ഓഹരി വിപണിയില്‍ 'വിപണി മൂല്യം' അഥവാ 'മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്' അടിസ്ഥാനപ്പെടുത്തിയാണ് കമ്പനികളെ തരംതിരിക്കാറ്. 20,000 കോടി രൂപയ്ക്ക് മുകളില്‍ വിപണി മൂല്യമുള്ള കമ്പനികള്‍ ലാര്‍ജ് കാപ്പ് ഗണത്തില്‍പ്പെടും. 5,000 കോടി മുതല്‍ 20,000 കോടി രൂപ വരെ മാര്‍ക്കറ്റ് കാപ്പ് കുറിക്കുന്ന കമ്പനികളാണ് മിഡ് കാപ്പ് വിഭാഗത്തില്‍പ്പെടുന്നത്. ഇനി സ്മോള്‍ കാപ്പുണ്ട്; 5,000 കോടി രൂപയ്ക്ക് താഴെ വിപണി മൂല്യമുള്ളവ.
പയറ്റിത്തെളിഞ്ഞ ബിസിനസും ശക്തമായ മാര്‍ക്കറ്റ് വിഹിതവുമാണ് ലാര്‍ജ് കാപ്പ് കമ്പനികളുടെ സവിശേഷത. പൊതുവേ റിസ്ക് എടുക്കാന്‍ താത്പര്യമില്ലാത്തവരും ദീര്‍ഘകാലയളവില്‍ നേട്ടം ലക്ഷ്യമിടുന്നവരും റിലയന്‍സ്, ഇന്‍ഫോസിസ് പോലുള്ള ലാര്‍ജ് കാപ്പ് ഓഹരികളിലാണ് കണ്ണെത്തിക്കാറ്.
മിഡ് കാപ്പ് ഓഹരികളില്‍ ചാഞ്ചാട്ടം താരതമ്യേന കൂടുതലാണ്. ലാര്‍ജ് കാപ്പ് കമ്പനികളെക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ളതുകൊണ്ട് മിഡ് കാപ്പ് ഓഹരികളിലാണ് നിക്ഷേപകര്‍ കൂടുതലായി താത്പര്യം കാട്ടാറ്. എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്, കാസ്ട്രോള്‍ ഇന്ത്യ പോലുള്ള കമ്പനികള്‍ ഈ നിരയില്‍പ്പെടും.
സ്മോള്‍ കാപ്പ് സ്റ്റോക്കുകളിലാണ് അപകടസാധ്യത ഏറ്റവും കൂടുതല്‍. കാരണം ഈ കമ്പനികളുടെ വിജയവും പരാജയവും പ്രവചനാതീതമാണ്. സാധാരണയായി വലിയ അനക്കമില്ലാതെ കിടക്കാറുള്ള സ്മോള്‍ കാപ്പ് സ്റ്റോക്കുകള്‍ സമ്പദ്വ്യവസ്ഥ ഉണരുമ്പോഴാണ് പ്രൗഢഗാംഭീര്യം കൈവരിക്കാറ്. പറഞ്ഞുവരുമ്പോള്‍ ഇനിയുമുണ്ട് രണ്ടു കൂട്ടര്. മൈക്രോ കാപ്പും നാനോ കാപ്പും. മൈക്രോ കാപ്പ് കമ്പനികളുടെ വിപണി മൂല്യം 3,000 കോടി രൂപയ്ക്ക് താഴെയാണ്. നാനോ കാപ്പ് കമ്പനികളുടേത് 350 കോടി രൂപയ്ക്ക് താഴെയും.
ഓഹരി വിപണിയില്‍ ഏറ്റവും റിസ്ക് കൂടിയ സ്റ്റോക്കുകളാണ് ഇവ. ഉയരുകയാണെങ്കില്‍ ബംബര്‍ ലോട്ടറിയും വീഴുകയാണെങ്കില്‍ തീരാദുരിതവുമാണ് മൈക്രോ, നാനോ കാപ്പ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിക്കാറ്. തൊട്ടാല്‍ പൊള്ളുമെന്നിരിക്കെ മൈക്രോ, നാനോ കാപ്പ് ഓഹരികളില്‍ ഒരു കൈ പയറ്റാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ മടിക്കാറില്ല. ഈ അവസരത്തില്‍ ആഭ്യന്തര ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ള നാനോ കാപ്പ് ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം. 2021 ജനുവരി 31 വരെയുള്ള കണക്കുകളാണ് പട്ടികയ്ക്ക് ആധാരം.
സിറ്റി ഓണ്‍ലൈന്‍
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 3.5 കോടി രൂപയാണ് ടെലികോം രംഗത്ത് പ്രവര്‍ത്തിക്കുന്ന സിറ്റി ഓണ്‍ലൈന്റെ മാര്‍ക്കറ്റ് കാപ്പ്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കമ്പനിയുടെ 2 ലക്ഷം ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ട്. 2017 ജൂലായ് മുതല്‍ ഡിഎസ്പി ഇക്വിറ്റി ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് സിറ്റി ഓണ്‍ലൈന്‍ ഓഹരികള്‍ വില്‍ക്കാതെ സമാഹരിച്ച് വെച്ചത് കാണാം. 6.79 രൂപയാണ് കമ്പനിയുടെ ഓഹരി വില.
മൈല്‍സ്റ്റോണ്‍ ഗ്ലോബല്‍
കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ കമ്പനിയാണ് മൈല്‍സ്റ്റോണ്‍ ഗ്ലോബല്‍. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വിപണി മൂല്യം 7.5 കോടി രൂപ. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കമ്പനിയുടെ 1 ലക്ഷം ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ട്. സുന്ദരം മള്‍ട്ടി കാപ്പ് ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോയില്‍ മൈല്‍സ്റ്റോണ്‍ ഓഹരികള്‍ കിടക്കാന്‍ തുടങ്ങിയിട്ട് എട്ടു വര്‍ഷത്തിലേറെയായി. 15.75 രൂപയാണ് കമ്പനിയുടെ ഓഹരി വില.
എസ്ആര്‍എം എനര്‍ജി
ഇലക്ട്രിക് യുട്ടിലിറ്റീസ് വ്യവസായത്തില്‍ ഏര്‍പ്പെടുന്ന എസ്ആര്‍എം എനര്‍ജിക്ക് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 7.5 കോടി രൂപയാണ് വിപണി മൂല്യം. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കമ്പനിയുടെ 2.99 ലക്ഷം ഓഹരികള്‍ സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി യുടിഐ യുലിപ്പ് ഫണ്ട് എസ്ആര്‍എം എനര്‍ജി ഓഹരികള്‍ കൈവശം വെയ്ക്കുകയാണ്. കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 7.87 രൂപ.
ടൈന് അഗ്രോ ലിമിറ്റഡ്
ചരക്കുകളുടെ വ്യാപാരത്തിലും വിതരണത്തിലും ഏര്‍പ്പെടുന്ന കമ്പനിയാണ് ടൈന് അഗ്രോ ലിമിറ്റഡ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 20 കോടി രൂപയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി ടൈന് അഗ്രോ ലിമിറ്റഡിന്റെ 2 ലക്ഷം ഓഹരികള്‍ വാങ്ങിവെച്ചിട്ടുണ്ട്. 38.35 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില. ചൊവാഴ്ച്ച 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലാണ് ടൈന് അഗ്രോ ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്.
ശുക്ര ജ്വല്ലറി ലിമിറ്റഡ്
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 12.8 കോടി രൂപയാണ് ശുക്ര ജ്വല്ലറിയുടെ മാര്‍ക്കറ്റ് കാപ്പ്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കമ്പനിയുടെ 1.80 ലക്ഷം ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ട്. കൂട്ടത്തില്‍ യുടിഐ യുലിപ്പ് ഫണ്ട് മാത്രമാണ് പോര്‍ട്ട്ഫോളിയോയില്‍ ആറു വര്‍ഷത്തിലേറെയായി ശുക്ര ജ്വല്ലറി ഓഹരികള്‍ നിലനിര്‍ത്തുന്നത്. 9.45 രൂപയാണ് കമ്പനിയുടെ ഓഹരി വില.
സോണി മെഡികെയര്‍
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 19 കോടി രൂപയാണ് സോണി മെഡികെയര്‍ വിപണി മൂല്യം രേഖപ്പെടുത്തുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കമ്പനിയുടെ 25,000 ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ട്. ബറോഡ മള്‍ട്ടി കാപ്പ് ഫണ്ടാണ് ഇതില്‍ പ്രധാനിയും. കമ്പനിയുടെ ഓഹരി വില 40.10 രൂപ.
പോഡര്‍ ഹൗസിങ്
റിയല്‍റ്റി കമ്പനിയായ പോഡര്‍ ഹൗസിങ്ങിന് 153 കോടി രൂപയുണ്ട് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വിപണി മൂല്യം. ഐഡിഎഫ്സി ഫ്ളെക്സി കാപ്പ് ഫണ്ടും എല്‍ ആന്‍ഡ് ടി മിഡ് കാപ്പ് ഫണ്ടുമാണ് കമ്പനിയുടെ ഓഹരികള്‍ കൈവശം വെയ്ക്കുന്നത്. ഇവര്‍ സംയുക്തമായി 4.45 ലക്ഷം ഓഹരികള്‍ സമാഹരിച്ചിട്ടുണ്ട്. 215.30 രൂപയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില.
സേയ ഇന്‍ഡസ്ട്രീസ്
സ്പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയാണ് സേയ ഇന്‍ഡസ്ട്രീസ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വിപണി മൂല്യം 113 കോടി രൂപ. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കമ്പനിയുടെ 16.84 ലക്ഷം ഓഹരികളാണ് സ്വരൂക്കൂട്ടിയിട്ടുള്ളത്. 2016 നവംബര്‍ മുതല്‍ നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ്പ് ഫണ്ട് പോര്‍ട്ട്ഫോളിയോയില്‍ സേയ ഇന്ഡസ്ട്രീസുണ്ട്. കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 43.35 രൂപ.
ഗായത്രി ബയോ ഓര്‍ഗാനിക്സ്
കമ്മോഡിറ്റി കെമിക്കല്‍ സ്റ്റോക്കാണ് ഗായത്രി ബയോ ഓര്‍ഗാനിക്സ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 119 കോടി രൂപയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി ഗായത്രി ബയോ ഓര്‍ഗാനിക്സിന്റെ 4.52 ലക്ഷം ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ട്. എസ്ബിഐ ലാര്‍ജ് & മിഡ് കാപ്പ് ഫണ്ടാണ് ഇതില്‍ പ്രധാനി. കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 17.45 രൂപ.
ജിപിടി ഇന്‍ഫ്രാപ്രോജക്ട്സ്
കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിങ് കമ്പനിയാണ് ജിപിടി ഇന്‍ഫ്രാപ്രോജക്ട്സ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വിപണി മൂല്യം 231 കോടി രൂപ. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കമ്പനിയുടെ 6.88 ലക്ഷം ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. കൂട്ടത്തില്‍ ഐഡിഎഫ്സി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടാണ് ഓഹരികള്‍ ഏറ്റവുമധികം സമാഹരിച്ചിട്ടുള്ളത്. കമ്പനിയുടെ ഓഹരി വില 71.65 രൂപ.
ഇന്ത്യന്‍ ടെറെയ്ന്‍
പ്രമുഖ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഇന്ത്യന്‍ ടെറെയ്ന്‍ 210 കോടി രൂപയാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വിപണി മൂല്യം കുറിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ സംയുക്തമായി കമ്പനിയുടെ 15 ലക്ഷം ഓഹരികള്‍ കൈവശം വെയ്ക്കുന്നുണ്ട്. കൂട്ടത്തില്‍ എസ്ബിഐ കണ്‍സംപ്ഷന്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ടാണ് ഏറ്റവും കൂടുതല്‍ സമാഹരണം നടത്തിയിട്ടുള്ളത്. കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 48.35 രൂപ.
സിംപ്ലക്സ്
നാനോ കാപ്പ് പട്ടികയിലെ മറ്റൊരു കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിങ് കമ്പനിയാണ് സിംപ്ലക്സ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനിയുടെ വിപണി മൂല്യം 225 കോടി രൂപ. എച്ച്ഡിഎഫ്സി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്, എച്ച്ഡിഎഫ്സി ഫ്ളെക്സി കാപ്പ് ഫണ്ട് അടക്കം നിരവധി മ്യൂച്വല്‍ ഫണ്ടുകള്‍ സിംപ്ലക്സില് നിക്ഷേപം നടത്തിയത് കാണാം. ഇവര്‍ സംയുക്തമായി 50.48 ലക്ഷം ഓഹരികളാണ് സമാഹരിച്ചിട്ടുള്ളത്. കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വില 35.70 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഓഹരി വിപണിയിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് വമ്പൻ നേട്ടം

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി ബോണസ് ഓഹരികൾ: നിക്ഷേപകർക്ക് വമ്പൻ നേട്ടമോ അതോ ചതിക്കുഴിയോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

എൽഐസി ഓഹരിയുടമകളെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; ഇന്ന് നിർണായകം!

ഓഹരി വിപണി കുതിക്കാൻ ഒരുങ്ങുന്നു; നാളെ ശ്രദ്ധിക്കേണ്ടവ ഇവ!



Click it and Unblock the Notifications