പണ സമാഹരണത്തിനായുള്ള സുഖകരമായ മാർഗമാണ് കെഎസ്എഫ്ഇ ചിട്ടികൾ. 25 മാസം മുതൽ 120 മാസത്തേക്കുള്ള മൾട്ടി ഡിവിഷൻ ചിട്ടിയും സാധാരണ ചിട്ടിയും കെഎസ്എഫ്ഇയിലുണ്ട്. ഇതിൽ നിന്ന് ഓരോരുത്തരുടെയും ആവശ്യങ്ങൾ അറിഞ്ഞുള്ള തുകയുടെ ചിട്ടികൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ആവശ്യമായി തുകയുടെ ചിട്ടി ലഭ്യമാകാത്ത പക്ഷം വലിയ തുകയുടെ ചിട്ടി ചേരുന്നതാണ് പൊതുവെയുള്ള രീതി.
5 ലക്ഷത്തിന്റെ ചിട്ടിയിൽ ചേരാനിരുന്ന അനുരാഗിന് തൊട്ടടുത്ത കെഎസ്എഫ്ഇ ശാഖയിലെത്തിയപ്പോൾ അടുത്തെങ്ങും 5 ലക്ഷത്തിന്റെ ചിട്ടി തുടങ്ങുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ശാഖയിൽ ആരംഭിക്കാനിരിക്കുന്ന 3 ലക്ഷത്തിന്റെയും 2 ലക്ഷത്തിന്റെയും ചിട്ടിയിൽ ചേർന്ന് 5 ലക്ഷത്തിന്റെ ആവശ്യത്തിനായുള്ള തുക കണ്ടെത്താനാണ് അദ്ദേഹം തീരുമാനിച്ചത്. ഇത്തരത്തിൽ രണ്ട് ചിട്ടികൾ ഒന്നിച്ച് ചേരുമ്പോഴുള്ള നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കോമ്പിനേഷൻ ചിട്ടി
ഇവിടെ 10,000 രൂപ മാസ അടവും 30 മാസ കാലാവധിയുമുള്ള 3 ലക്ഷത്തിന്റെ ചിട്ടിയും 5,000 രൂപ മാസ അടവും 40 മാസ കാലയളവുമുള്ള 2 ലക്ഷത്തിന്റെ ചിട്ടിയുമാണ് ചേരുന്നത്. രണ്ടും ചിട്ടികളും ഒന്നിച്ച് ആരംഭിക്കുന്നവയാണെങ്കിൽ ഒരേ മാസം തന്നെ ലേലം വിളിച്ചെടുക്കാൻ സാധിക്കും. രണ്ടു ചിട്ടികളും ഹ്രസ്വകാല ചിട്ടികളായതിനാൽ വേഗത്തിൽ ചിട്ടി വിളിച്ചെടുക്കാൻ സാധിക്കും. ഓരോ ചിട്ടികളുടെയും മാസ അടവ് എങ്ങനെയാകുമെന്ന് നോക്കാം.
3 ലക്ഷത്തിന്റ ചിട്ടി
3 ലക്ഷത്തിന്റെ ഈ റെഗുലർ ചിട്ടിയിൽ 7,500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിിലാണ് മാസ അടവ് വരുന്നത്. റെഗുലർ ചിട്ടിയായതിനാൽ 30 ശതമാനം വരെ താഴ്ത്തി വിളിക്കാം. ഇത്തരത്തിൽ 2.10 ലക്ഷം രൂപ വരെ ലഭിക്കും.
വേഗത്തിൽ ലേലം ആരംഭിക്കുന്ന ചിട്ടിയായതിനാൽ നാല് മാസത്തോളം കാത്തിരുന്നാൽ 2.50 ലക്ഷത്തിന് വിളിച്ചെടുക്കാൻ സാധിക്കും. 30 ശതമാനം ലേല കിഴിവിൽ പോകുന്ന മാസങ്ങളിലാണ് 7,500 രൂപ അടയ്ക്കേണ്ടി വരുന്നത്. വളരെ കുറവ് മാസങ്ങളിലെ ഈ നേട്ടം ലഭിക്കുകയുള്ളൂ.
