നിക്ഷേപിക്കാൻ പണമുണ്ടെങ്കിൽ മുന്നിൽ നിരവധിയായ അവസരങ്ങളുണ്ട്. എന്നാൽ അധ്വാനിച്ചുണ്ടാക്കിയ പണം ശരിയായ ഇടത്താണോ നിക്ഷേപിക്കുന്നതെന്ന ഉറച്ച ബോധ്യമുണ്ടാകണം. ഇക്കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെയാണ് പലരും ചിട്ടിയിൽ ചേരുന്നത്. നാട്ടിമ്പുറങ്ങളിൽ ക്ലബുകളും കൂട്ടായ്മകളും നടത്തുന്ന കുറികളിലും ചിട്ടി കമ്പനികൾ വലിയ തുകയ്ക്ക് നടത്തുന്ന ചിട്ടികളിലും പലരും നിക്ഷേപമായി ചേരുന്നുണ്ട്. ആവർത്തന നിക്ഷേപങ്ങൾ പോലെ മാസത്തിൽ തുക അടയ്ച്ചാൽ മതിയെന്ന സൗകര്യമാണ് ചിട്ടിയിലേക്ക് പലരെയും എത്തിക്കുന്നത്. യഥാർഥ്യത്തിൽ ചിട്ടി നിക്ഷേപമാണോ വായ്പയാണോ എന്ന് പരിശോധിക്കാം.
ചിട്ടി നിക്ഷേപം ലാഭമാണോ
ചിട്ടി ഒരു നിക്ഷേപ മാർഗമല്ല. മുന്‍കൂട്ടി പണം ലഭിക്കുന്നൊരു വായ്പയാണ് ചിട്ടി. കാലാവധിയെത്തുന്നതിന് മുൻപ് പണം ലഭിക്കാനുള്ള സൗകര്യം ചിട്ടിയിലുണ്ട്. വിളിച്ചെടുക്കാനും ഭാഗ്യമുള്ളവര്‍ക്ക് നറുക്കായും മുന്‍കൂട്ടി പണം ലഭിക്കാനുള്ള സാഹചര്യം ചിട്ടിയിലുണ്ട്. ചിട്ടിയില്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന ലാഭ വിഹിതമാണ് ഇതിലെ ആകർഷണം. ഉദാഹരണ സഹിതം വിശദമാക്കാം. 10,000 രൂപ മാസ അടവുള്ള ചിട്ടി 60 മാസ കാലവധിയുള്ള 6 ലക്ഷത്തിന്റെ ചിട്ടി പരിഗണിക്കാം.
ചിട്ടി നടത്തുന്നവര്‍ക്ക് 3-7 ശതമാനം കമ്മീഷൻ നൽകണം. കെഎസ്എഫ്ഇയിൽ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ. ഇതു പ്രകാരം 6 ലക്ഷം രൂപയിൽ ചിട്ടിയില്‍ 30,000 രൂപ നൽകേണ്ടി വരും. കാലവധി വരെ കാത്തിരുന്നാൽ 5.70 ലക്ഷം രൂപയാണ് ലഭിക്കുക.
കാലാവധിയോളം തുടർന്നാൽ 4 ശതമാനം പലിശ നിരക്കിലുള്ള ആദായം മാത്രമെ ചിട്ടിയിൽ നിന്ന് ലഭിക്കുകയുള്ളൂ. മാസം ലേലം വിളിച്ച് ചിട്ടിത്തുക കൈപ്പറ്റാൻ സാധിക്കും. കെഎസ്എഫ്ഇയില്‍ നിന്ന് മൊത്ത ചിട്ടി തുകയിൽ നിന്ന 30 ശതമാനം, 35 ശതമാനം, 40 ശതമാനം വരെ പരമാവധി കിഴിച്ച് വിളിച്ചെടുക്കാൻ സാധിക്കും.
