കെഎസ്എഫ്ഇ ചിട്ടികളെ അറിഞ്ഞ് ഉപയോഗിച്ചാൽ വലിയ ബാധ്യതകളില്ലാതെ ചിട്ടിയിൽ നിന്ന് നല്ല തുക നേടിയെടുക്കാൻ സാധിക്കും. ഇതിന് ഏറ്റവും സഹായകമാകുന്നത് മൾട്ടി ഡിവിഷൻ ചിട്ടികളാണ്. നിലവിൽ ഹ്രസ്വകാല ചിട്ടികളാണ് കെഎസ്എഫ്ഇ നടത്തുന്നത്. 60 മാസം വരെയുള്ള മൾട്ടി ഡിവിഷൻ ചിട്ടികൾ വിവിധ ബ്രാഞ്ചുകളിൽ നിന്ന് ലഭിക്കും. ചിട്ടി നറുക്ക് ലഭിക്കുകയാണെങ്കിൽ തുക പിൻവലിക്കാതെ സ്ഥിര നിക്ഷേപമിട്ടാൽ ഇരട്ടി ലാഭമാണ് ലഭിക്കുന്നത്.
5,000 രൂപ മാസ അടവ്
5,000 രൂപ മാസ അടവുള്ള 60 മാസ കാലയളവുള്ള 3 ലക്ഷത്തിന്റെ ചിട്ടിയാണ് ആദ്യം ചേരണ്ടത്. 5,000 രൂപയ്ക്കും 3875 രൂപയ്ക്കും ഇടയിലാണ് മാസ അടവ് വരുന്നത്. മള്‍ട്ടി ഡിവിഷന് ചിട്ടിയില്‍ മാസത്തില്‍ ഒരു നറുക്കും 3 ലേലവും നടക്കുന്നുണ്ട്. ഒരാൾക്ക് ചിട്ടി ഫോർമാൻസ് കമ്മീഷൻ കിഴിച്ചുള്ള തുകയും ബാക്കി മൂന്ന് പേർക്ക് 35 ശതമാനം വരെ താഴ്ത്തിയും ചിട്ടി വിളിക്കാം.
35 ശതമാനം ലേല കിഴിവില്‍ ചിട്ടി വിളിക്കുന്ന 3 പേര്‍ക്ക് 1.95 ലക്ഷം രൂപ ലഭിക്കും. നറുക്കെടുപ്പിലൂടെ ചിട്ടി ലഭിക്കുന്നൊരാള്‍ക്ക് 2.85 ലക്ഷ രൂപയും ലഭിക്കും. ഇത്തരത്തില്‍ ചിട്ടി നറുക്ക് ലഭിച്ചൽ ഇത് സ്ഥിര നിക്ഷേപമിട്ടാൽ രണ്ടാമതൊരു ചിട്ടി ചേരാന്‍ സാധിക്കും. ഇത് വിശദമായി നോക്കാം.

ചിട്ടി സ്ഥിര നിക്ഷേപമിടാം
ചിട്ടി തുക സ്ഥിര നിക്ഷേപമിട്ടാല്‍ ലഭിക്കുന്ന പലിശ കൊണ്ട് മറ്റൊരു ചിട്ടി ചേരാം. 2.85 ലക്ഷം രൂപയില്‍ നിന്ന് ഡോക്യുമെന്റേഷന് ചാര്‍ജും ജിഎസ്ടിയും കുറച്ചാല്‍ 2,33,000 രൂപ സ്ഥിര നിക്ഷേപമിടാന്‍ ലഭിക്കും.
നിലവില്‍ 8 ശതമാനം പലിശ ലഭിക്കുന്നതിനാല്‍ ഈ തുക സ്ഥിര നിക്ഷേപമിട്ടാല്‍ മാസം 1,550 രൂപ പലിശയായി നേടാം. ഈ തുകയോടൊപ്പം 1,000 രൂപ ചേര്‍ത്താല്‍ മറ്റൊരു ചിട്ടി ചേരാന്‍ സാധിക്കും. ചിട്ടി ചേരാതെ സ്ഥിരനിക്ഷേപം കാലാവധിയോളം തുടർന്നാൽ 93,375 രൂപ പലിശയായി നേടാം. 3 ലക്ഷത്തിന്റെ ചിട്ടിയിൽ നിന്ന് 4 ലക്ഷത്തിന് അടുത്ത് സ്വന്തമാക്കാം.
2,500 രൂപയുടെ ചിട്ടി
സ്ഥിര നിക്ഷേപത്തിലെ പലിശയും മാസത്തിൽ 1,000 രൂപയും നീക്കിവെയ്ക്കാൻ സാധിക്കുന്നവർക്ക് 2,500 രൂപ മാസ അടവ് വരുന്ന ചിട്ടികൾ ചേരാം. 2,500 രൂപ മാസ അടവ് വരുന്ന 40, 50, 60, 70, 80, 100, 120 മാസ ദൈർഘ്യമുള്ള റെഗുലര്‍ ചിട്ടികൾ കെഎസ്എഫ്ഇയിലുണ്ട്. 1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപ വരെ സലയുള്ള ചിട്ടികളാണിവ. ഇതില്‍ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. 1,875 രൂപ മുതല്‍ 2,500 രൂപയാണ് മാസ അടവ് വരുന്നത്.

വേഗത്തില്‍ പണം വിളിച്ചെടുക്കാനാണെങ്കില് 40 മാസ കാലാവധിയുള്ള ചിട്ടിയില്‍ ചേരാം. ശരാശരി അടവ് വരുന്നത് 2187 രൂപയാണ്. 40 മാസത്തോളം ഏകദേശം 87,480 രൂപയോളം അടയ്ക്കേണ്ടി വരാം. സ്ഥിര നിക്ഷേപത്തിൽ നിന്ന് മാസത്തിൽ ലഭിക്കുന്ന പലിശ നിരക്ക് ഉപയോഗിച്ച് 40 മാസ ചിട്ടി ചേരാൻ സാധിക്കും. ഇതുവഴി 3 ലക്ഷത്തിന്റെ ചിട്ടി ചേർന്നാൽ 4 ലക്ഷത്തോളം രൂപ നേടാൻ സാധിക്കും.
ജാമ്യം
ചിട്ടി സ്ഥിര നിക്ഷേപമിടുന്നതിനോ പലിശ ഉപയോഗിച്ച് മറ്റൊരു ചിട്ടി ചേരുന്നതിനോ ജാമ്യം ആവശ്യമായി വരുന്നില്ല. കൃത്യസമയത്ത് ജാമ്യം ലഭിക്കാത്തവർക്ക് ചിട്ടിയിൽ നിന്ന് അധിക ലാഭമുണ്ടാക്കാനും ഈ വഴി തിരഞ്ഞെടുക്കാം.
എന്നാൽ ചിട്ടി ലഭിച്ച പണം പിൻവലിക്കുകയാണെങ്കിൽ ജാമ്യം മേൽ ബാധ്യതയ്ക്ക് ആവശ്യമായ ജാമ്യം നൽകണം. ഭൂമി, ബാങ്ക് ഗ്യാരണ്ടി, സ്ഥിര നിക്ഷേപങ്ങളുടെ രസീത്, സ്വര്‍ണ്ണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, ശമ്പള സര്‍ട്ടിഫിക്കറ്റ്, എല്‍ഐസി പോളിസി തുടങ്ങിയവയാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്ന ജാമ്യങ്ങള്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
