ജനുവരിയില്‍ തന്നെ 15% ലാഭം നേടാം; അടുത്തിടെ ജുന്‍ജുന്‍വാലയും വാങ്ങിക്കൂട്ടിയ ഈ സ്റ്റോക്ക് നോക്കുന്നോ?

പ്രമുഖ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്ന നിരവധി സാധാരണക്കാരായ നിക്ഷേപകര്‍ രാജ്യത്തുണ്ട്. മൂല്യമുള്ള ഓഹരികളില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ശൈലിയുളളവര്‍, ഇത്തരത്തില്‍ പ്രമുഖര്‍ നടത്തുന്ന നിക്ഷേപത്തിന്റെ വാര്‍ത്തകളുടെയും റിപ്പോര്‍ട്ടിന്റെയുമൊക്കെ ചുവടുപിടിച്ച് ആ ഓഹരികളില്‍ നിക്ഷേപിക്കാറുമുണ്ട്. മിക്കപ്പോഴും ഇത്തരത്തിലുളള നിക്ഷേപം നേട്ടം സമ്മാനിക്കാറുമുണ്ട്. സമാനമായി ഇന്ത്യയിലെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അടുത്തിടെ നിക്ഷേപം നടത്തിയ ഒരു ബാങ്കിംഗ് ഓഹരിയുമായി ബന്ധപ്പെട്ട ഹ്രസ്വകാല നിക്ഷേപ നിര്‍ദേശമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാനറാ ബാങ്ക്

കാനറാ ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ദേശസാല്‍കൃത ബാങ്ക് ആണ് ബംഗളൂരു ആസ്ഥാനമായ കാനറാ ബാങ്ക്. 1906ല്‍ മംഗളുരുവിലാണ് ബാങ്കിന്റെ തുടക്കം. നിലവില്‍ 10,000-ഓളം ശാഖകളുള്ള ബാങ്ക്, 11.5 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു.10.5 കോടിയിലേറെ ഉപഭോക്താക്കളുണ്ട്. 1983-ല്‍ ലണ്ടനിലാണ് കാനറാ ബാങ്കിന്റെ ആദ്യ വിദേശ ബ്രാഞ്ച് ആരംഭിച്ചത്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യ ബാങ്കിംഗ് സ്ഥാപനമാണിത്. കാന്‍ഫിന്‍ ഹോംസ് ലിമിറ്റഡ് ഉള്‍പ്പെടെ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 8 ഉപകമ്പനികളും ബാങ്കിന് കീഴിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക് അടക്കം 4 പ്രദേശിക ഗ്രാമീണ്‍ ബാങ്കുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ട്. 2020-ല്‍ സിന്‍ഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കില്‍ ലയിപ്പിച്ചിരുന്നു.

അനുകൂല ഘടകം

അനുകൂല ഘടകം

നിഷ്‌ക്രിയ ആസ്തികള്‍ (NPA) കുന്നുകൂടിയ 2018-നെ അപേക്ഷിച്ച് ആസ്തികളിലെ ഗുണമേന്മയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മുന്നേറ്റമാണ് പൊതുമേഖല ബാങ്കുകളെ ആകര്‍ഷമാക്കുന്ന മുഖ്യഘടകം. കൂടാതെ ഗവണ്‍മെന്റ് ഉല്‍പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നതും വസ്തുക്കളില്‍ ഉണ്ടാകുന്ന വിലവര്‍ധനവും ബാധ്യതയായേക്കാവുന്ന വലിയ കോര്‍പ്പറേറ്റ് ലോണുകളില്‍ നിന്നും മാറി നില്‍ക്കുന്നതുമൊക്കെ ബാങ്കുകളെ മികച്ച നിലയില്‍ എത്താന്‍ സഹായിച്ചു. മ്യൂച്ചല്‍ ഫണ്ടുകളുടെ ഭാഗത്തുനിന്നും വന്‍ തോതില്‍ പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളില്‍ നിക്ഷേപം നടക്കുന്നുണ്ട്.

ജുന്‍ജുന്‍വാല നിക്ഷേപം

ജുന്‍ജുന്‍വാല നിക്ഷേപം

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കാനറ ബാങ്കില്‍ (BSE : 532483, NSE : CANBK) 1.6 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. പൊതു മേഖലാ ബാങ്കിന്റെ 2,90,97,400 ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ കൈവശമുളളത്. ഇതിന്റെ മൂല്യം വെള്ളിയാഴ്ചത്തെ കാനറാ ബാങ്ക് ഓഹരികളുടെ ക്ലോസിങ് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 581.22 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ കാനറാ ബാങ്ക് ഓഹരിയുടെ ഉയര്‍ന്ന വില 247.60 രൂപയും കുറഞ്ഞ വില 120.15 രൂപയുമാണ്.

ലക്ഷ്യവില 230- 250

ലക്ഷ്യവില 230- 250

വെള്ളിയാഴ്ച 199.75 രൂപ നിലവാരത്തിലാണ് കാനറാ ബാങ്കിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 230 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗഡിയ പറഞ്ഞത്. ഇതിലൂടെ ഒരു മാസത്തിനകം 15 ശതമാനം നേട്ടം സ്വന്തമാക്കാനാകും. ഓഹരിക്ക് 225- 230 നിലവാരത്തിന് മുകളലില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചാല്‍ 250 നിലവാരത്തിലേക്ക് കുതിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 185-ല്‍ ക്രമീകരിക്കണമെന്നും സുമീത് ബഗഡിയ വ്യക്തമാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനം ചോയിസ് ബ്രോക്കിങ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X