പിഎഫ് അക്കൗണ്ടുള്ളവർക്കും, പിഎഫ് അക്കൗണ്ട് തുടങ്ങാനിരിക്കുന്നവരും പിഎഫ് ബാലൻസ് എങ്ങനെ പരിശോധിക്കണമെന്ന് അറിഞ്ഞിരിക്കണം. നിങ്ങളുടെ പിഎഫിൽ എത്ര രൂപയുണ്ടെന്ന് അറിയുന്നത് പ്രധാനമാണ്. മാത്രമല്ല അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾക്കു വേണ്ടി നിങ്ങൾക്ക് പിഎഫ് പിൻവലിക്കാനും സാധിക്കും. സാധാരണയായി ഇപിഎഫ്ഒ പോർട്ടൽ വഴിയാണ് ബാലൻസ് പരിശോധിക്കുന്നത്. എന്നാൽ പിഎഫ് ബാലൻസ് പരിശോധിക്കാൻ മറ്റു ചില മാർഗങ്ങളുമുണ്ട്. ഓരോന്നും അറിയാം;
ഇപിഎഫ്ഒ പോർട്ടൽ വഴി പിഎഫ് ബാലൻസ് പരിശോധിക്കാം
- ആദ്യം ഇപിഎഫ്ഒ പോർട്ടലിൽ ലോഗിൻ ചെയ്യുക. അതിനായി നിങ്ങളുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (UAN) പാസ്‌വേഡും നൽകി ലോഗിൻ ചെയ്യാം.
- അതിനു ശേഷം "പാസ്ബുക്ക്" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം.
- ഇതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ്, ക്യാപ്ച എന്നിവ നൽകിയാൽ ബാലൻസ് കാണാൻ സാധിക്കും.
ഇതാണ് സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന മാർഗം. എന്നാൽ ഇത് ഉമാംങ് ആപ്പ് വഴിയും പരിശോധിക്കാം. എങ്ങനെയെന്ന് നോക്കാം;
ഉമാംങ് ആപ്പ് വഴി പിഎഫ് ബാലൻസ് പരിശോധിക്കാം
ഇപിഎഫ്ഒയുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സർക്കാർ പോർട്ടലാണ് UMANG മൊബൈൽ ആപ്പ്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ യുഎഎൻ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ഉമാംങ് ആപ്പിൽ ലോഗിൻ ചെയ്താൽ ഇപിഎഫ്ഒ ഐക്കണിൽ ക്ലിക്ക് ചെയ്‌ത് "പാസ്‌ബുക്ക് കാണുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ ബാലൻസ് കാണിക്കും. ഒപ്പം ക്ലെയിമുകൾ ആരംഭിക്കാനും, ക്ലെയിമിന്റെ സ്റ്റാറ്റസ് നിരീക്ഷിക്കാനും, മറ്റ് ഇപിഎഫ്ഒ സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും.

എസ്എംഎസ് വഴി ബാലൻസ് പരിശോധിക്കാം
എസ്എംഎസ് സേവനത്തിലൂടെയും ജീവനക്കാർക്ക് പിഎഫ് ബാലൻസ് പരിശോധിക്കാം. എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം;
- ആദ്യം നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്ന് 7738299899 എന്ന നമ്പറിലേക്ക് "EPFOHO UAN ENG" എന്ന് എസ്എംഎസ് അയയ്ക്കണം.
- ഈ എസ്എംഎസിന് മറുപടിയായി ബാലൻസ് വിവരവും ഏറ്റവും പുതിയ സംഭാവനയും ഉൾപ്പെടും.
- ഇന്റർനെറ്റ് ഇല്ലെങ്കിൽ ഈ ഓപ്ഷൻ സൗകര്യപ്രദമാണ്.
മിസ്ഡ് കോൾ വഴിയും ബാലൻസ് അറിയാം
എസ്എംഎസ് പോലെ തന്നെ മിസ്ഡ് കോൾ വഴിയും പിഎഫ് ബാലൻസ് അറിയാം. രജിസ്റ്റർ ചെയ്ത നിങ്ങളുടെ ഇപിഎഫ്ഒ മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ ചെയ്താൽ അവരുടെ പിഎഫ് ബാലൻസ് വിവരങ്ങൾ അടങ്ങിയ ഒരു എസ്എംഎസ് ലഭിക്കും. ഇത് സൗജന്യമായ സേവനമാണ്.
ഇടക്കിടെ പിഎഫ് പരിശോധിക്കാം
പിഎഫിലേക്ക് കൃത്യമായി സംഭാവനകൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പിഎഫ് ബാലൻസ് ഇടയ്ക്കിടെ പരിശോധിക്കുന്നത്. നിങ്ങളുടെ ബാലൻസ് പതിവായി പരിശോധിക്കുന്നതിലൂടെ അക്കൗണ്ട് മറ്റാരും ഉപയോഗിക്കുന്നില്ലെന്നും, തട്ടിപ്പുകൾ നടക്കുന്നില്ലെന്നും തിരിച്ചറിയാൻ സാധിക്കും. പിഎഫ് നിങ്ങളുടെ ഏറ്റവും മികച്ച റിട്ടയർമെൻ്റ് നിക്ഷേപം കൂടിയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications