തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ 10-20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ക്ക്, കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്‍കാന്‍ സാധിക്കും. ഇത്തരത്തില്‍ മികച്ച നേട്ടം സമ്മാനിക്കാവുന്നതും ഭാവിയുടെ ഊര്‍ജ സ്രോതസെന്ന് വിലയിരുത്തുന്നതുമായ പുനരുപയോഗ ഊര്‍ജ മേഖലയിലെ ഒരു സ്‌മോള്‍ കാപ് ഓഹരിയില്‍ ദീര്‍ഘകാല നിക്ഷേപത്തിനായി പരിഗണിക്കാമെന്ന് ചോയിസ് ബ്രോക്കിങ് നിര്‍ദേശിച്ചു. ഊര്‍ജ ഉത്പാദനത്തിനായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാനുള്ള പ്രവണത ലോകമെങ്ങും ശക്തമായതും ലാഭ സാധ്യത വര്‍ധിപ്പിക്കുന്നു.
പുനരുപയോഗ ഊര്‍ജം
ആവര്‍ത്തിച്ച് നിര്‍മിക്കാവുന്നതും ഉപയോഗിക്കാവുന്നതുമായ പ്രകൃതിജന്യ ഊര്‍ജ സ്രോതസ്സുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഊര്‍ജമാണ് പുനരുപയോഗ ഊര്‍ജം. സൂര്യന്‍, കാറ്റ്, തിരമാല, മഴ, ഭൗമതാപം തുടങ്ങിയവയൊക്കെ പ്രധാന പുനരുപയോഗ ഊര്‍ജ സ്രോതസുകളായി പരിഗണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗേഹ വാതകങ്ങളുടെ ഉത്പാദനവും ബഹിര്‍ഗമനവും വരുതിയിലാക്കി അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന തടയുന്നതിനായാണ് ലോകരാജ്യങ്ങള്‍ പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്. ആഗോള താപനില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ലോകത്തിന്റെ നാശത്തിലേക്ക് വഴിതെളിക്കും.
സുസ്ലോണ്‍
രാജ്യത്തെ മുന്‍നിര പുനരുപയോഗ ഊര്‍ജ കമ്പനിയാണ് അഹമ്മദാബാദ് ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി. കാറ്റില്‍ നിന്നും ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനിയാണിത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ സംരംഭങ്ങളുണ്ട്. ആകെ 12,200-ലേറെ വിന്‍ഡ് ടര്‍ബൈനുകള്‍ സ്ഥാപിച്ചു. കമ്പനിക്ക് ടര്‍ബൈന്‍ നിര്‍മിക്കുന്നതിനായി 14 നിര്‍മാണ ശാലകളുമുണ്ട്. 17,000 മെഗാവാട്ട് ഊര്‍ജം കാറ്റില്‍ നിന്നു ഉത്പാദിപ്പിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ നിന്നു മാത്രം 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി 2017-ഓടെ തന്നെ കൈവരിച്ചു. അതിനിടെ, രാജസ്ഥാനില്‍ 1,500 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
സാമ്പത്തികം
2021-22 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 1,610 കോടി രൂപയാണ് സുസ്ലോണ്‍ (BSE: 532667, NSE : SUZLON) വരുമാനം നേടിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 69 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ പ്രവര്‍ത്തന ലാഭം 291 കോടി രൂപയും അറ്റാദായം 37.69 കോടി രൂപയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 108 ശതമാനവും അറ്റാദായം 132 ശതമാനവും ഉയര്‍ച്ച നേടി. പ്രതിയോഹരി വരുമാനം 0.04-ല്‍ നിന്നും 0.14-ലേക്ക് മെച്ചപ്പെട്ടു.
ലക്ഷ്യ വില 20
തിങ്കളാഴ്ച 9.85 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാം. 8 രൂപ നിലവാരത്തിലേക്ക് ഓഹരി താഴുകയാണെങ്കില്‍ ആവറേജ് ചെയ്യാം. അതേസമയം, ഓഹരി 6 രൂപ നിലവാരത്തിനും താഴേക്ക് പോകുകയാണെങ്കില്‍ ഒഴിവാക്കാം. സമീപ ഭാവിയില്‍ ഓഹരിക്ക് 15 മുതല്‍ 20 രൂപ നിലവാരത്തിലേക്ക് എത്താനായേക്കുമെന്നും ചോയിസ് ബ്രോക്കിങ്ങിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന ഓഹരി വില 13.10 രൂപയും കുറഞ്ഞ വില 3.45 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരികള്‍ 77 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ചോയിസ് ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications