സ്വർണത്തിന്റെ വലിയൊരു വിപണിയാണ് നമ്മുടെ രാജ്യം. രാജ്യത്തെ 25 കോടി കുടുംബങ്ങളിലായി 20,000 ടൺ സ്വർണമുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതോടൊപ്പം സ്വർണ ഉപയോഗം ദിനംപ്രതി കൂടുകയും ചെയ്യുന്നു. വില കൂടിയാലും കുറഞ്ഞാലും ഇന്ത്യക്കാർക്ക് സ്വർണം ആവശ്യമുണ്ട്. നിക്ഷേപമായും ആഭരണമായും രാജ്യത്ത് വലിയ തോതിൽ സ്വർണം ഉപയോഗിക്കുന്നുണ്ട്.
അക്ഷയ തൃതിയ, ദീപാവലി പോലുള്ള ആഘോഷ സമയങ്ങളിലും വിവാഹ സീസണുകളിലും സ്വർണത്തിന്റെ വില്പന ഉയരുന്നതാണ് പൊതുവെയുള്ള രീതി. പുതിയ സ്വർണം വാങ്ങുന്നവർ അതിന്റെ പരിശുദ്ധിക്ക് കൂടി പ്രാധാന്യം നൽകേണ്ടതുണ്ട്. സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ അറിയുമെന്ന് ആലോചിക്കുന്നതെങ്കിൽ അതിനുള്ള വഴികളാണ് ചുവടെ വിശദമാക്കുന്നത്.
ഹാൾമാർക്കിംഗ്
സ്വര്‍ണത്തിന്റെ കാര്യത്തില്‍ അതിന്റെ പരിശുദ്ധിക്ക് വലിയ പ്രധാന്യമുണ്ട്. ജുവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്ണാഭരണമായാലും സ്വര്‍ണ നാണയങ്ങളായാലും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (BIS) ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
സ്വര്‍ണത്തിന്റെ പരിശുദ്ധി വിലയിരുത്തി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നല്കുന്ന സാക്ഷ്യപ്പെടുത്തലാണ് ഹാള്‍മാര്‍ക്കിംഗ്. 2021 ജൂണ്‍ 16 മുതല്‍ രാജ്യത്ത് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനുസരിച്ച് രാജ്യത്ത് ജുവലറികള്‍ വഴി വില്പന നടത്തുന്ന സ്വര്‍ണാഭരങ്ങളില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി തെളിയിക്കുന്ന ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് ആവശ്യമാണ്.
ഹാൾമാർക്കിംഗ് അടയാളങ്ങൾ
2021 ജൂലായ് 1 മുതല്‍ സ്വര്‍ണാഭരണങ്ങളില്‍ വരേണ്ട ഹാള്‍മാര്‍ക്കിംഗ് അടയാളങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിട്ടുണ്ട്. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് സ്വര്‍ണാഭരണത്തില്‍ ബിഐഎസ് ഹാള്മാര്ക്കുമായി ബന്ധപ്പെട്ട മൂന്ന് ചിഹ്നങ്ങള്‍ ആവശ്യമാണ്. ബിഐസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക്, പ്യൂരിറ്റി ഗ്രേഡ്, 6 അക്ക് ആള്‍ഫാ ന്യൂമെറിക്ക് കോഡ് എന്നിവ ആവശ്യമാണ്. ഇവ എന്തൊക്കെയാണെന്ന് വിശദമാക്കാം.
ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക്
സ്വര്ണാാഭരണങ്ങളിലെ ഹാള്‍മാര്‍ക്കിന്റെ ആദ്യ അടയാളം ബിഐഎസ് ലോഗോയാണ്. ത്രികോണാകൃതിയാലാണ് ബിഐഎസ് ലോഗോ കാണുക. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ കേന്ദ്രത്തില്‍ പരിശുദ്ധി പരിശോധിച്ച സ്വര്‍ണാഭരണങ്ങളില്‍ മാത്രമാണ് ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് മുദ്രണം ചെയ്യുക.
പ്യൂരിറ്റി/ ഫിറ്റ്നസ് ഗ്രേഡ്
പരിശോധനയില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി എത്രയെന്ന് കണ്ടെത്തിയിട്ടുണ്ടാകും. ഇതാണ് പ്യൂരിറ്റി ഗ്രേഡായി നല്‍കുന്നത്. ഈ പരിശുദ്ധി അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണത്തിന് വില നിശ്ചയിക്കുന്നത്. 14 കാരറ്റ്, 18കാരറ്റ്, 20കാരറ്റ്, 22കാരറ്റ്, 23 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ 6 തരം ഗ്രേഡിംഗുണ്ട്. 22 കാരറ്റ് സ്വര്‍ണത്തിന് 22K916 എന്നാണ് രേഖപ്പെടുത്തുക.
22 കാരറ്റ് ആഭരണത്തില്‍ 91.6 ശതമാനമാണ് സ്വര്‍ണം അടങ്ങുന്നത്. 18 കാരറ്റ് സ്വര്‍ണത്തില്‍ 18K750 എന്നാണ് രേഖപ്പെടുത്തുക. 18 കാരറ്റ് ആഭരണങ്ങളില്ഡ 75 ശതമാനം മാത്രമെ സ്വര്ണമുണ്ടാവുകയുള്ളൂ.
6 അക്ക ആള്‍ഫ ന്യൂമെറിക് നമ്പര്‍
സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്തെന്ന് പരിശോധിക്കാനുള്ള മൂന്നാമത്തെ സൂചന 6 അക്ക ആള്‍ഫ ന്യൂമെറിക് നമ്പറാണ്. ഇതിനെ ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (HUID) നമ്പര്‍ എന്നും പറയുന്നു. ബിഐഎസ് കെയര്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് ഈ നമ്പര്‍ ഉപയോഗിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി അറിയാന്‍ പറ്റും. ബില്ലിംഗ് സമയത്ത് ഈ നമ്പര്‍ രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമല്ല.
ഹാൾമാർക്കിന് ചാർജ്
ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്ന ഒരു ജുവലറി ഹാള്‍മാര്‍ക്കിംഗിനായി ഓരോ സ്വര്‍ണാഭരണത്തിന് മേലും 35 രൂപ ഈടാക്കും. ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ ചെലവിനോടൊപ്പം ചേര്‍ത്താണ് ബില്ലില്‍ രേഖപ്പെടുത്തുന്നത്. സ്വര്‍ണ്ണാഭരണങ്ങളുടെ തൂക്കം കണക്കിലെടുക്കാതെ ഓരോ ആഭരണത്തിന് മുകളിലും 35 രൂപ ഈടാക്കും.
More From GoodReturns

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ



Click it and Unblock the Notifications