പഠനത്തോടൊപ്പം തന്നെ മികച്ച വരുമാനം നേടാം; ഇതാ വിദ്യാർത്ഥികൾക്കുള്ള കിടിലൻ ബിസിനസ് ആശയങ്ങൾ

ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചോളം ബിസിനസ് ആരംഭിക്കുന്നത് വളരെ വെല്ലുവിളി ഏറിയതാണ്. എങ്കിലും, പഠന സമയത്ത് തന്നെ പണം സമ്പാദിക്കാനും ഭാവി ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നൽകാനും അത് നിങ്ങളെ സഹായിക്കും. കൂടാതെ, നിങ്ങളുടെ കഴിവുകളെ ഉത്തേചിപ്പിക്കാനും ഇതിലൂടെ നിങ്ങൾക്ക് സാധിക്കുന്നു. ബിസിനസ് മേഖലയെ കുറിച്ച് ഒരു ധാരണ കിട്ടാൻ ചെറുതാണെങ്കിലും ഒരു ബിസിനസ് ആശയം വികസിപ്പിച്ചെടുക്കുന്നത്, ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് വളരെ മികച്ചൊരു കാര്യമാണ്. കോളേജ് വിദ്യാർത്ഥികൾക്ക് ആരംഭിക്കാൻ സാധിക്കുന്ന 12 ബിസിനസ് ആശയങ്ങൾ നിങ്ങൾക്കറിയണമെന്നുണ്ടോ? എങ്കിൽ നോക്കൂ.

പോസ്റ്റ് ഓഫീസിൽ നിക്ഷേപമുണ്ടോ; ഈ സേവനത്തെ കുറിച്ച് ആരും അറിയാതെ പോവരുത്....

1) പാഷൻ അനുസരിച്ചുള്ള ബിസിനസുകൾ

ഏറ്റവും വിജയകരമായ ബിസിനസ് നടത്തി കൊണ്ടുപോകാൻ ആ ബിസിനസിൽ അധിയായ താല്പര്യവും അഭിനിവേശവും അത്യാവശ്യമാണ്. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ നിങ്ങളുടെ അഭിനിവേശത്തെ പണമാക്കി മാറ്റാൻ സാധിക്കുന്നത് നിങ്ങൾക്ക് വളരെ ഉചിതമായ കാര്യമാണ്. ചില ഉദാഹരണങ്ങൾ നോക്കിയാൽ, കാറ്ററിംഗ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഫിറ്റ്നെസ് ട്രൈനർ, കോണ്ടെന്റ് റൈറ്റർ തുടങ്ങി നിങ്ങളുടെ താല്പര്യങ്ങളെ ഒരു ബിസിനസ് ആശയത്തിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് സാധിക്കും.

പഠനത്തോടൊപ്പം തന്നെ മികച്ച വരുമാനം നേടാം; ഇതാ വിദ്യാർത്ഥികൾക്കുള്ള കിടിലൻ ബിസിനസ് ആശയങ്ങൾ

2) ഡിജിറ്റൽ സേവനങ്ങൾ

വിദ്യാർത്ഥികൾക്ക് ആരംഭിക്കാവുന്ന മറ്റൊരു ബിസിനസ് ആശയമാണ് ഡിജിറ്റൽ സേവനങ്ങൾ. ബ്ലോഗ് പോസ്റ്റുകൾ, കോപ്പികൾ, ഡിസൈനിംഗ് തുടങ്ങി ഡിജിറ്റൽ മേഖലയിൽ ഒരു ബിസിനസ് സ്വയം ആരംഭിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇത് നിങ്ങളുടെ കഴിവിനെ ആശ്രയിച്ചാണ്. അപ്പോൾ വ്യക്തമായ ആശയവും കഴിവും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഡിജിറ്റൽ മേഖലയിൽ ഉയർന്ന് വരാൻ സാധിക്കും.

3) വളർത്തുമൃഗ സംരക്ഷണ സേവനങ്ങൾ

വളർത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന വിദ്യാർത്തികൾക്ക് പെറ്റ് സിറ്റിംഗ് അല്ലെങ്കിൽ പെറ്റ് കെയർ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കൽ, നടത്തം, കുളിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെ ഇതിൽ ഉൾപ്പെടുന്നു.

ഒക്ടോബറിൽ ബാങ്കിൽ പോകുന്നവർ ഒന്ന് ശ്രദ്ധിക്കണെ, 12 ദിവസം അവധിയാണ്, അറിയേണ്ടതെല്ലാം

4) തോട്ടം പരിപാലനവും ശുചീകരണ സേവനങ്ങളും

നിങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്ന മറ്റൊരു മികച്ച ബിസിനസ് ആശയമാണ് തോട്ടം പരിപാലനവും ശുചീകരണ സേവനങ്ങളും. അതിനായി നിങ്ങൾക്കാകെ ആവശ്യം വരുന്നത് ക്ലീനിംഗ് ഉപകരണങ്ങൾ മാത്രമാണ്. പ്രൈഫെഷണൽ ക്ലീനിംഗ് സേവനങ്ങൾക്കുള്ള ഡിമാൻഡ് നഗര പ്രദേശങ്ങളിൽ വളരെ വലിയതാണ്.

5) ഡ്രോപ്പ്ഷിപ്പിംഗ്

മികച്ച ഡിസൈനിംഗ്, മാർക്കറ്റിംഗ് കഴിവുകൾ ഉണ്ടെങ്കിൽ മറ്റു ബുദ്ധിമുട്ടുകളിൽ പെടാതെ നിങ്ങൾക്ക് ആരംഭിക്കാൻ സാധിക്കുന്ന ഒരു ബിസിനസ് ആശയമാണ് ഡ്രോപ്പ്ഷിപ്പിംഗ്. നിങ്ങൾ ഒരു സ്റ്റോർ തയാറാക്കുകയും അത് ശരിയായി വിപണനം ചെയ്യുകയും വിതരണക്കാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.

6) കരകൗശല ബിസിനസുകൾ

കരകൗശല ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിൽ ഒരു മികച്ച ആളാണെങ്കിൽ നിങ്ങളെങ്കിൽ, തീർച്ചയായും ആളുകൾ നിങ്ങളെ തേടി വരും. കാരണം, ഈ മേഖലയിലുള്ള ആളുകളുടെ താല്പര്യം ദിനംപ്രതി വർധിച്ചു വരികയാണ്. ഇത് സ്ഥിരമായൊരു ബിസിനസ് ആശയത്തിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്ക് ഏറെ പ്രയോജനകരമായ ഒരു കാര്യമാണ്.

"സിസ്കോ" പിരിച്ചു വിടുന്നവരുടെ ഈ വർഷത്തെ കണക്ക് ഞെട്ടിക്കും: എഐ വില്ലനാകുമോ?

7) മൂവിംഗ് കമ്പനി

ആളുകൾക്ക് കാര്യക്ഷമമായി നീങ്ങാനുള്ള ഒരു മാർഗം നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമെങ്കിൽ, ഈ ബിസിനസ് ആശയം വളരെ മികച്ചതാണെന്ന് നിങ്ങൾക്ക് വ്യക്തമാകും. ഇത് നിങ്ങളുടെ പ്രാദേശിക ഏരിയയിലോ നഗരങ്ങളിലോ ആരംഭിക്കാൻ നിങ്ങൾക്ക് സാധിക്കും. ആളുകളുടെ സാധനങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാൻ സാധിക്കുന്ന ഒരു വാഹനമാണ് ഇതിൽ പ്രധാനമായും വേണ്ടത്.

8) വിദ്യാഭ്യാസ ബിസിനസുകൾ

അക്കാദമിക് കാര്യങ്ങളിൽ മികച്ച വിദ്യാർത്ഥികൾക്ക് വളരെ എളുപ്പത്തിൽ ആരംഭിക്കാൻ സാധിക്കുന്ന ഒരു സംരംഭമാണ് വിദ്യാഭ്യാസ ബിസിനസ് എന്നുള്ളത്. ഉദാഹരണമായി നിങ്ങൾക്ക് ഏതെങ്കിലും ഭാഷയിൽ മികച്ച അറിവും കഴിവും ഉണ്ടെങ്കിൽ, നിങ്ങളുടെ പരിസര പ്രദേശങ്ങളിൽ ഒരു ഭാഷാ ക്ലാസ് ആരംഭിക്കുന്നത് നിങ്ങൾക്ക് പരിഗണിക്കാം. കൂടാതെ, ഓൺലൈൻ ക്ലാസുകളുടെ സാധ്യതകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താനും സാധിക്കും.

9) വിവർത്തന സേവനങ്ങൾ

വിവരത്തനങ്ങളിൽ എ.ഐ വളരെ വലിയ ഒരു കടന്നുകയറ്റം നടത്തിയിട്ടുണ്ടെങ്കിലും, മികച്ച വിവർത്തകർക്കുള്ള അവസരങ്ങൾ ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. ഇവിടെയും നിങ്ങളുടെ ഭാഷയിലുള്ള കഴിവാണ് പ്രധാനം. അന്താരാഷ്ട്ര ബിസിനസുകളിൽ പോലും വിവർത്തനത്തിന്റെ അവസരങ്ങൾ വർധിക്കുകയാണ് ചെയ്യുന്നത്.

10) വെബ്സൈറ്റുകൾ ഫ്ലിപ് ചെയ്യുന്നത്

വെബ്സൈറ്റുകൾ ഫ്ലിപ് ചെയ്യുന്നത് സാങ്കേതികമായി താല്പര്യമുള്ളവർക്ക് ആരംഭിക്കാവുന്ന ഒരു നല്ല ബിസിനസ് ആശയമാണ്. ഇവിടെ കുറഞ്ഞ പ്രവർത്തനം കാഴ്ച വെക്കുന്ന വെബ്സൈറ്റുകളെ നിങ്ങൾ ഏറ്റെടുത്ത്, അതിലെ പ്രവർത്തന ക്ഷമതയിൽ കാര്യമായ ഉയർച്ച കൊണ്ടുവന്ന് നിങ്ങൾക്ക് മറിച്ച് വിൽക്കാൻ സാധിക്കുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X