പണ സമാഹകരണത്തിനുള്ള സുപ്രധാന മാർഗങ്ങളിലൊന്നാണ് കെഎസ്എഫ്ഇ ചിട്ടികൾ. വിവിധ തരം ചിട്ടികൾ വിപണിയിലുള്ളതിനാൽ പലർക്കും ചിട്ടി ചേരുന്നത് സംബന്ധിച്ച് പല ആശയ കുഴപ്പങ്ങളും ഉണ്ടാകും. ഒരു മാസം അടയ്ക്കാന്‍ സാധിക്കുന്ന തുക കൊണ്ട് ഒരു ചിട്ടി ചേരുന്നതാണോ, ഒന്നിലധികം ചിട്ടികള്‍ ചേരുന്നതാണോ ലാഭകരം എന്നതാകും പലരുടെയും സംശയം.
ഉദാഹരണമായി ചിട്ടിയിലേക്ക് മാസത്തിൽ 10,000 രൂപ അടയ്ക്കാൻ സാധിക്കുന്നൊരാൾക്ക് 4 ലക്ഷം രൂപ ആവശ്യമായി വന്നാൽ 40 മാസ കാലയളവുള്ള 10,000 രൂപ അടവ് വരുന്ന ഒരു ചിട്ടിയോ, 5,000 രൂപ അടവ് വരുന്ന രണ്ട് ചിട്ടികൾ ചേരുന്നതാണോ ലാഭകരം. ഈ ചോദ്യത്തിനുള്ള ഉത്തരം ചുവടെ വിശദമായി പരിശോധിക്കാം.
4 ലക്ഷത്തിന്റെ ചിട്ടി
വിഷയം മനസിലാക്കാനായി 10,000 രൂപ മാസ അടവുള്ള 40 മാസ കാലയളവുള്ള ഒരു ചിട്ടിയും 40 മാസം വീതം കാലാവധിയുള്ള 5,000 രൂപ മാസ അടവ് വരുന്ന 2 ചിട്ടികളും പരിഗണിക്കാം. 4 ലക്ഷത്തിന്റെ ചിട്ടിയിൽ ചേർന്നൊരാൾക്ക് ഒരു പാസ് ബുക്കും 2 ലക്ഷത്തിന്റെ 2 ചിട്ടിയിൽ ചേർന്നവർക്ക് 2 പാസ്ബുക്കുകളും ലഭിക്കും. ഇതിൽ എന്തെങ്കിലും ലാഭമുണ്ടോയെന്ന് നോക്കാം.
പാസ്ബുക്ക് ജാമ്യമായി ഉപയോഗിക്കാം
2 ലക്ഷത്തിന്റെ ചിട്ടി ചേര്‍ന്നൊരാള്‍ക്ക് 2 പാസ്ബുക്ക് ലഭിക്കും. ചിട്ടി പകുതി മാസം പിന്നുടുമ്പോൾ, 20 മാസം കഴിഞ്ഞാല്‍ ഒരു ചിട്ടി വിളിച്ചെടുക്കാം. ഇവിടെ ഒന്ന് വിളിച്ചെടുത്ത് മറ്റൊരു പാസ് ബുക്ക് ജാമ്യമായി നല്‍കി പണം പിന്‍വലിക്കാൻ സാധിക്കും. എന്നാൽ ഇതിൽ സാമ്പത്തിക ലാഭം എന്താങ്കിലും ഉണ്ടോയെന്ന് നോക്കാം.
5 ശതമാനം ഫോര്‍മാന്‍ കമ്മീഷന്‍ കിഴിച്ച് 1.90 ലക്ഷം ലഭിച്ച വ്യക്തിക്ക് പിൻവലിക്കാൻ സാധിക്കുക ഈ തുകയാണ്. ഒരു ചിട്ടിയിലെ അടച്ച തുക ഈട് നൽകുന്നതിന് പകരം രണ്ട് ചിട്ടിയില്‍ നിന്നും അടച്ച തുക പിന്‍വലിച്ചാലും 1.90 ലക്ഷം രൂപ ലഭിക്കും. ഇതിനാല്‍ തന്നെ പാസ്ബുക്ക് ഒന്നിലധികം ലഭിക്കുന്നതിനാല്‍ പ്രത്യേകിച്ച് ലാഭമില്ല.
ലേലം വിളിക്കാൻ കാത്തിരിക്കണം
പണത്തിന് ആവശ്യമുള്ളൊരാൾക്ക് ചിട്ടി വിളിച്ചെടുക്കാൻ ആഗ്രഹിച്ചാൽ. രണ്ട് ചിട്ടിയിൽ ചേർന്ന വ്യക്തിക്ക് റെഗുലർ ചിട്ടിയാണെങ്കിൽ രണ്ട് മാസം ലേലം വിളിച്ചാൽ മാത്രമെ ചിട്ടി പണം ലഭിക്കുകയുള്ളൂ. ഒരു ചിട്ടി ചേർന്നൊരാൾക്ക് ഒരു മാസം കൊണ്ട് തന്നെ പണം സ്വന്തമാക്കാം. രണ്ട് ചിട്ടിയും അവസാനിക്കുന്നതും 40 മാസം കൊണ്ടാണ്.
മാസ അടവ്
5,000 രൂപയുടെ 2 ചിട്ടിയിൽ ചേർന്നൊരാൾ ആദ്യ മാസം അടയ്‌ക്കേണ്ടത് 5,000 രൂപ വീതമാണ്. 2 ചിട്ടി ചേര്‍ന്നൊരാള്‍ 10,000 രൂപ അടയ്ക്കണം. ഒരു ചിട്ടി ചേർന്നൊരാളും ഇതേ തുക അടയ്ക്കണം.
30 ശതമാനം കിഴിവില്‍ ചിട്ടി ലേലത്തിൽ പോയാൽ 5,000 രൂപയുടെ ഒരു ചിട്ടിയിൽ നിന്ന് പരമാവധി ഒരു ചിട്ടിയിൽ നിന്ന് 1,250 രൂപയും 2 ചിട്ടിയും ചേർന്ന് 2,500 രൂപയും ലഭിക്കും. ഇതുപ്രകാരം 7,500 രൂപ അടയ്ക്കണം. 4 ലക്ഷത്തിന്റെ ചിട്ടിയിസല്‍ ലഭിക്കുന്ന പരമാധി ഡിവിന്റഡും 2,500 രൂപയാണ്. 7,500 അടച്ചാല്‍ മതി.
ജിഎസ്ടി
5 ശതമാനം ഫോര്‍മാന്‍ കമ്മീഷനും ജിഎസ്ടിയും ഡോക്യുമെന്റേഷൻ ചാർജും കിഴിച്ചാണ് ചിട്ടി തുക ലഭിക്കുക. 2 ലക്ഷത്തിന്റെ ഒരു ചിട്ടിയിൽ നിന്ന് 10,000 രൂപയാണ് ഫോർമാൻസ് കമ്മീഷൻ. ഇതിന്റെ 18 ശതമാനമായ 1,800 രൂപ ജിഎസ്ടി നല്‍ണം. ഡോക്യുന്റേഷന്‍ ചാര്‍ഡ് 236 രൂപയും കിഴിച്ച് 1,87,964 രൂപ ഒരു ചിട്ടിയില്‍ നിന്ന് ലഭിച്ചും. 2 ചിട്ടിയും ചേർത്താൽ 3,75,928 രൂപ ലഭിക്കും.
4 ലക്ഷത്തിന്റെ ചിട്ടിയിൽ ഫോർമാൻസ് കമ്മീഷൻ 20,000 രൂപയാണ്. ഇതുപ്രകാരം 3600 രൂപയാണ് ജിഎസ്ടിയായി നല്‍കേണ്ടത്. 236 ഡോക്യുമെന്റേഷൻ ചാർജും കിഴിച്ചാല്‍ 3,76,164 രൂപ ലഭിക്കും. ഒരു ചിട്ടിയിലെ ഡ്‌ക്യേുമെന്റേഷന്‍ ചാജ് മാത്രമാണ് അധികമായി ലഭിക്കുന്നത്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications