ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം

പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് ഹ്രസ്വകാല ചിട്ടികൾ തന്നെയാണ് ഉചിതം. വേ​ഗത്തിൽ ലേലം ആരംഭിക്കുന്നവയും സുഖകരമായി വിളിച്ചെടുക്കാനും സാധിക്കുന്നത് ഇത്തരം ഹ്രസ്വകാല ചിട്ടികളാണ്. ചിട്ടി അം​ഗങ്ങളായി വളരെ കുറച്ചു പേർ മാത്രമെ ഉണ്ടാവുകയുള്ളൂ എന്നതിനാൽ ആവശ്യ സമയത്ത് മത്സരമില്ലാതെ ചിട്ടി വിളിച്ചെടുക്കാൻ സാധിക്കുന്നു എന്നതാണ് ഹ്രസ്വകാല ചിട്ടികളുടെ ​ഗുണം. 4 വർഷം കൊണ്ട് 5 ലക്ഷം രൂപയോ മൂന്ന് വർഷത്തിനിടെ 3.50 ലക്ഷം രൂപ മുതൽ 4.50 ലക്ഷം രൂപ വരെ നേടാൻ സാധിക്കുന്നൊരു ചിട്ടിയാണ് ചുവടെ വിശദമാക്കുന്നത്.

ചിട്ടി വിശദാംശങ്ങൾ

മാസത്തിൽ 10,000 രൂപ വരെ അടയ്ക്കാൻ സാധിക്കുന്നൊരാൾക്ക് ചുരുങ്ങിയ കാലം കൊണ്ട് കയ്യിൽ ലക്ഷങ്ങളെത്തിക്കാൻ ഈ ചിട്ടിയിലൂടെ സാധിക്കും. 50 മാസ കാലവധിയിൽ 10,000 രൂപ മാസ അടവുള്ള 5 ലക്ഷം രൂപയുടെ സാധാരണ ചിട്ടിയാണിത്. കാലാവധി 50 മാസമായതിനാല്‍ കൂടുതല്‍ ലാഭ വിഹിതം ലഭിക്കുമെന്നതും ആവശ്യ സമയത്ത് വിളിച്ചെടുക്കാനുള്ള സാവകാശം ലഭിക്കുന്ന ചിട്ടിയാണിത്. ആദ്യ മാസം ചിട്ടിയിൽ മാസതവണയായി 10,000 രൂപ അടയ്ക്കണം. രണ്ടാമത്തെ മാസം മുതല്‍ ലാഭ വിഹിതം കുറച്ചുള്ള തുക അടച്ചാൽ മതിയാകും.

ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം

ലാഭ വിഹിതം

പരമാവധി 30 ശതമാനം കിഴിവിലാണ് ചിട്ടി വിളിക്കാൻ സാധിക്കുക. 1.50 ലക്ഷം രൂപ വരെ മാത്രമെ താഴ്ത്തി വിളിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ നറുക്കെടുത്ത് ഒരാള്‍ക്ക് നല്‍കും. ഇത്തരത്തിൽ പരമാവധിയിൽ ലേലം വിളിച്ചെടുക്കുന്നൊരാൾക്ക് 3.50 ലക്ഷം രൂപ ലഭിക്കും. ഫോര്‍മാന്‍സ് കമ്മീഷന്‍ ഉള്‍പ്പെടുത്തിയാണ് താഴ്ത്തി വിളിക്കുന്നത്. 

ആകെ ചിട്ടി തുകയുടെ 5 ശതമാനമാണ് ഫോർമാൻസ് കമ്മീഷൻ. 1,5,0000 രൂപയില്‍ നിന്ന് 25,000 രൂപ കിഴിച്ചാല്‍ 1,25,000 രൂപയാണ് ലാഭ വിഹിതമായി ലഭിക്കുക. 50 പേരുള്ള ചിട്ടിയിൽ ഇത് വീതിച്ചാൽ ഒരാള്‍ക്ക് 2,500 രൂപ ലഭിക്കും. 30 ശതമാനം കിഴിവ് പോകുന്ന മാസങ്ങളിൽ ചിട്ടിയില്‍ 7,500 രൂപ അടച്ചാല്‍ മതിയാകും. 7,500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിൽ മാസ അടവ് സാധിക്കുന്നവർക്ക് ചിട്ടി ചേരാം.

ചിട്ടി ലേലം

50 മാസത്തേക്ക് 50 അം​ഗങ്ങളുള്ള ചിട്ടിയാണിത്. 4 വര്‍ഷവും 2 മാസവുമാണ് ചിട്ടിയുടെ കാലാവധി. മാസത്തിൽ ഒരാൾക്കാണ് ചിട്ടി ലേലത്തിൽ ലഭിക്കുക. 5 ലക്ഷത്തിന്റെ ചിട്ടിയിൽ 25,000 രൂപയില്‍ ലേലം തുടങ്ങും. വിളിക്കുന്ന സംഖ്യ ചിട്ടിയില്‍ നിന്ന കുറച്ചാണ് അനുവദിക്കുക. 30 ശതമാനം ലേല കിഴിവിൽ ചിട്ടി വിളിച്ചാൽ 3.50 ലക്ഷം രൂപ ലഭിക്കും.

ലേലത്തിൽ പങ്കെടുക്കാത്തവർക്ക് എത്ര തുക ലഭിക്കുമെന്ന് നോക്കാം. കാലവധിക്ക് ശേഷം പിൻവലിക്കുമ്പോൾ ഫോര്‍മാന്‍ കമ്മീഷന കിഴിച്ച് തുക ലഭിക്കും. 5 ലക്ഷത്തിന്റെ ചിട്ടിയിൽ 4.75 ലക്ഷം രൂപ ലഭിക്കും. 3.50 ലക്ഷത്തിനും 4.75 ലക്ഷത്തിനും ഇടയിലുള്ള സംഖ്യ ചിട്ടിയിൽ നിന്ന് നേടാം. 

എവിടെ ലഭിക്കും ചിട്ടി

കെഎസ്എഫ്ഇ നടത്തുന്ന വിവിധ ചിട്ടികളുടെ വിശദാംശങ്ങളറിയാൻ ksfeonline.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വെബ്സൈറ്റിലെ ന്യൂ ചിട്ട്സ് (new chits) എന്ന സെക്ഷനിൽ ജില്ലയും ശാഖയും തിരഞ്ഞെടുത്ത് പരിശോ​ധിച്ചാൽ ലഭ്യമായി ചിട്ടികൾ ലഭിക്കും. ഇതിൽ നിന്ന് ഫോൺ നമ്പർ വഴി ബന്ധപ്പെട്ട് ഓൺലൈനായി ചിട്ടി ചേരാം. ഓൺലൈനായി മാസ അടവിനും സാധിക്കും. ലേലം വിളിക്കാനായി പ്രോക്സി നൽകുകയും ചെയ്യാം. 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X