2 ലക്ഷത്തിന്റെ ചിട്ടി
നാല് മാസത്തിനുള്ളിൽ 1.70 ലക്ഷം രൂപ ആവശ്യമായി വരുന്നവർക്ക് അനുയോജ്യമായ ചിട്ടിയാണ് 5,000 രൂപ മാസ അടവുള്ള 2 ലക്ഷത്തിന്റെ റെഗുലർ ചിട്ടി. 30 ശതമാനം താഴ്ന്ന് പോകുന്ന മാസങ്ങളിൽ 3,750 രൂപയാണ് അടയ്ക്കേണ്ടി വരുന്നത്. ഈ ചിട്ടിയും അധിക മാസങ്ങളിൽ പരമാവധി താഴ്ന്ന് പോകില്ല. എന്നാൽ വേഗത്തിൽ ആവശ്യമായ തുക വിളിച്ചെടുക്കാൻ സാധിക്കും. അത്യാവശ്യക്കാർക്ക് 30 ശതമാനം കിഴിവിൽ വിളിച്ചാലും 1.40 ലക്ഷം രൂപ ലഭിക്കും.
അഞ്ച് ലക്ഷത്തിന്റെ ചിട്ടി
രണ്ട് ചിട്ടികളും ഒന്നിച്ച് ചേരുന്നൊരാൾക്ക് 11,250 രൂപ മുതൽ 15,000 രൂപ വരെ മാസത്തിൽ അടയക്കേണ്ടി വരും. ഹ്രസ്വകാല ചിട്ടികളിൽ വേഗത്തിൽ ചിട്ടി ലേലം ആരംഭിക്കുന്നതിനാൽ വേഗം പണം ലഭിക്കാൻ സാധിക്കും. 30 ശതമാനം വരെ താഴ്ത്തി വിളിക്കാൻ അധികം പേരില്ലാത്തതിനാൽ വേഗത്തിൽ ലേലം ആരംഭിക്കും.
നാല് മാസത്തിനുള്ളിൽ 3 ലക്ഷത്തിന്റെ ചിട്ടി. 2.50 ലക്ഷത്തിന് വിളിച്ചെടുക്കാം. 2 ലക്ഷത്തിന്റെ ചിട്ടി 1.75 ലക്ഷത്തിനും വിളിച്ചെടുക്കാം. ഈ രണ്ട ഡിവിഡന്റ് കാര്യമായി ലഭിക്കില്ലെങ്കിലും അത്യാവശ്യമായി വരുന്ന പണ സമാഹരണത്തിന് ഉപയോഗിക്കാവുന്നതാണ്.
ലേലവും ജാമ്യവും
കൃത്യമായ സമയത്ത് ചിട്ടി ലേലം വിളിക്കേണ്ടത് ലാഭകരമായി ചിട്ടി ലഭിക്കുന്നതിന് സഹായകമാകും. ഇതിനായി ചിട്ടി കൃത്യമായി വിലിയിരുത്തേണ്ടതുണ്ട്. ചിട്ടി ലേലത്തിൽ കൃത്യമായി പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഉദ്യേശിക്കുന്ന തുകയ്ക്ക് പ്രോക്‌സി നല്‍കാം. നേരിട്ട് ലേലത്തിൽ പങ്കെടുക്കാതെ ചിറ്റാളന് വേണ്ടി കെഎസ്എഫ്ഇ ലേലം വിളിക്കും.
കോമ്പിനേഷൻ ചിട്ടിയിൽ ചേരുന്നവർ രണ്ട് ചിട്ടിയും ഒന്നിച്ച് വിളിച്ചെടുക്കുമ്പോൾ ഓരോ ചിട്ടിയുടെയപം മേൽ ബാധ്യത്യ്ക്ക് അനുസൃതമായ ജാമ്യം നൽകേണ്ടതുണ്ട്. വസ്തു ജാമ്യം, സാലറി സർട്ടിഫിക്കറ്റ്, ലൈഫ് ഇൻഷൂറൻസ് പോളിസി സറണ്ടർ വാല്യു. നിക്ഷേപ രസീതുകൾ, സ്വർണം തുടങ്ങിയവ ജാമ്യമായി നൽകാം.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications