ലേലം കിട്ടിയില്ലെങ്കിലും പണം ലഭിക്കും; ചിട്ടിയിൽ ചേർന്ന് മൂന്നാം മാസം 5 ലക്ഷം കയ്യിലെത്തും; തന്ത്രമിതാണ്

ചിട്ടിയിൽ പണം ലഭിക്കണമെങ്കിൽ ലേലം വിളിയും നറുക്കുമാണ് ആശ്രയം. മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ നറുക്കും ലേലവുമായി മാസത്തിൽ മൂന്ന് അവസരങ്ങളാണ് ചിറ്റാളന് ലഭിക്കുന്നത്. എന്നാൽ റെ​ഗുലർ ചിട്ടിയിൽ ഒരാൾക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ സാധിക്കുക.

ലേലം വിളിച്ചെടുക്കാൻ ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ നറുക്കുലൂടെ ഒരാൾക്ക് ചിട്ടി ലഭിക്കുന്നു. അത്യാവശ്യത്തിന് ചിട്ടി വിളിക്കാൻ ചെല്ലുമ്പോൾ ലേലം ലഭിച്ചില്ലെങ്കിൽ നിരാശയാകും ഫലം. ഈ സാഹചര്യത്തിൽ പ്രയോ​ഗിക്കേണ്ട ഒരു പൊടിക്കൈയുണ്ട്. ഇതിനെ പറ്റിയാണ് ഈ ലേഖനം. 

ചിട്ടി അനുബന്ധ വായ്പകൾ

ചിട്ടി അനുബന്ധ വായ്പകൾ

ചിട്ടിയിൽ നിന്ന് നറുക്ക്, ലേലത്തിലൂടെ പണം ലഭിച്ചില്ലെങ്കിൽ ഉപയോ​ഗിക്കാവുന്ന മാർ​ഗമാണ് ചിട്ടി അനുബന്ധ വായ്പകൾ. ചിട്ടി ലോൺ, ചിട്ടി പാസ് ബുക്ക് ലോൺ എന്ന പേരിൽ ചിട്ടിയിൽ ചേ‌ർന്നവർക്ക് മാത്രമായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന വായ്പ പദ്ധതിയാണിത്. ചിട്ടിയിൽ ചേർന്നവർക്ക് അധിക ബാധ്യതകളില്ലാതെ വായ്പയെടുക്കാനും അവസാനിപ്പിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ ​ഗുണം. വിശദാംശങ്ങൾ നോക്കാം. 

ചിട്ടി ലോണ്‍

ചിട്ടി ലോണ്‍

ചിട്ടിയില്‍ ചേര്‍ന്നൊരാള്‍ ചിട്ടി കിട്ടുന്നതിന് മുന്‍പായി അടിയന്തര ആവശ്യത്തിന് വായ്പ ലഭിക്കും. ചിട്ടി തുകയുടെ 50 ശതമാനം വരെ ചിട്ടി ലോണ്‍ ലഭിക്കും. ചിട്ടി വിളിച്ചെടുക്കാത്ത വ്യക്തികള്‍ക്കാണ് വായ്പയ്ക്ക് അര്‍ഹതയുള്ളത്. 10 ലക്ഷത്തിന്റെ ചിട്ടിയില്‍ ചേർന്നൊരാളാണെങ്കിൽ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ചിട്ടിയുടെ 5 ശതമാനം തവണകള്‍ അടച്ചു കഴിഞ്ഞാല്‍ വായ്പയ്ക്ക് അപേക്ഷിക്കാം.

30-40 മാസ ചിട്ടികളില്‍ രണ്ട് മാസ തവണകള്‍ അടച്ച ശേഷം വായ്പയ്ക്ക് അപേക്ഷിക്കാം. 50-60 മാസ ചിട്ടികളില്‍ മൂന്ന് മാസ തവണകള്‍ അടച്ചാല്‍ അപേക്ഷിക്കാം. 100 മാസ ചിട്ടിയില്‍ 5 മാസ തവണയും 120 മാസ ചിട്ടിയില്‍ 6 തവണയും പൂർത്തിയാക്കേണ്ടതുണ്ട്. വായ്പ ലഭിക്കാനായി കെഎസ്എഫ് സ്വീകരിക്കുന്ന ജാമ്യങ്ങളിലൊന്ന് നല്‍കേണ്ടതുണ്ട്. 

