സ്വകാര്യ, സർക്കാർ മേഖലകളിൽ പ്രവർത്തത്തിക്കുന്ന നിക്ഷേപകർക്ക് ഒരു മികച്ച വിരമിക്കൽ സേവിംഗ്സ് പദ്ധതി, നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്) വാഗ്ദാനം ചെയ്യുന്നു. വിശ്വസനീയമായ ഒരു പെൻഷൻ പദ്ധതി എന്നതിലേറെ, ദീർഘകാല സാമ്പത്തിക ആസൂത്രണത്തിനുള്ള ചെലവ് കുറഞ്ഞ തിരഞ്ഞെടുപ്പായും എൻ.പി.എസ് പ്രവർത്തിക്കുന്നു. നിക്ഷേപകർക്ക് എവിടെ ഫണ്ട് അനുവദിക്കണമെന്നും അവരുടെ പ്രതിമാസ നിക്ഷേപം കണക്കാക്കാനും എൻ.പി.സിന് സാധിക്കുന്നു.
ശമ്പള ജോലിക്കാർക്ക്, വിരമിച്ചതിന് ശേഷം ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്കായുള്ള സ്ഥിര വരുമാനം എൻ.പി.എസ് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള നികുതി ആനുകൂല്യങ്ങളും എൻ.പി.എസ് നേടിത്തരുന്നു. ജോലിക്കാർക്ക് എൻ.പി.എസിൽ നിക്ഷേപിക്കുന്നതിനുള്ള കാരണങ്ങളും അതിലെ പ്രധാന നേട്ടങ്ങളും എന്താണെന്ന് നോക്കാം.

എൻ.പി.എസിന്റെ നിയന്ത്രണം നിങ്ങൾക്ക് എളുപ്പമുള്ളതാണ്. അതായത്, പ്രായത്തെ അടിസ്ഥാനമാക്കി ഒരു പദ്ധതി നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. മാത്രമല്ല, എൻ.പി.എസ് സർക്കാർ പിന്തുണയുള്ള പദ്ധതിയും വിരമിച്ചതിന് ശേഷവും സുരക്ഷിതമായ സാമ്പത്തിക സ്വാതന്ത്ര്യം നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതുമാണ്. കൂടാതെ, എൻ.പി.എസിലെ നിക്ഷേപങ്ങൾ സെക്ഷൻ 80സിസിഡി (1ബി) പ്രകാരം 50,000 രൂപ വരെ അധിക നികുതി കിഴിവിന് അർഹതയുള്ളതാണ്.
ലാഭത്തിൽ വൻ വർധന, ടാറ്റാ ഉൾപ്പെടെ 5 ഓഹരികൾ കുതിക്കുമോ, വിശദമായി അറിയാം
വിരമിച്ചതിന് ശേഷം നിങ്ങളുടെ മൊത്തം സമ്പാദ്യത്തിന്റെ 60 ശതമാനം നികുതിയില്ലാതെ പിൻവലിക്കാം എന്നതാണ് എൻ.പി.എസിന്റെ മറ്റൊരു പ്രധാന നേട്ടം. ഇത് നിക്ഷേപകർക്ക് അവരുടെ സമ്പാദ്യത്തിന്റെ ഗണ്യമായ ഒരു ഭാഗം നികുതിക്ക് വിധേയമാക്കാതെ ആക്സസ് ചെയ്യാൻ സഹായിക്കുന്നു. ഇതിലൂടെ, വിരമിച്ചതിന് ശേഷവും യാത്ര, മെഡിക്കൽ ചെലവുകൾ അല്ലെങ്കിൽ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ പോലുള്ള വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു വലിയ തുക നിങ്ങൾക്ക് ലഭിക്കുന്നു. പദ്ധതിയിലെ ബാക്കിയുള്ള 40 ശതമാനം പ്രതിമാസ പെൻഷനായി നിങ്ങൾക്ക് ലഭിക്കും. അങ്ങനെ സ്ഥിരമായ വരുമാനം നിങ്ങൾക്ക് ഉണ്ടാവുകയും വിരമിക്കുന്ന സമയത്ത് സാമ്പത്തിക ഭദ്രതയ്ക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നു.
സൂചിക മുന്നേറ്റം തുടർന്നേക്കും, തിങ്കളാഴ്ച വാങ്ങാൻ 3 ഓഹരികൾ, കാരണം വ്യക്തമാക്കി സുമീത് ബഗാഡിയ
ശമ്പളമുള്ള ജോലിക്കാർക്കുള്ള എൻ.പി.എസ് നികുതി ആനുകൂല്യങ്ങൾ പരിശോധിക്കുമ്പോൾ, ജീവനക്കാരുടെ നിക്ഷേപത്തിന്റെ പരമാവധി പരിധി 1.5 ലക്ഷം രൂപയാണ്. അതിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സിസിഡി (1) പ്രകാരം, 46,800 രൂപ നികുതി ലാഭമുണ്ട്. ഇനി എൻ.പി.എസിലേക്കുള്ള സ്വയം നിക്ഷേപത്തിന്റെ പരമാവധി പരിധി 50,000 രൂപയാണ്. അതിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സിസിഡി (1) പ്രകാരം, 15,600 രൂപ നികുതി ലാഭിക്കാൻ സാധിക്കുന്നു. തൊഴിലുടമയുടെ നിക്ഷേപത്തിൽ പരമാവധി പരിധി ശമ്പളത്തിന്റെ 10 ശതമാനം വരെയാണ്. അതിലെ നികുതി ഇളവ് അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
