മക്കളുടെ ഭാവി ലക്ഷ്യമാക്കി നിക്ഷേപിക്കാന്‍ ചില്‍ഡ്രന്‍സ് ഫണ്ടുകള്‍ നോക്കാം; കുറഞ്ഞ റിസ്കിൽ കൂടുതൽ വരുമാനം

മക്കളെല്ലാവരും സാമ്പത്തികമായി സുരക്ഷിതമായിരിക്കണമെന്നാണ് എല്ലാ രക്ഷിതാക്കളും ആലോചിക്കുന്നത്. ഇതിനായി നിക്ഷേപങ്ങള്‍ തന്നെയാണ് മികച്ച മാര്‍ഗം. മക്കളുടെ ഭാവിക്കായുള്ള ഒരു സര്‍ക്കാര്‍ നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. ഒരു ഡെബ്റ്റ് ഇന്‍സ്ട്രുമെന്റായതിനാല്‍ അതിനനുസരിച്ചുള്ള ആദായമാണ് ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുക.

കുറച്ചു കൂടി ഉയര്‍ന്ന ആദായം പ്രതീക്ഷിക്കുന്നവര്‍ക്ക് കുട്ടികള്‍ക്കായുള്ള വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. പ്രത്യേക ലക്ഷ്യത്തിന് അനുസരിച്ച് ചില്‍ഡ്രണ്‍സ് ഗിഫ്റ്റ് ഫണ്ട്, ചില്‍ഡ്രണ്‍സ് അസറ്റ് പ്ലാന്‍, ചില്‍ഡ്രണ്‍സ് കരിയര്‍ പ്ലാന്‍ എന്നിങ്ങനെയുള്ള പദ്ധതികള്‍ വിപണിയിലുണ്ട്. ഈ ചില്‍ഡ്രന്‍സ് ഫണ്ടുകളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചില്‍ഡ്രന്‍സ് ഫണ്ടുകള്‍

ചില്‍ഡ്രന്‍സ് ഫണ്ടുകള്‍

പൊതുവെ ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകളുടെ ഗണത്തില്‍പ്പെടുന്നവയാണ് ചില്‍ഡ്രേണ്‍സ് ഫണ്ടുകള്‍. നിക്ഷേപത്തിന്റെ ഒരു ഭാഗം ഡെബ്റ്റ് ഇന്‍സ്ട്രുമെന്റിലോ ഡെബ്റ്റ് ബോണ്ടിലോ ആണ് നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ എന്നിവയ്ക്ക് നല്‍കുന്ന വായ്പയിലൂടെ ലഭിക്കുന്ന പലിശയാണ് ഇവയുടെ ആദായം. ഇതോടൊപ്പം ഒരു ഭാഗം നിക്ഷേപം ഓഹരികളിലും നടത്തും. ഇതിന് ഡെബ്റ്റിനേക്കാള്‍ ആദായം ലഭിക്കും. വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ചില്‍ഡ്രണ്‍സ് ഫണ്ടില്‍ ബാലന്‍സ്ഡ് റിസ്‌കും ആദായവും ലഭിക്കും.

പ്രായ പരിധി

പ്രായ പരിധി

18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് ചില്‍ഡ്രണ്‍സ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ബാങ്ക് അക്കൗണ്ട് പോലെ ജോയിന്റായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. കുട്ടിയുടെ പ്രായം തെളിയിക്കുന്നതിന്ന രേഖ രക്ഷിതാവ് ഹാജരാക്കേണ്ടതുണ്ട്. ജനന സര്‍ട്ടിഫിക്കറ്റോ പാസ്‌പോര്‍ട്ടിന്റെ കോപ്പിയോ മതിയാകും. ഇവയ്ക്ക് 5 വര്‍ഷത്തെ ലോക്-ഇന്‍ പിരിയഡുണ്ട്. ചില കമ്പനികള്‍ നേരത്തെയുള്ള പിന്‍വലിക്കല്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇതിന് 3-4 ശതമാനം വരെ എക്‌സിറ്റ് ലോഡ് നല്‍കേണ്ടി വരും. 

സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി ചില്‍ഡ്രന്‍സ് ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതാണ് നല്ലത്. ഇതുവഴി എല്ലാ മാസവും ചെറിയ തുകയില്‍ ചില്‍ഡ്രന്‍സ് ഫണ്ടുകളിലേക്ക് നിക്ഷേപിക്കാം. കുട്ടികളുടെ ഫോളിയോയില്‍ രക്ഷിതാക്കള്‍ക്ക് എസ്‌ഐപി ആരംഭിക്കാം. കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയാകുന്നത് വരെ മാത്രമെ ഈ എസ്‌ഐപി തുടരാന്‍ സാധിക്കുകയുള്ളൂ.

കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ എസ്‌ഐപി നിര്‍ത്തലാകും. എസ്‌ഐപി വഴി നിക്ഷേപിക്കുന്നത് കുട്ടികള്‍ക്കിടയില്‍ പണം കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് മികച്ച പാഠം നല്‍കാന്‍ സാധിക്കും. ചില്‍ഡ്രന്‍സ് ഫണ്ടുകളില്‍ കുട്ടിയുമായി ബന്ധപ്പെട്ട നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കാന്‍ സാധിക്കും.

പ്രകടനം

പ്രകടനം

എച്ച്ഡിഎഫ്‌സി ചൈല്‍ഡ് ഗിഫ്റ്റ് ഫണ്ടാണ് ഈ വിഭാഗത്തില്‍ ഏറ്റവും വലിയ ആസതി കൈകാര്യം ചെയ്യുന്ന ഫണ്ട്. 5,609 കോടി രൂപയാണ് ഫണ്ടിന്റെ എയുഎം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യു 17.1 ശതമനം വളര്‍ന്നു. ഡെബ്്റ്റ് ഫണ്ടായ എച്ച്ഡിഎഫ്‌സി ചൈല്‍ഡ് ഗിഫ്റ്റ് ഫണ്ട് 66 ശതമാനവും ഇക്വിറ്റിയിലാണ് നിക്ഷേപിച്ചിട്ടുള്ളത. 25.4 ശതമാനമാണ് ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. 6.1 ശതമാനം സോവറിന്‍ ഗോള്‍ഡ് ബോണ്ടിലും ഫണ്ടിന് നിക്ഷേപമുണ്ട്. 

വളര്‍ച്ച

യുടിഐ ചില്‍ഡ്രണ്‍ കരിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് റെഗുലര്‍ പ്ലാനിന്റെ എയുഎം 644 കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 17.9 ശതമാനം നെറ്റ് അസറ്റ് വാല്യുവില്‍ വര്‍ധനവ് ഉണ്ടായത്. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ചെല്‍ഡ് കെയര്‍ ഗിഫ്റ്റ് പ്ലാനിന്റെ എയുഎം 845.4 കോടി രൂുപയാണ്. മൂന്ന് വര്‍ഷത്തിനിടെ നെറ്റ അസറ്റ് വാല്യുവില്‍ 13.5ശതമനം വളര്‍ച്ച നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X