കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സെൻസെക്സും നിഫ്റ്റിയും ഉൾപ്പെടെയുള്ള മുൻനിര സ്റ്റോക്ക് സൂചികകൾക്ക് ഒപ്പം തന്നെ, ലാർജ് ക്യാപ് മൂച്വൽ ഫണ്ടുകൾ മികച്ച വരുമാനം നേടിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് സെൻസെക്സും 11.75 ശതമാനവും നിഫ്റ്റി 12 ശതമാനവും വളർന്നു. ഈ കാലയളവിൽ ശ്രദ്ധിക്കപ്പെട്ട പ്രധാന കാര്യം എന്തെന്നാൽ, റീട്ടെയിൽ നിക്ഷേപങ്ങളിലെ പങ്കാളിത്തമാണ്. പ്രത്യേകിച്ചും, മൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളെ (എസ്.ഐ.പി) ഉയർത്തുന്നതിൽ അത് കൂടുതൽ പങ്ക് വഹിച്ചു. അതുകൊണ്ട് തന്നെ, ലാർജ് ക്യാപ് ഫണ്ടുകൾ അവയുടെ നെറ്റ് അസറ്റ് വാല്യൂവിൽ (എൻ.എ.വി) കാര്യമായ വളർച്ച നേടിയിട്ടുണ്ട്.
1 വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ; ദീപാവലി ധമാക്ക ഓഫറുമായി ജിയോ എയർ ഫൈബർ
ഇവിടെ കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും ഉയർന്ന എസ്.ഐ.പി റിട്ടേണുകളുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലാർജ് ക്യാപ് ഫണ്ട് വിഭാഗത്തിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച മൂച്വൽ ഫണ്ടുകളെ നമുക്കൊന്ന് നോക്കാം. അതിൽ തന്നെ കഴിഞ്ഞ 10 വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് ലാർജ് ക്യാപ് ഫണ്ടുകൾ ഇനി പറയുന്നതാണ്.

1) നിപ്പോൺ ഇന്ത്യ ലാർജ് ക്യാപ് ഫണ്ട്
അതിലെ നെറ്റ് അസറ്റ് വാല്യൂ 89.62 രൂപയാണ്. ചെലവിലെ നിരക്ക് 1.58 ശതമാനവുമാണ്. ഫണ്ടിന്റെ വലിപ്പം 32,884 കോടിയും കഴിഞ്ഞ 10 വർഷത്തെ വാർഷിക വരുമാനം 15.36 ശതമാനവുമാണ്. 2007-ൽ ആരംഭിച്ചതു മുതലുള്ള ഫണ്ടിലെ വരുമാനം 13.68 ശതമാനമാണ്.
2) ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട്
അതിലെ എൻ.എ.വി 109.1 രൂപയാണ്. ചെലവ് നിരക്ക് 1.45 ശതമാനവുമാണ്. ഫണ്ടിന്റെ ആകെ മൂല്യം 64,222.82 കോടി രൂപയാണ്. ഫണ്ടിലെ കഴിഞ്ഞ 10 വർഷത്തെ വാർഷിക വരുമാനം 14.89 ശതമാനവും 2007-ൽ ആരംഭിച്ചതു മുതലുള്ള വരുമാനം 15.78 ശതമാനവുമാണ്.
നിങ്ങളുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 20,000 രൂപയാണെങ്കിൽ ഗ്രാറ്റുവിറ്റി തുക എത്രയായിരിക്കും?
3) മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട്
ഫണ്ടിലെ എൻ.എ.വി 112.71 രൂപയും ചെലവ് നിരക്ക് 1.51 ശതമാനവുമാണ്. ഫണ്ടിന്റെ മൂല്യം 41592.92 കോടി രൂപയാണ്. കഴിഞ്ഞ 10 വർഷത്തിലെ വാർഷിക വരുമാനം 14.42 ശതമാനവും 2007-ൽ ആരംഭിച്ചതു മുതലുള്ള വരുമാനം 15.87 ശതമാനവുമാണ്.
4) ബറോഡ ബി.എൻ.പി പാരിബാസ് ലാർജ് ക്യാപ് ഫണ്ട്
ഇതിലെ എൻ.എ.വി 228.86 രൂപയും ചെലവ് നിരക്ക് 2.03 ശതമാനവുമാണ്. 2,342.57 കോടി രൂപയാണ് ഫണ്ടിന്റെ മൂല്യം. കഴിഞ്ഞ 10 വർഷത്തെ വാർഷിക വരുമാനം 14.33 ശതമാനവും 2007-ൽ ആരംഭിച്ചതു മുതലുള്ള വരുമാനം 16.96 ശതമാനവുമാണ്.
മിനുറ്റുകൾക്കുള്ളിൽ ഇന്ത്യയിലെവിടേയും സഞ്ചരിക്കാം; രാജ്യത്തെ ആദ്യ അതിവേഗ ട്രെയിൻ സർവീസ് ഉടൻ
5) കാനറാ റോബെക്കോ ബ്ലൂചിപ് ഇക്വിറ്റി ഫണ്ട്
ഫണ്ടിലെ എൻ.എ.വി 62.30 രൂപയാണ്. ചെലവ് നിരക്ക് 1.66 ശതമാനവും ഫണ്ടിന്റെ വ്യാപ്തി 14,528.68 കോടി രൂപയുമാണ്. കഴിഞ്ഞ 10 വർഷത്തിലെ വാർഷിക വരുമാനം 14.22 ശതമാനവും 2007-ൽ ആരംഭിച്ചതു മുതലുള്ള വരുമാനം 13.89 ശതമാനവുമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