ചിട്ടി

ചിട്ടി വിളിച്ചെടുക്കുന്ന സമയത്ത് വായ്പ തുക ഒന്നിച്ച് അടച്ചാല്‍ മതിയാകും. എന്നാല്‍ മാസത്തില്‍ പലിശ കൃത്യമായി അടയ്ക്കണം. ചിട്ടിയുടെ മാസ തവണയ്‌ക്കൊപ്പം വായ്പയുടെ പലിശയും അടയ്ക്കണം. എപ്പോള്‍ വേണമെങ്കിലും അടച്ച് തീര്‍ക്കാം. മാസത്തില്‍ മുതലും അടക്കാന്‍ താൽപര്യമുള്ളവർക്ക് അതിനും അവസരമുണ്ട്.

പലിശ നിരക്ക്

പലിശ നിരക്ക്

ചിട്ടിയുടെ കാലാവധിക്ക് അനുസരിച്ച് രണ്ട് സ്ലാബുകളായാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്. 50 മാസമോ അതിന് താഴെയോയുള്ളതോ ആയ ചിട്ടിയിൽ നിന്ന് വായ്പയെടുക്കുമ്പോൾ 11.75 ശതമാനം വാര്‍ഷിക പലിശ ഈടാക്കും. 50-120 മാസ കാലാവധിയുള്ള ചിട്ടികളിൽ 11.25 ശതമാനം പലിശയാണ് ഈടാക്കുന്നത്. ചിട്ടി പിടിക്കുന്നത് വരെയാണ് വായ്പ കാലാവധി. ചിട്ടി തുകയിൽ നിന്ന് വായ്പ തുക കിഴിച്ചതിന് ശേഷം മാത്രമെ തുക അനുവദിക്കുകയുള്ളൂ. 

പാസ്ബുക്ക് ലോൺ

പാസ്ബുക്ക് ലോൺ

വിളിച്ചെടുക്കാത്ത ചിട്ടിയുടെ പാസ്ബുക്ക് മാത്രം ജാമ്യമായി സ്വീകരിച്ച് നല്‍കുന്ന വായ്പയാണിത്. മിനുട്ടുകള്‍ കൊണ്ട് വായ്പ ലഭിക്കുമെന്നതാണ് ഇതിന്റെ ​ഗുണം. ചിട്ടി വിളിച്ചെടുക്കാത്തവര്‍ക്ക് മാത്രമാണ് വായ്പ ലഭിക്കുക. വായ്പയ്ക്ക് അപേക്ഷിക്കുന്നത് വരെയുള്ള മാസ തവണകൾ കുടിശ്ശികയില്ലാതെ പൂർത്തിയാക്കിയിരിക്കണം.

ചിട്ടി തുടങ്ങിയതിന് ശേഷം വായ്പ എടുക്കുന്നത് വരെ എത്ര അടവ് പൂര്‍ത്തിയായി, ബാക്കി അടവ് എന്നിവ അടിസ്ഥാനമാക്കിയാണ് വായ്പ തുക തീരുമാനിക്കുക. ലേല കിഴിവ് കിഴിച്ച് അടച്ച തുകയുടെ 65 ശതമാനം വരെ പരമാവധി വായ്പ ലഭിക്കാം.

പലിശ നിരക്ക്

പലിശ നിരക്ക്

ചിട്ടി ലോണിനെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കാണ് പാസ്ബുക്ക് വായ്പയ്ക്ക് ഈടാക്കുന്നത്. 10.75 ശതമാനമാണ് പാസ്ബുക്ക് വായ്പയുടെ പലിശ നിരക്ക്. ചിട്ടി ലോണിന് സമാനമാണ് തിരിച്ചടവ്. ചിട്ടി തുക ലഭിക്കുമ്പോൾവായ്പ തുക തിരിച്ചടച്ചാല്‍ മതിയാകും. പലിശ മാസത്തില്‍ അടയ്ക്കണം. വായ്പ അവസാനിപ്പിച്ചിന് ശേഷം മാത്രമെ ചിട്ടി തുക ലഭിക്കുകയുള്ളൂ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X