ഉദാഹരണത്തിന് 6 ലക്ഷത്തിന്റെ ചിട്ടി 30 ശതമാനം കിഴിവിൽ വിളിച്ചെടുത്താല്‍, കിഴിവ് വന്ന തുകയിൽ നിന്ന് ഫോർമാൻ കമ്മീഷൻ കിഴിച്ച് ബാക്കി വരുന്ന തുക ചിട്ടി അംഗങ്ങൾക്കായി വീതിക്കും. ഈ തുക കിഴിച്ച് കുറച്ച് മാസം അടച്ചാൽ മതി. ചിട്ടിയിൽ ലേലം വിളിച്ചെടുക്കുന്നതിന് അനുസരിച്ച് ലാഭം വിഹിതം വ്യത്യാസപ്പെടും. 70,000 രൂപ ലാഭ വിഹിതം ലഭിച്ചാൽ 5.20 ലക്ഷം രൂപ അടച്ചാൽ മതി.
ചിട്ടിയെ വായ്പയായി കാണുമ്പോൾ
ലോണ്‍ മുന്നില്‍ കണ്ടാണ് ചിട്ടി ചേരുന്നതെങ്കില്‍ മികച്ച ഓപ്ഷനാണിത്. വിവാഹം ആവശ്യങ്ങൾക്കോ, വായ്പ അടച്ചു തീര്‍ക്കാനോ ചിട്ടിയിൽ ചേർന്ന് വിളിച്ചെടുക്കാം. വിളിച്ചെടുത്ത ചിട്ടി കാലാവധിക്കുള്ളിൽ മാസത്തവണകളായി അടച്ചു തീർത്താൽ മതിയാകും. ഇത്തരത്തില്‍ നേരത്തെ വിളിച്ചെടുത്ത ചിട്ടി അടയ്ക്കുമ്പോള്‍ 7 ശതമാനത്തോളം പലിശ പ്രതീക്ഷിക്കാം. ഇത് ചിട്ടിയിലെ ലാഭ വിഹിതവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ചിട്ടി വിളിച്ചെടുത്താൽ തുക ലഭിക്കാൻ ജാമ്യം നൽകേണ്ടതുണ്ട്.
എവിടെ നിക്ഷേപിക്കാം
ചിട്ടിയിൽ ചേരാൻ നീക്കി വെയ്ക്കുന്ന തുക മാസത്തിൽ എവിടെ നിക്ഷേപിക്കണമെന്ന് നോക്കാം. ആവർത്തന നിക്ഷേപവും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ഇതിനായി തിരഞ്ഞെടുക്കാം. മാസത്തിൽ 10,000 രൂപ പോസ്റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിച്ചാൽ 5.8 ശതമാനം പലിശ നിരക്കിൽ 6.96 ലക്ഷം രൂപ ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്കിൽ 10,000 രൂപയ്ക്ക് ആർഡി ചേർന്നാൽ കാലാവധിയിൽ 702,469 രൂപ ലഭിക്കും.
10,000 രൂപ എസ്ഐപിയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച് 12 ശതമാനം ആദായ പ്രതീക്ഷിച്ചാൽ 5 വർഷം കൊണ്ട് 8.24 ലക്ഷം രൂപ ലഭിക്കും. 8,000 രൂപ അടച്ചാല്‍ 5 ലക്ഷം രൂപ വർഷത്തിന് ശേഷം 6.59 ലക്ഷം രൂപ ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോൾ നിക്ഷേപം അവസാനിപ്പിക്കാൻ ഇവിടെ സാധിക്കും. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നതും പണം തിരികെ ലഭിക്കാൻ ജാമ്യം നൽകേണ്ടതില്ലാ എന്നതും ഈ നിക്ഷേപങ്ങളുടെ ഗുണമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെ.എസ്.എഫ്.ഇ സബ്സ്റ്റിറ്റ്യൂഷൻ ചിട്ടി: പെട്ടെന്ന് പണം ലഭിക്കാൻ എളുപ്പവഴി; യോഗ്യതയും നിബന്ധനകളും അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
