പൂജാം ബംപറിന്റെ ആവേശത്തിന് പിന്നാലെ അടുത്ത ബംപറായ ക്രിസ്തുമസ് ന്യൂഇയർ ബംപറുമായി വിപണിയിലെത്തിയിരിക്കുയാണ് സംസ്ഥാന ലോട്ടറി വകുപ്പ്. 2023 ലെ ക്രിസ്തുമസ് ന്യൂഇയർ ബംപറിന് ഇത്തവണ ചില പ്രത്യേകതകളുണ്ട്. സമ്മാന ഘടന മാറിയതോടെ ഓണം ബംപറിനൊപ്പം കിടപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിസ്തുമസ് ബംപർ. ഇത്തവണ കോടിപതികളെ സൃഷ്ടിക്കുന്നതിൽ ക്രിസ്തുമസ് ബംപറിന്റെ സ്ഥാനം ഓണം ബംപറിനൊപ്പമാണ്. 400 രൂപ ടിക്കറ്റിൽ ഇത്തവണ 22 ഭാഗ്യശാലികളാണ് കോടിപതികളാകുന്നത്. വിശദാംശങ്ങൾ നോക്കാം.
20-20 സമ്മാന ഘടന
ഇത്തവണത്തെ ക്രിസ്തുമസ് ന്യൂഇയർ ബംപറിന്റെ സമ്മാനഘടനയിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സമ്മാന തുക വർധിപ്പിച്ചും സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തതോടെ ക്രിസ്തുമസ് ന്യൂഇയർ ബംപർ ലോട്ടറി ആകെ കളറായി. 10 സീരീസിലാണ് ബംപർ പുറത്തിറക്കുന്നത്.
ഇത്തവണത്തെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ കാര്യത്തിൽ നാല് കോടി വർധിപ്പിച്ചു. രണ്ടാം സമ്മാനം ഇത്തവണ 20 കോടി രൂപയാണ്. 15 കോടി രൂപയാണ് രണ്ടാം സമ്മാനത്തിൽ അധികമായി ചേർത്തത്. 20 കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും.

കോടിപതികൾ 22 പേർ
ഒന്നാം സമ്മാനം നേടുന്ന ഒരു കോടിപതിയും രണ്ടാം സമ്മാനം നേടുന്ന 20 കോടിപതികളും ഒപ്പം ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഭാഗ്യശാലിയും ചേർത്താണ് ഇത്തവണ 22 പേർ കോടിപതി പട്ടമണിയും. ഒന്നാം സമ്മാനക്കാരന് 20 കോടിയും രണ്ടാം സ്ഥാനക്കാർക്ക് 1 കോടി വീതവും ലഭിക്കും.
ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. 20 കോടിയുടെ 10 ശതമാനമായ 2 കോടി ലോട്ടറി വിറ്റയാൾക്കും ലഭിക്കും. രണ്ടാം സമ്മാനത്തിന്റെ ടിക്കറ്റ് വിറ്റ ഏജൻസികൾക്ക് ആകെ കമ്മീഷനായി ലഭിക്കുന്നതും 2 കോടി രൂപയാണ്.
മറ്റു സമ്മാനങ്ങൾ
ഒന്നാം സമ്മാനം നേടിയ ടിക്കറ്റിന്റെ അതേ 9 അക്കമുള്ള മറ്റ് സീരീസിലെ ടിക്കറ്റ് ഉടമകൾക്ക് ഒരു ലക്ഷം രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. 10 ലക്ഷം രൂപ വീതം 30 പേർക്കാണ് മൂന്നാം സമ്മാനം. ഓരോ സീരീസിൽ നിന്നും 3 സമ്മാനർഹർ ഉണ്ടാകും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം. ഓരോ സീരീസിൽ നിന്ന് രണ്ട് ജേതാക്കൾ വീതം ഉണ്ടാകും.
നാലാം സമ്മാന 20 പേർക്ക് 2 ലക്ഷം രൂപ വീത നൽകും. ഓരോ സീരീസിൽ നിന്നും രണ്ട് വിജയികളെ നറുക്കെടുക്കും. ടിക്കറ്റിന്റെ അവസാന നാല് അക്കങ്ങൾക്ക് 400 രൂപയാണ് സമ്മാനം ലഭിക്കുക.
സമ്മാന ഘടന മാറ്റിയതോടെ സമ്മാന തുകയും സമ്മാനങ്ങളുടെ എണ്ണവും മാറി. 2022 ലെ ക്രിസ്തുമസ് ന്യൂഇയർ ബംപർ 3,88,840 സമ്മാനങ്ങളാണ് നൽകിയത്. ഈ വർഷം മൊത്തം സമ്മാനങ്ങളുടെ എണ്ണം 6,91,300 ആണ്. മുന്‍ വര്‍ഷത്തെക്കാള്‍ 3,02,460 സമ്മാനങ്ങളാണ് ഇക്കുറിയുള്ളത്. ടിക്കറ്റ് നിരക്ക് 400 രൂപയായി തുടരും.
ഓണം ബംപറുമായി താരതമ്യം
ഓണം ബംപറുമായി താരതമ്യം ചെയ്യുമ്പോൾ കോടിപതികളുടെ എണ്ണമാണ് തുല്യമാകുന്നത്. 500 രൂപ വില വരുന്ന ഓണം ബംപറിന് 30 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകിയത്. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതവും നൽകി. ഇതുപ്രകാരം കോടിപതികളുടെ എണ്ണത്തിൽ രണ്ട് ബംപറുളും തുല്യരാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
