സർക്കാർ നടത്തുന്ന ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ). പെൺകുട്ടികൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ 2015-ലാണ് പദ്ധതി ആരംഭിച്ചത്. ഈ പദ്ധതി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിന്റെ ഭാഗമാണ്. ഈ പദ്ധതിയിൽ മാതാപിതാക്കൾക്ക് അല്ലെങ്കിൽ രക്ഷിതാക്കൾക്ക് അവരുടെ പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുകയും പണം നിക്ഷേപിക്കാൻ സാധിക്കുകയും ചെയ്യുന്നു. പെൺകുട്ടികളുടെ ചെലവുകൾ വഹിക്കാൻ സഹായിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതായത് പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ എസ്.എസ്.വൈ പദ്ധതി രക്ഷിതാക്കളെ സഹായിക്കുന്നു.
10 വർഷത്തിൽ ഉയർന്ന റിട്ടേൺസ്; നിക്ഷേപക പ്രീതി നേടിയ 5 ലാർജ് ക്യാപ് മൂച്വൽ ഫണ്ടുകൾ നോക്കാം
സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവിനൊപ്പം മികച്ച വരുമാനവും നൽകുന്നു. പദ്ധതിയിൽ 10 വയസ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. സുകന്യ സമൃദ്ധി യോജനയ്ക്ക് 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവുകളും ലഭിക്കുന്നു. പദ്ധതിയിലെ അക്കൗണ്ടുകൾക്ക് കീഴിലുള്ള പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. ഈ പാദത്തിൽ, അതായത് 2024 ജൂലൈ 1 മുതൽ 2024 സെപ്റ്റംബർ 30 വരെ പ്രതിവർഷം 8.2 ശതമാനം എന്ന നിരക്കിൽ സംയുക്ത പലിശ നിശ്ചയിച്ചിട്ടുണ്ട്. അപ്പോൾ,പ്രതിമാസം 10,000 രൂപ നിങ്ങൾ നിക്ഷേപിച്ചാൽ നിങ്ങൾക്ക് എത്ര രൂപ ലഭിക്കുമെന്ന് നോക്കാം.

5 വയസുള്ള മകളുടെ പേരിൽ നിങ്ങൾ പ്രതിമാസം 10,000 രൂപ അതായത് പ്രതിവർഷം 1.2 ലക്ഷം രൂപ എന്ന നിരക്കിൽ നിങ്ങൾ നിക്ഷേപം നടത്തുന്നുവെന്ന് കരുതുക. നിലവിലെ നിരക്കനുസരിച്ച് നിങ്ങൾക്ക് 8.2 ശതമാനം പലിശ ലഭിക്കും. അങ്ങനെ 21 വർഷത്തിന് ശേഷം കാലയളവ് പൂർത്തിയാകുമ്പോൾ, പദ്ധതിയിലെ നിക്ഷേപ തുക 17.93 ലക്ഷം രൂപയായിരിക്കും. ഇതിന് പലിശയിനത്തിൽ 37.68 ലക്ഷം രൂപയും ലഭിക്കുന്നു. അങ്ങനെ കാലയളവ് പൂർത്തിയാകിലുമ്പോഴുള്ള നിങ്ങളുടെ ആകെ സമ്പാദ്യം 55.61 ലക്ഷം രൂപയായിരിക്കും.
ഇനി നിങ്ങൾ പ്രതിവർഷം നിക്ഷേപിക്കുന്ന തുക 150,000 രൂപയാണെങ്കിൽ നിങ്ങളുടെ ആകെ നിക്ഷേപമായ 22.5 ലക്ഷം രൂപയും പലിശയിനത്തിൽ ലഭിക്കുന്ന തുകയായ 47.3 ലക്ഷം രൂപയും ചേർത്ത് ആകെ 69.8 ലക്ഷം രൂപ നിങ്ങൾക്ക് ലഭിക്കും.
സുകന്യ സമൃദ്ധി യോജനയുടെ ഒരു പ്രധാന സവിശേഷത അതിന്റെ ലോക്ക്-ഇൻ കാലയളവാണ്. അതായത് 21 വർഷമാണ് അതിന്റെ കാലയളവ്. ഉദാഹരണത്തിന് 5 വയസുള്ള ഒരു കുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കുമ്പോൾ, ആ കുട്ടിക്ക് 26 വയസ് പൂർത്തിയാകുമ്പോഴാണ് അക്കൗണ്ട് കാലയളവ് പൂർത്തിയാക്കുന്നത്. ഈ ദീർഘകാല നിക്ഷേപ മാർഗം സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കാലയളവ് പൂർത്തിയാക്കിയ ശേഷം നിക്ഷേപത്തിനനുസരിച്ച് വലിയൊരു തുക തന്നെ റിട്ടേൺ ആയി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications