നിക്ഷേപിക്കുന്നതില്‍ സമയത്തിന് വലിയ പ്രധാന്യമുണ്ട്. 30-ാം വയസില്‍ നിക്ഷേപം ആരംഭിക്കുന്നൊരു വ്യക്തിയും 40-ാം വയസില്‍ നിക്ഷേപം തുടങ്ങുന്ന വ്യക്തിക്കും ലഭിക്കുന്ന നേടത്തില്‍ വലിയ വ്യത്യാസമുണ്ടാകും. ഇതിനാല്‍ നിക്ഷേപത്തിലെ ആദ്യ പാഠം വൈകാതെ നിക്ഷേപം തുടങ്ങുക എന്നതാണ്. ഇതോടൊപ്പം ലക്ഷ്യത്തോടെ നിക്ഷേപിക്കുക എന്നതും പ്രധാനമാണ്.
മക്കളുടെ വിദ്യാഭ്യാസം, വീട് നിര്‍മാണം, വിരമിക്കല്‍ കാല സമ്പാദ്യം എന്നി ഏതൊരു സാധാരണക്കാരന്റെയും മനസിലെ സാമ്പത്തിക ലക്ഷ്യങ്ങളാകും. ഓരോന്നിനുമായി നേരത്തെ നിക്ഷേപം ആരംഭിക്കാനായാല്‍ വലിയ തലവേദനകളില്ലാതെ പണം കണ്ടെത്താന്‍ സാധിക്കും.
ശമ്പളക്കാരനാണെങ്കില്‍ നിശ്ചിത ശതമാനം തുക നിക്ഷേപത്തിനായി മാറ്റിയാല്‍ മതിയാകും. ഇതിന് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഉപയോഗിക്കാം. മ്യൂച്വല്‍ ഫണ്ട് വഴി മക്കളുടെ വിദ്യാഭ്യാസം, വീട്, വിരമിക്കല്‍ കാല സമ്പാദ്യം എന്നിവയ്ക്കായി എങ്ങനെ നിക്ഷേപം നടത്തണമെന്ന് നോക്കാം.
നിക്ഷേപം തുടങ്ങും മുന്‍പ്
കയ്യിലെ പണം നിക്ഷേപത്തിലേക്ക് മാറ്റും മുന്‍പ് ആവശ്യത്തിനുള്ള എമര്‍ജന്‍സി ഫണ്ട് കരുതണം. 6-9 മാസത്തെ ചെലവിനുള്ള തുക എമര്‍ജിന്‍സി ഫണ്ടായി മാറ്റണം. ഈ തുക സേവിംഗ്സ് അക്കൗണ്ടിലെക്കോ ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള മറ്റ് ഫണ്ടുകളിലെക്കോ മാറ്റാം. ബാക്കി വരുന്ന തുക നിക്ഷേപത്തിനായി മാറ്റാം. ഇത്തരത്തില്‍ ക്രമീകരിക്കുന്നത് വഴി പണത്തിന് ആവശ്യം വരുമ്പോള്‍ ലക്ഷ്യത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കേണ്ടി വരുന്നില്ല.

വീട് നിര്‍മാണം
നിലവിലുള്ള വീട് അറ്റകുറ്റപണിക്കോ പുതിയ വീട് നിര്‍മാണത്തിനോ 25 ലക്ഷം രൂപ ആവശ്യമുള്ള വ്യക്തിക്ക് എങ്ങനെ നിക്ഷേപിക്കാമെന്ന് നോക്കാം. എത്രകാലം കൊണ്ട് പണം ആവശ്യമാണെന്നത് നോക്കിയാണ് നിക്ഷേപത്തിനായി മാറ്റിവെയ്ക്കേണ്ട പണം ക്രമീകരിക്കേണ്ടത്.
മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 10 ശതമാനം റിട്ടേണ്‍ പ്രതിക്ഷിച്ചാല്‍ 5 വര്‍ഷം കൊണ്ട് 25 ലക്ഷം സ്വന്തമാക്കാന്‍ പ്രതിമാസം 32,017 രൂപ നിക്ഷേപിക്കണം. 10 വര്‍ഷം നിക്ഷേപിക്കാന്‍ സാവകാശം ലഭിക്കുമ്പോള്‍ 12,103 രൂപയ്ക്ക് നിക്ഷേപിച്ച് ലക്ഷ്യത്തിലെത്താം.
വിരമിക്കല്‍ കാല ഫണ്ട്
ഇനി എത്രകാലം വിരമിക്കാനായി മുന്നിലുണ്ട് എന്നതും നിലവിലെ ചെലവും അടിസ്ഥാനമാക്കിയാണ് വിരമിക്കല്‍ ഫണ്ടിനായി മാസത്തില്‍ എത്ര രൂപ മാറ്റിവെയ്ക്കണമെന്ന് കണക്കാക്കുന്നത്. 33 വയസുള്ള വ്യക്തി 55 വയസില്‍ വിരമിക്കുന്നൊരാളാണെങ്കില് 22 വര്‍ഷം ഇവിടെ നിക്ഷേപത്തിനായുണ്ട്. ശമ്പളക്കാരനാണെങ്കില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ബാലന്‍സ് വിരമിക്കല്‍ കാലത്ത് സഹായകമാകും.
നിലവിലെ ചെലവ് 60,000 രൂപയാണെങ്കില്‍ 6 ശതമാനം പണപ്പെരുപ്പവും കണക്കിലെടുത്താല്‍ 56-ാം വയസില്‍ 2 ലക്ഷം രൂപ മാസ ചെലവിന് വേണ്ടി വരും. 56- 85 വയസ് വരെ ഈ ചെലവ് നേരിടാന്‍ 5.95 കോടി രൂപ ആവശ്യമായി വരും. ഈ ലക്ഷ്യത്തിലേക്ക് പ്രതിമാസം 66,000 രൂപ നിക്ഷേിപിക്കേണ്ടതുണ്ട്.
മക്കളുടെ വിദ്യാഭ്യാസം
മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി നേരത്തെ നിക്ഷേപം തുടങ്ങുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. 2 വയസുള്ള കുട്ടിക്കായി 18-ാം വയസില്‍ ആരംഭിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുന്നൊരു രക്ഷിതാവിന് മുന്നില്‍ 16 വര്ഷമാണുള്ളത. 50 ലക്ഷം രൂപ ഈ ആവശ്യത്തിനായി കാണുന്നൊരാള്‍ പ്രതിമാസം 9,000 രൂപ വീതം നിക്ഷേപിക്കണം.
ഏതൊക്കെ ഫണ്ടില്‍ നിക്ഷേപിക്കും
മുകളില്‍ നല്കിയ ലക്ഷ്യങ്ങള്‍ക്കായി യുടിഐ നിഫ്റ്റി ഇന്‍ഡക്സ് ഫണ്ട്, പരാഗ് പരീഖ് ഫ്ലെക്സി കാപ് ഫണ്ട്, ഐഐഎഫ്എല്‍ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ് ഫണ്ട്, കൊട്ടക് എമര്‍ജിംഗ് ഇക്വിറ്റി ഫണ്ട്, എസ്ബിഐ ലാര്‍ജ് ആന്‍ഡ് മിഡ് കാപ് ഫണ്ട് എന്നിവ തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ എസ്ഐപി തുക ഉയര്‍ത്തുന്ന എസ്ഐപി സെറ്റ്അപ്പ് രീതിയും ഉപയോഗിക്കാം. നിക്ഷേപം 6 മാസത്തില്‍ അവലോകനം ചെയ്ത് വളര്‍ച്ച ശരിയായ പാതയിലാണോ എന്ന് ഉറപ്പാക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications