കുറഞ്ഞ രേഖകൾ ഉപയോഗിച്ച് ഇപ്പോൾ വായ്പകൾ മിനിറ്റുകൾക്കുള്ളിൽ ലഭിക്കും. ഒരു പാൻ കാർഡ് ഉപയോഗിച്ച് ഏതൊരു വ്യക്തിക്കും വായ്പ ഉറപ്പാക്കാൻ സാധിക്കും. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യകതകൾ പൂർത്തീകരിക്കാൻ ഇതൊരു മികച്ച ഓപ്ഷനാണ്. പക്ഷേ അവയിലെ അപകട സാധ്യതകളെ കുറിച്ചും അറിഞ്ഞിരിക്കണം. പാൻ കാർഡുപയോഗിച്ച് നിരവധി വായ്പാ തട്ടിപ്പുകൾ നടക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും പാൻകാർഡ് വഴിയാണ് പൂർത്തിയാവുന്നത്. അതിനാൽ ആധാർ പോലെ തന്നെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് പാൻ കാർഡും.
നിങ്ങളുടെ പാൻകാർഡുകൾ നഷ്ടപ്പെട്ടുപോയാൽ, ഇത്തരം തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരത്തിൽ ആളുകൾ നിങ്ങളുടെ പാൻ കാർഡുപയോഗിച്ച് വായ്പ എടുത്തിട്ടുണ്ടെങ്കിൽ അത് അറിയാൻ സാധിക്കുമോ? പാൻ കാർഡുകൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു. അതിനാൽ നിങ്ങളുടെ പാൻ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.
ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക
പാൻ കാർഡുപയോഗിച്ച് അനധികൃതമായി വായ്പ എടുത്തിട്ടുണ്ടോ എന്നറിയാൻ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിക്കുക. വായ്പ എടുത്തിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗിലും വായ്പയെടുക്കാനുള്ള ശേഷിയിലും സ്വാധീനം ചെലുത്തും.

നിങ്ങളുടെ റിപ്പോർട്ടിൽ ശ്രദ്ധിക്കേണ്ട പ്രധന കാര്യങ്ങൾ
ആദ്യം പരിശോധിക്കേണ്ടത് നിങ്ങൾ അപേക്ഷിക്കാത്ത വായ്പകളോ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകളോ ഉണ്ടോ എന്നാണ്. അല്ലെങ്കിൽ തെറ്റായ അക്കൗണ്ട് നമ്പറുകളോ, പരിചിതമല്ലാത്ത വായ്പാദാതാവിൻ്റെയോ വിവരങ്ങളും കാണാൻ സാധ്യതയുണ്ട്. ആരെങ്കിലും നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യുന്നതിൻ്റെ സൂചനകളാണിത്. ഈ സാഹചര്യത്തിൽ ഈ ദുരുപയോഗം തടയാനുള്ള നടപടി സ്വീകരിക്കാം.
വ്യാജ വായ്പകളെ എങ്ങനെ നേരിടാം?
നിങ്ങളുടെ പാൻകാർഡുപയോഗിച്ച് ആരെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ അത് ഉടൻ തന്നെ ക്രെഡിറ്റ് ബ്യൂറോയുമായി റിപ്പോർട്ട് ചെയ്യുക. ഇതിനൊപ്പം നിങ്ങളുടെ തിരിച്ചറിയൽ രേഖ, വായ്പയുടെ വസ്തുതകൾ, ഒപ്പിട്ട സത്യവാങ്മൂലം എന്നിവ നൽകണം. മാത്രമല്ല, നിങ്ങളുടെ ലോക്കൽ പോലീസ് സൈബർ ക്രൈം സെല്ലിൽ ഇതുമായി ബന്ധപ്പെട്ട പരാതി നൽകുകയും വേണം.
പാൻ കാർഡ് ദുരുപയോഗം തടയാം
സുരക്ഷിതമല്ലാത്ത ഒരു സൈറ്റുകളിലും നിങ്ങളുടെ പാൻ കാർഡ് നമ്പർ പങ്കിടരുത്. നിങ്ങളുടെ പാൻ കാർഡ് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ റീപ്രിന്റിന് അപേക്ഷിക്കണം. മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി അവലോകനം ചെയ്യുകയും ചെയ്യുക. സാമ്പത്തിക അക്കൗണ്ടുകൾക്ക് ശക്തമായ പാസ്‌വേഡുകൾ സൃഷ്ടിക്കാനും ശ്രദ്ധിക്കുക. എപ്പോഴും സാമ്പത്തിക ഇടപാടുകൾക്ക് നോട്ടിഫിക്കേഷൻ മോഡ് ഓൺ ആക്കാൻ ശ്രമിക്കുക.
വ്യാജ വായ്പകളെ തടയാൻ ശ്രമിക്കണം. ഇല്ലെങ്കിൽ അതിലൂടെ നിങ്ങളുടെ ക്രെഡിറ്റ് ഹെൽത്ത് നശിക്കുകയും ക്രെഡിറ്റ് സ്കോർ കുറയുകയും ചെയ്തേക്കാം. ഇത് നിങ്ങൾക്ക് ഭാവിയിൽ വായ്പ എടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കും. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് ഇടക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. കാരണം, ഇത്തരം വഞ്ചനകൾ നടന്നാൽ നിങ്ങൾക്ക് വേഗത്തിൽ നടപടിയെടുക്കാൻ സാധിക്കും.
പാൻ കാർഡും ആധാറും
ഇപ്പോൾ പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോൾ ആധാര്‍ നമ്പറും ആധാര്‍ വെരിഫിക്കേഷനും നിര്‍ബന്ധമാക്കിയിരിക്കുന്നു. വഞ്ചനാപരമായ കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഈ മാറ്റം വന്നിരിക്കുന്നത്. ഐടിആർ ഫയൽ ചെയ്യുന്നത് കൂടുതല്‍ സുതാര്യമാക്കുവാനും ഇതിലൂടെ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications