സിപ്ല മുതല്‍ ഇപ്ക വരെ; മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 10 ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിപണിയില്‍ വന്‍മുന്നേറ്റം കുറിച്ച സെക്ടറാണ് ഫാര്‍മ. 2020 -ല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ ഫാര്‍മ ഓഹരികളുടെ തലവര തെളിഞ്ഞു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം കോവിഡ് ഭീതി കെട്ടടങ്ങുമ്പോള്‍ ഫാര്‍മ ഓഹരികള്‍ വീണ്ടും 'മയക്കത്തിലേക്ക്' വീഴുകയാണ്.

ഇതിനിടെ, സമീപകാലത്തെ തിരുത്തല്‍ മുന്‍നിര്‍ത്തി മ്യൂച്വല്‍ ഫണ്ടുകള്‍ വന്‍തോതില്‍ ഫാര്‍മ ഓഹരികള്‍ സമാഹരിക്കുന്നുണ്ട്. ആശുപത്രികള്‍, പരിശോധനാ കേന്ദ്രങ്ങള്‍, ഇന്‍ഷറുന്‍സ് പോലുള്ള ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളോടാണ് ഫണ്ട് മാനേജര്‍മാര്‍ പ്രിയം കാണിക്കുന്നത്.

പട്ടിക

'ഫാര്‍മ സെക്ടറിലെ വാല്യുവേഷന്‍ വളരെ ഉയര്‍ന്നതാണ്. അതുകൊണ്ടാണ് ഹ്രസ്വകാലത്തേക്ക് നേട്ടമുണ്ടാക്കാന്‍ ഓഹരികള്‍ക്ക് കഴിയാത്തത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച നോക്കുകയാണെങ്കില്‍ ഫാര്‍മ സ്റ്റോക്കുകളിലെ വാല്യുവേഷന്‍ ഏറെ ആകര്‍ഷകമാണ്. സ്‌പെഷ്യാലിറ്റി ഫാര്‍മയോടാണ് ഞങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം. ഉയര്‍ന്ന വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഇവര്‍ക്ക് കഴിയുമെന്നതുതന്നെ കാരണം. ഉയര്‍ന്ന മാര്‍ക്കറ്റ് വിഹിതവും മെച്ചപ്പെട്ട അസറ്റ് ടേണ്‍ഓവര്‍ അനുപാതവുമുള്ള എപിഐ കമ്പനികളും ഞങ്ങളുടെ റഡാറിലുണ്ട്', മൊട്ട് പിഎംഎസിന്റെ ഫണ്ട് മാനേജറായ കൗശിക് മോഹന്‍ പറയുന്നു.

ഈ അവസരത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവുമധികം വാങ്ങിക്കൂട്ടിയ 10 ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍ സ്റ്റോക്കുകള്‍ ചുവടെ കാണാം. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് പട്ടികയ്ക്ക് ആധാരം.

1. അപ്പോളോ ഹോസ്പിറ്റല്‍സ്

1. അപ്പോളോ ഹോസ്പിറ്റല്‍സ്

മാര്‍ച്ചില്‍ 42 മ്യൂച്വല്‍ ഫണ്ടുകളാണ് അപ്പോളോ ഹോസ്പിറ്റല്‍സില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 164 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ അപ്പോളോ ഹോസ്പിറ്റല്‍സ് ഓഹരികള്‍ ഇടംപിടിക്കുന്നുണ്ട്. ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്കും നിഫ്റ്റി 50 അധിഷ്ഠിത ഇടിഎഫുകള്‍ക്കും അപ്പോളോ ഹോസ്പ്റ്റില്‍സില്‍ നിക്ഷേപമുണ്ട്.

എഡല്‍വെയ്‌സ് ബാലന്‍സ്ഡ് അഡ്വാന്റേജ്, നിപ്പോണ്‍ ഇന്ത്യ ഹൈബ്രിഡ് ബോണ്ട് പോലുള്ള സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന സ്‌കീമുകളും അപ്പോളോ ഹോസ്പിറ്റല്‍സ് ഓഹരികള്‍ പുതുതായി വാങ്ങിയത് കാണാം.

ഓഹരി വില: 4,631 രൂപ

 
2. ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്

2. ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്

മാര്‍ച്ചില്‍ 27 മ്യൂച്വല്‍ ഫണ്ടുകളാണ് ഡോക്ടര്‍ റെഡ്ഢീസില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 218 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഡോക്ടര്‍ റെഡ്ഢീസ് ഓഹരികള്‍ ഇടംപിടിക്കുന്നുണ്ട്.

ഐടിഐ ഫാര്‍മ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍, കൊട്ടാക്ക് മാനുഫാക്ചര്‍ ഇന്ത്യ, ക്വാന്റ് ക്വാണ്ടമെന്റല്‍, മോത്തിലാല്‍ ഒസ്വാള്‍ ഡയനാമിക്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റി, നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട് തുടങ്ങിയ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സ്‌കീമുകള്‍ ഡോക്ടര്‍ റെഡ്ഢീസ് ഓഹരികള്‍ പുതുതായി വാങ്ങിയത് കാണാം.

ഓഹരി വില: 4,158.75 രൂപ

3. സിപ്ല

3. സിപ്ല

മാര്‍ച്ചില്‍ 14 മ്യൂച്വല്‍ ഫണ്ടുകളാണ് സിപ്ലയില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 212 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ സിപ്ലാ ഓഹരികള്‍ ഇടംപിടിക്കുന്നുണ്ട്. കഴിഞ്ഞമാസം ഐടിഐ ഫാര്‍മ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍, കൊട്ടാക്ക് മാനുഫാക്ചര്‍ ഇന്ത്യ, ആക്‌സിസ് ക്വാന്റ്, ഇന്‍വെസ്‌കോ ഇന്ത്യ ഫ്‌ളെക്‌സി കാപ്പ് ഫണ്ട് തുടങ്ങിയ പ്രമുഖ സ്‌കീമുകള്‍ സിപ്ല ഓഹരികള്‍ പുതുതായി വാങ്ങി.

ഓഹരി വില: 978.40 രൂപ

4. ആബോട്ട് ഇന്ത്യ

4. ആബോട്ട് ഇന്ത്യ

മാര്‍ച്ചില്‍ 11 മ്യൂച്വല്‍ ഫണ്ടുകളാണ് ആബോട്ട് ഇന്ത്യയില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 65 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ആബോട്ട് ഇന്ത്യ ഓഹരികള്‍ ഇടംപിടിക്കുന്നുണ്ട്.

കഴിഞ്ഞമാസം എഡല്‍വെയ്‌സ് ബാലന്‍സ്ഡ് അഡ്വാന്റേജ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഹെല്‍ത്ത്‌കെയര്‍ ഇടിഎഫ്, ഇന്‍വെസ്‌കോ ഇന്ത്യ ഫ്‌ളെക്‌സി കാപ്പ് ഫണ്ട് തുടങ്ങിയ ഏതാനും പ്രമുഖ സ്‌കീമുകള്‍ ആബോട്ട് ഇന്ത്യ ഓഹരികള്‍ പുതുതായി വാങ്ങി.

ഓഹരി വില: 17,600 രൂപ

 
5. ആല്‍ക്കെം ലാബ്

5. ആല്‍ക്കെം ലാബ്

മാര്‍ച്ചില്‍ 11 മ്യൂച്വല്‍ ഫണ്ടുകളാണ് ആല്‍ക്കെം ലാബില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 97 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ആല്‍ക്കെം ലാബ് ഓഹരികള്‍ ഇടംപിടിക്കുന്നുണ്ട്. കഴിഞ്ഞമാസം ഡിഎസ്പി ഇക്വിറ്റി സേവിങ്‌സ്, ഡിഎസ്പി ടോപ്പ് 100 ഇക്വിറ്റി, ഫ്രാങ്ക്‌ലിന്‍ ഇന്ത്യ ഇക്വിറ്റി അഡ്വാന്റേജ്, നിപ്പോണ്‍ ഇന്ത്യ ഗ്രോത്ത് ഫണ്ട് പോലുള്ള പ്രമുഖ സ്‌കീമുകള്‍ ആല്‍ക്കെം ലാബ് ഓഹരികള്‍ പുതുതായി വാങ്ങി.

ഓഹരി വില: 3,319 രൂപ

6. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍

6. ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍

മാര്‍ച്ചില്‍ 8 മ്യൂച്വല്‍ ഫണ്ടുകളാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 94 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ ഇടംപിടിക്കുന്നുണ്ട്.

കഴിഞ്ഞമാസം ആക്‌സിസ് മിഡ്കാപ്പ്, ബറോഡ ബിഎന്‍പി പാരിബാസ് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ്, ബറോഡ ബിഎന്‍പി പാരിബാസ് ഇഎല്‍എസ്എസ്, ഐടിഐ വാല്യു ഫണ്ട് പോലുള്ള പ്രമുഖ സ്‌കീമുകള്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ പുതുതായി വാങ്ങി.

ഓഹരി വില: 275 രൂപ

7. സൈഡസ് ലൈഫ്‌സയന്‍സസ്

7. സൈഡസ് ലൈഫ്‌സയന്‍സസ്

മാര്‍ച്ചില്‍ 8 മ്യൂച്വല്‍ ഫണ്ടുകളാണ് സൈഡസ് ലൈഫ്‌സയന്‍സസില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 82 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ സൈഡസ് ലൈഫ്‌സയന്‍സസ് ഓഹരികള്‍ ഇടംപിടിക്കുന്നുണ്ട്.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എഎംസിയില്‍ നിന്നുള്ള 7 ഇക്വിറ്റി സ്‌കീമുകള്‍ സ്‌റ്റോക്കില്‍ പുതുതായി താത്പര്യമെടുത്തത് കാണാം. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്ലൂചിപ്പ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് സര്‍വീസസ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എംഎന്‍സി ഫണ്ട് എന്നിവ ഇക്കൂട്ടത്തില്‍പ്പെടും. കഴിഞ്ഞമാസം കൊട്ടാക്ക് മാനുഫാക്ചര്‍ ഇന്ത്യ ഫണ്ടും സൈഡസ് ലൈഫ്‌സയന്‍സസ് ഓഹരികള്‍ പുതുതായി വാങ്ങി.

ഓഹരി വില: 349 രൂപ

8. മെട്രോപോളിസ്

8. മെട്രോപോളിസ്

മാര്‍ച്ചില്‍ 6 മ്യൂച്വല്‍ ഫണ്ടുകളാണ് മെട്രോളിസില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 63 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ മെട്രോപോളിസ് ഓഹരികള്‍ ഇടംപിടിക്കുന്നുണ്ട്. കഴിഞ്ഞമാസം എഡല്‍വെയ്‌സ് റീസന്റ്‌ലി ലിസ്റ്റഡ് ഐപിഒ, സുന്ദരം മള്‍ട്ടികാപ്പ്, സുന്ദരം സ്‌മോള്‍ കാപ്പ് ഫണ്ട് പോലുള്ള പ്രമുഖ സ്‌കീമുകള്‍ മെട്രോപോളിസ് ഓഹരികള്‍ പുതുതായി വാങ്ങി.

ഓഹരി വില: 2,396.95 രൂപ

 
9. ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്

9. ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്

മാര്‍ച്ചില്‍ 6 മ്യൂച്വല്‍ ഫണ്ടുകളാണ് ഗ്ലാക്‌സോസ്മിത്‌ക്ലൈനില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 37 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഈ സ്‌റ്റോക്ക് ഇടംപിടിക്കുന്നുണ്ട്. കഴിഞ്ഞമാസം എഡല്‍വെയ്‌സ് ഇക്വിറ്റി സേവിങ്‌സ് ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ ഓഹരികള്‍ പുതുതായി വാങ്ങി. മറുഭാഗത്ത് എഡല്‍വെയ്‌സ് ബാലന്‍സ്ഡ് അഡ്വാന്റേജ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലാര്‍ഡ് ആന്‍ഡ് മിഡ് കാപ്പ്, ഐടിഐ മിഡ് കാപ്പ് ഫണ്ട് പോലുള്ള സ്‌കീമുകള്‍ സ്‌റ്റോക്കിലെ സമാഹരണവും കൂട്ടി.

ഓഹരി വില: 1,595.95 രൂപ

10. ഇപ്ക ലാബ്

10. ഇപ്ക ലാബ്

മാര്‍ച്ചില്‍ 6 മ്യൂച്വല്‍ ഫണ്ടുകളാണ് ഇപ്ക ലാബില്‍ പുതുതായി നിക്ഷേപം നടത്തിയത്. നിലവില്‍ 119 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇപ്ക ലാബ് ഓഹരികള്‍ ഇടംപിടിക്കുന്നുണ്ട്. കഴിഞ്ഞമാസം ബറോഡ ബിഎന്‍പി പാരിബാസ് കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ്, ബറോഡ ബിഎന്‍പി പാരിബാസ് ഇഎല്‍എസ്എസ്, എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ്, നിപ്പോണ്‍ ഇന്ത്യ ഫാര്‍മ ഫണ്ട് പോലുള്ള സ്‌കീമുകള്‍ ഇപ്ക ലാബ് ഓഹരികള്‍ പുതുതായി വാങ്ങി.

ഓഹരി വില: 999 രൂപ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X