സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഒരു പാരിതോഷികം എന്ന നിലയ്ക്ക് ഗ്രാറ്റുവിറ്റി നൽകുന്നു. സാധാരണ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്, 5 വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ ഗ്രാറ്റുവിറ്റി ലഭിക്കുന്നു. എന്നാൽ ആ കമ്പനിയിൽ 10ൽ കൂടുതൽ ജീവനക്കാർ ഉണ്ടായിരിക്കണം. 5 വർഷത്തെ കാലയളവ് പൂർത്തിയാക്കിയതിന് ശേഷം വിരമിക്കുമ്പോഴോ അല്ലെങ്കിൽ ആ കമ്പനിയിൽ നിന്ന് ഒഴിഞ്ഞു പോകുമ്പോഴോ അവർക്ക് ഗ്രാറ്റുവിറ്റി തുക ലഭിക്കും. ഒരു ജീവനക്കാരന് അവസാനം ലഭിച്ച ശമ്പളത്തിന്റെയും സേവനം ചെയ്ത വർഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ഗ്രാറ്റുവിറ്റി തുക നൽകുന്നത്.
1 വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ; ദീപാവലി ധമാക്ക ഓഫറുമായി ജിയോ എയർ ഫൈബർ
നിങ്ങൾക്ക് ലഭിച്ച അടിസ്ഥാന ശമ്പളവും സേവന വർഷങ്ങളും കൂടുന്നതിനനുസരിച്ച് നിങ്ങളുടെ ഗ്രാറ്റുവിറ്റി തുകയും വർധിക്കുന്നു. 1972-ലെ ഗ്രാറ്റുവിറ്റി പേയ്‌മെന്റ് നിയമം അനുസരിച്ച്, 12 മാസത്തിനുള്ളിൽ ഫാക്ടറികൾ, റെയിൽവേ കമ്പനികൾ, തുറമുഖങ്ങൾ, തോട്ടങ്ങൾ, എണ്ണപ്പാടങ്ങൾ, ഖനികൾ, കടകൾ, അല്ലെങ്കിൽ മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ പത്തോ അതിലധികമോ ഉള്ള ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി നൽകേണ്ടതുണ്ട്. കേന്ദ്രത്തിന്റെ അംഗീകാരമുള്ള പത്തോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഗ്രാറ്റുവിറ്റി തുക എങ്ങനെയാണ് കണക്കാക്കുന്നതെന്ന് നോക്കാം. അതിനുള്ള ഫോർമുല, (അവസാനം ലഭിച്ച ശമ്പളം) × (തൊഴിൽ ചെയ്ത വർഷങ്ങളുടെ എണ്ണം) × (15/26) എന്നതാണ്. പരമാവധി 10 ലക്ഷം രൂപയുടെ അടിസ്ഥാനത്തിൽ, പൂർത്തിയാക്കിയ ഓരോ വർഷത്തിനും 15 ദിവസത്തെ വേതനം എന്ന നിരക്കിൽ ഗ്രാറ്റുവിറ്റി നൽകാൻ ഗ്രാറ്റുവിറ്റി നിയമം അനുശാസിക്കുന്നു. ഗ്രാറ്റുവിറ്റിക്കായി ഞായറാഴ്ചകൾ കണക്കാക്കില്ല. അതിനാൽ ഒരു മാസത്തിലെ 30 ദിവസത്തിന് പകരം 26 ദിവസമാണ് കണക്കാക്കുന്നത്.
മിനുറ്റുകൾക്കുള്ളിൽ ഇന്ത്യയിലെവിടേയും സഞ്ചരിക്കാം; രാജ്യത്തെ ആദ്യ അതിവേഗ ട്രെയിൻ സർവീസ് ഉടൻ
അങ്ങനെയാകുമ്പോൾ 20,000 രൂപ പ്രതിമാസ ശമ്പളമുള്ള ഒരു വ്യക്തിക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുക എത്രയായിരിക്കുമെന്ന് നോക്കാം. ഇതിൽ തൊഴിൽ ചെയ്ത കാലയളവ് 10 വർഷം എന്ന നിലയ്ക്ക് നമുക്ക് എടുക്കാം. അതിനാൽ അടിസ്ഥാന മാസ ശമ്പളമായി 20,000 രൂപ ലഭിച്ച ഒരാളുടെ ഗ്രാറ്റുവിറ്റി തുക, 20,000×10×15/26 = 1,15,385 രൂപ ആയിരിക്കും.
വിദ്യാർത്ഥികൾക്ക് ആരംഭിക്കാവുന്ന മികച്ച 10 ബിസിനസ് ആശയങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ഗ്രാറ്റുവിറ്റി നിയമത്തിലെ സെക്ഷൻ 4 അനുസരിച്ച്, ഒരു വ്യക്തിയുടെ മരണമോ, അംഗവൈകല്യമോ കാരണം തൊഴിൽ അവസാനിപ്പിക്കുന്ന സന്ദർഭം ഉണ്ടാകുമ്പോൾ തുടർച്ചയായുള്ള അഞ്ച് വർഷത്തെ സേവനം ബാധകമല്ല. ജീവനക്കാരൻ മരിച്ചാൽ ഇത്തരം സാഹചര്യങ്ങളിൽ നോമിനിക്കോ, ജീവനക്കാരന്റെ നിയമപരമായ അവകാശിക്കോ ഗ്രാറ്റുവിറ്റി തുക ലഭിക്കുന്നതാണ്. സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുകയ്ക്ക് ആദായനികുതിയിൽ നിന്ന് പൂർണമായും ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications