പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ആരംഭിച്ച ഇന്ത്യയിലെ ഒരു റിട്ടയർമെന്റ് സേവിംഗ്സ് പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്). ദീർഘാകാലത്തേക്ക് സുരക്ഷിതമായി നിക്ഷേപിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള സാമ്പത്തിക സുരക്ഷയും നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് എൻ.പി.എസ് ആരംഭിച്ചത്.
നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) വഴി 1.5 ലക്ഷം രൂപ പ്രതിമാസ പെൻഷൻ ലഭിക്കാൻ 25 വയസുള്ള ഒരു വ്യക്തി എത്ര നിക്ഷേപിക്കണം എന്ന് കണക്കാക്കുന്നതിനായി നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

1) നിക്ഷേപ കാലയളവ്: 40 വർഷം നിക്ഷേപിക്കണം. അതായത്, 25 വയസ് മുതൽ 65 വയസ് വരെ.
2) പ്രതീക്ഷിക്കുന്ന റിട്ടേൺ നിരക്ക്: പ്രതിവർഷം ഏകദേശം 10 ശതമാനം.
3) വാർഷിക നിരക്ക്: വിരമിക്കുമ്പോൾ ഏകദേശം 6 ശതമാനം.
4) ആന്വിറ്റി പർച്ചേസ്: സാധാരണ പെൻഷനായി ഒരു വാർഷിക തുക വാങ്ങാൻ സമ്പാദ്യത്തിന്റെ 40 ശതമാനമെങ്കിലും ഉപയോഗിക്കണമെന്ന് എൻ.പി.എസ് നിർബന്ധിക്കുന്നു.
മികച്ച ഓഫർ, മികച്ച കാർഡ്, ഇതാണ് ഈ വർഷത്തെ മികച്ച ക്രെഡിറ്റ് കാർഡുകൾ, ഓണം അടിപൊളിയാക്കാം
അപ്പോൾ പ്രതിമാസം 1.5 ലക്ഷം രൂപ പെൻഷനിൽ പ്രതിവർഷം ലഭിക്കേണ്ട തുക 18 ലക്ഷം രൂപ. അതിനായി എൻ.പി.എസിൽ 25 വയസുള്ള വ്യക്തി 40 വർഷത്തേക്ക് ഏകദേശം 11,859 രൂപ പ്രതിമാസം നിക്ഷേപിക്കേണ്ടതുണ്ട്.
അങ്ങനെയാണെങ്കിൽ പ്രതിമാസ പെൻഷൻ തുക 2 ലക്ഷം രൂപ ലഭിക്കാൻ നിങ്ങൾ എത്ര നിക്ഷേപിക്കണം?
നിങ്ങൾ 25 വയസുള്ള വ്യക്തിയാണെങ്കിൽ, നിങ്ങളുടെ എൻ.പി.എസ് അക്കൗണ്ടിലേക്ക് ഓരോ മാസവും 15,000 രൂപ നിക്ഷേപിക്കാൻ തീരുമാനിച്ച് 65 വയസ് വരെ നിക്ഷേപം തുടരുകയാണെങ്കിൽ, നിങ്ങളുടെ ആകെ നിക്ഷേപ കാലയളവ് 40 വർഷമാണ്. അങ്ങനെ പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുമ്പോൾ പ്രതിവർഷം നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 1,80,000 രൂപയായിരിക്കും. അങ്ങനെ, നിങ്ങൾ വിരമിച്ചതിന് ശേഷം 10 ശതമാനം വാർഷിക വരുമാനത്തിൽ, പ്രതിമാസം 2 ലക്ഷം രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കുന്നതാണ്.
പ്രതിമാസം 5,000 രൂപ നിക്ഷേപിച്ച് 8 ലക്ഷം രൂപ റിട്ടേൺ നേടാം; ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ അറിയാം
എൻ.പി.എസിൽ നിക്ഷേപം നടത്തുന്ന ജീവനക്കാർക്ക് അവരുടെ വ്യക്തിഗത നിക്ഷേപങ്ങളെ അടിസ്ഥാനമാക്കി നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
1) സെക്ഷൻ 80 സി.സി.ഡി (1) പ്രകാരം, ശമ്പളത്തിന്റെ 10 ശതമാനം വരെ നികുതി ഇളവ്.
2) സെക്ഷൻ 80 സി.സി.ഡി (1ബി) പ്രകാരം, 50,000 രൂപ വരെ നികുതി ഇളവും സെക്ഷൻ 80 സി.സി.ഇ പ്രകാരം, 1.50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് നികുതി ഇളവും ഉണ്ടായിരിക്കുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications