലത്തേക്ക് സാമ്പത്തിക ഉത്തരവാദിത്തം നൽകുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ആ ഉത്തരവാദിത്വം ഏറ്റവും മികച്ച രീതിയിൽ ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X