എസ്.ബി.ഐ വിവിധ എഫ്.ഡി സ്കീമുകൾ: 1 വർഷമാണോ 5 വർഷത്തെ കാലാവധിയാണോ ഏറ്റവും ബെസ്റ്റ്.......

ഭാവി സുരക്ഷിതമാക്കാൻ ഏറ്റവും ബെസ്റ്റ് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി തന്നെ. ആകർഷകങ്ങളായ പലിശ നിരക്കും ഇത്തരം നിക്ഷേപങ്ങൾ ഉറപ്പ് നൽകുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ജനങ്ങൾക്ക് വിവിധ നിരക്കുകളിൽ എഫ്.ഡി നൽകുന്നുണ്ട്. സാധാരണക്കാർക്ക് പുറമേ മുതിർന്ന പൗരൻമാർക്ക് പ്രത്യേകംനിരക്കുകളും ഉറപ്പാക്കുന്നു.

കുറഞ്ഞത് 7 ദിവസം മുതൽ പരമാവധി 10 വർഷം വരെ ഡെപ്പോസിറ്റ് കാലാവധിയുള്ള ഫ്ലെക്സിബിൾ എഫ്.ഡി സ്കീമുകളാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നത്. ഇത് എല്ലാ എസ്.ബി.ഐ ബ്രാഞ്ചുകളിലും ഉറപ്പാക്കുന്നുണ്ട്. എസ്.ബി.ഐ എഫ്.ഡി പ്രകാരം ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. എന്നാൽ ഏറ്റവും ഉയർന്ന തുകക്ക് പരിധിയില്ല. 2 കോടി രൂപയോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങളെ ബൾക്ക് ഡിപ്പോസിറ്റുകളായി തരംതിരിച്ചിട്ടുണ്ട്.

എസ്.ബി.ഐ വിവിധ എഫ്.ഡി സ്കീമുകൾ: 1 വർഷമാണോ 5 വർഷത്തെ കാലാവധിയാണോ ഏറ്റവും ബെസ്റ്റ്.......

മുതിർന്ന പൗരന്മാർക്ക് മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് 0.50% ഉയർന്ന പലിശ നിരക്ക് കണക്കാക്കിയിട്ടുണ്ട്. പക്ഷേ ഇത് റസിഡൻ്റ് സീനിയർ സിറ്റിസൺ അക്കൗണ്ടുള്ളവർക്ക് മാത്രമേ ലഭിക്കൂ. കൂടാതെ, എസ്‌.ബി.ഐ വീ-കെയർ ഡെപ്പോസിറ്റ് സ്കീം മുതിർന്ന പൗരന്മാർക്ക് 50 bps അധിക പലിശ നൽകുന്നു. അതായത് 5 വർഷമോ അതിനു മുകളിലോ കാലാവധിയുള്ള എഫ്.ഡി സ്കീം ഉണ്ടെങ്കിലാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. പുതിയതും പുതുക്കിയതുമായ എല്ലാ നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്.

ഇനി എസ്.ബി.ഐ നൽകുന്ന എഫ്.ഡി പലിശ നിരക്കുകൾ എന്തെല്ലാമെന്ന് പരിശോധിക്കാം.....

* 1 വർഷത്തേക്ക് 5 ലക്ഷം രൂപ

എസ്.ബി.ഐ 1 വർഷത്തേക്ക് നൽകുന്ന എഫ്.ഡികൾക്ക് ഇപ്പോൾ 6.80 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്. അതായത് 1വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 5,34,877 രൂപ ലഭിക്കും. 1 വർഷം കൊണ്ട് 34,877 രൂപ റിട്ടേൺ ലഭിക്കുന്നു. 1 വർഷത്തെ മുതിർന്ന പൗരൻമാർക്കുള്ള എഫ്.ഡിക്ക് 7.30 ശതമാനം പലിശ നിരക്കാണ് കണക്കാക്കുന്നത്. 5 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 5,37,511 രൂപ മൊത്തം തുക ലഭിക്കുന്നു. ഒപ്പം 37,511 രൂപ റിട്ടേൺ നേടാം.

* 1 വർഷത്തേക്ക് 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ......

അതായത് സാധാരണക്കാർ 1 വർഷത്തേക്ക് 9 ലക്ഷം രൂപ കണക്കിൽ എഫ്.ഡിയിൽ നിക്ഷേപം നടത്തിയാൽ കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 9,62,778 രൂപ ലഭിക്കുന്നു. മാത്രമല്ല 62,778 രൂപ റിട്ടേണും ലഭിക്കും. എന്നാൽ 1 വർഷത്തേക്ക് മുതിർന്ന പൗരൻമാർ‌ 9 ലക്ഷം നിക്ഷേപം നടത്തിയാൽ മൊത്തം മൂല്യം 9,67,521 രൂപ നേടാം. മാത്രമല്ല 67,521 രൂപ റിട്ടേണും ഉറപ്പാക്കാം.

* 5 വർഷത്തേക്ക് 5 ലക്ഷം

സാധാരണക്കാർക്ക് 5 വർഷത്തേക്ക് എഫ്.ഡി നിക്ഷേപത്തിന് 6.50ശതമാനം പലിശ നിരക്ക് ഈടാക്കുന്നു. എന്നാൽ മുതിർന്ന പൗരൻമാർക്ക് 5 വർഷത്തേക്ക് 7.50 ശതമാനമാണ് നൽകുന്നത്. സാധാരണ ജനങ്ങൾ 5 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ 6,90,210 രൂപ കാലാവധി കഴിയുമ്പോൾ ലഭിക്കുന്നു. അതായത് 1,90,210 രൂപ റിട്ടേൺ നേടാം. അതുപോലെ മുതിർന്ന പൗരൻമാർക്കും 5 വർഷത്തേക്ക് 5 ലക്ഷം എന്ന കണക്കിൽ നിക്ഷേപിക്കാം. കാലാവധി പൂർത്തിയാവുമ്പോൾ 7,24,974 രൂപ മൊത്തം തുകയും അതിൽ 2,24,974 രൂപ പലിശയായി ലഭിക്കുന്നു.

* 5 വർഷത്തേക്ക് 9 ലക്ഷം

സാധാരണക്കാർക്ക് 5 വർഷത്തേക്ക് 9 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 12,42,378 രൂപ മൊത്തം തുക ലഭിക്കുന്നു. അതായത് പലിശ മാത്രം 3,42,378 രൂപ നേടാം. എന്നാൽ ഇത് മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ 9 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ 13,04,953 രൂപ മൊത്തം ലഭിക്കുന്നു. പലിശ മാത്രം നേടാം 4,04,953 രൂപ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X