ബംപറിന്റെ ആവേശം തീരുന്നില്ല, പൂജാ ബംപറിന്റെ തിരക്കൊഴിഞ്ഞതോടെ ക്രിസ്തുമസ് ന്യൂഇയർ ബംപറാണ് ഇപ്പോൾ വിപണിയിലെ താരം. കുറഞ്ഞ ലോട്ടറി വിലയും ഉയർന്ന സമ്മാനങ്ങളും തന്നെയാണ് 2023 ലെ ക്രിസ്തുമസ് ന്യൂഇയർ ബംപറിനെ ആകർഷകമാക്കുന്നത്.
400 രൂപ ടിക്കറ്റിൽ ഇത്തവണത്തെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി രൂപയാണ്. 1 കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും. അങ്ങനെ 21 കോടിപതികൾ ഇത്തവണ ക്രിസ്തുമസ് ന്യൂഇയർ ബംപറിലുണ്ടാകും.
ഇതിൽ 20 പേരെ കോടിപതിയാക്കുന്ന രണ്ടാം സമ്മാനമാണ് ലോട്ടറിയെ ആകർഷകമാക്കുന്നത്. 10 സീരിസിൽ നിന്നും ഓരോരുത്തർക്കായാണ് ഇത്തവണ 1 കോടി വീതം നൽകുന്നത്. സമ്മാനം 1 കോടി രൂപയാണെങ്കിലും സമ്മാനാർഹന് എത്ര രൂപ കയ്യിൽ കിട്ടുമെന്നത് എപ്പോഴും ഉയരുന്ന ചോദ്യമാണ്. നികുതി ബാധ്യത എങ്ങനെയെന്നും എത്ര രൂപ സമ്മാനാർഹന് കിട്ടുമെന്നും നോക്കാം.

നികുതി കണക്കാക്കുന്നത് എങ്ങനെ
ആദായ നികുതി നിയമത്തിലെ സെക്ഷൻ 115ബിബി പ്രകാരം 30 ശതമാനം ആണ് ലോട്ടറി തുകയ്ക്ക് ബാധകമായ നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. മൊത്ത വരുമാനത്തിന്റെ അളവ് അനുസരിച്ചാണൻ് സർചാർജ് ചുമത്തുന്നത്.
50 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സർചാർജില്ല. 50 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെയാണ് വരുമാനമെങ്കിൽ നികുതി ബാധ്യതയുടെ 10 ശതമാനം സർചാർജ് നൽകണം. 1 കോടി മുതൽ 2 കോടി വരെ വരുമാനമുള്ളവർക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ 4 ശതമാനം എജ്യുക്കേഷണൽ സെസും നൽകണം.
എത്ര തുക ലഭിക്കും
സമ്മാനാർഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഈ തുക സമ്മാനത്തിൽ നിന്ന് കുറയ്ക്കും. 10 ലക്ഷം രൂപ ഏജൻസി കമ്മീഷൻ കുറച്ച് ബാക്കി 90 ലക്ഷം രൂപയ്ക്കാണ് 30 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി (ടിഡിഎസ്) ഈടാക്കുന്നത്. ഈ ഇനത്തിൽ 27 ലക്ഷം രൂപ ആദായ നികുതി വകുപ്പിലേക്ക് പോകും. ബാക്കിയുള്ളത് 63 ലക്ഷം രൂപയാണ്. ഈ തുകയാണ് ലോട്ടറിയടിച്ചയാൾക്ക് അർഹതയുള്ളത്.
സർചാർജ്
ലോട്ടറി തുക കൈപറ്റിയ ശേഷമാണ് സർചാർജ് അടയ്ക്കേണ്ടത്. സ്രോതസിൽ നിന്നുള്ള നികുതി ലോട്ടറി വകുപ്പ് ഈടാക്കിയാണ് പണം അനുവദിക്കുക. എന്നാൽസർചാർജ് തുക സമ്മാനാർഹൻ നേരിട്ട് അടയ്ക്കണം. സമ്മാനതുകയോടൊപ്പം ആകെ വരുമാനവും കണക്കാക്കിയ തുകയ്ക്കാണ് സർചാർജ് നൽകേണ്ടത്.
50 ലക്ഷം മുതൽ 1 കോടി രൂപയ്ക്ക് ഉള്ളിൽ മൊത്ത വരുമാനം വരുമ്പോൾ 10 ശതമാനമാണ് സർചാർജ്. നികുതിയായി അടച്ച തുകയുടെ 10 ശതമാനമാണ് സർച്ചാർജ് അടയ്ക്കേണ്ടത്. 27 ലക്ഷം രൂപയുടെ 10 ശതമാനമായ 2.70 ലക്ഷം രൂപ സർചാർജ് ഇനത്തിൽ പോകും.
അടുത്തത് ഹെൽത്ത് ആൻഡ് ഏജ്യുക്കേഷൻ സെസ് ആണ്. ടിഡിഎസ് ആയി ഈടാക്കിയ തുകയുടെ 4 ശതമാനം ആണ് സെസ് നൽകേണ്ടത്. 1,18,000 രൂപ സെസ് ആയി ഈടാക്കും. ഏജൻസി കമ്മീഷനും നികുതിയും സർചാർജും സെസും കിഴിച്ചാൽ 59,11,200 രൂപ ലോട്ടറിയിടിച്ച വ്യക്തിക്ക് ലഭിക്കും.
മറ്റു സമ്മാനങ്ങൾ
ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും 20 കോടി വീതമാണ്. ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അതേ 9 അക്കമുള്ള മറ്റ് സീരീസിലെ ടിക്കറ്റ് ഉടമകൾക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. 10 ലക്ഷം രൂപ വീതം 30 പേർക്കാണ് ഇത്തവണ മൂന്നാം സമ്മാനം. 3 ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം. ആകെ 20 സമ്മാനാർഹർ.
നാലാം സമ്മാന 20 പേർക്ക് 2 ലക്ഷം രൂപ വീത നൽകും. ഓരോ സീരീസിൽ നിന്നും രണ്ട് വിജയികളെ നറുക്കെടുക്കും. ടിക്കറ്റിന്റെ അവസാന നാല് അക്കങ്ങൾക്ക് 400 രൂപയാണ് സമ്മാനം ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
