സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നഷ്ട സാധ്യത വിദൂരമാണെന്നതാണ്. സ്ഥിര നിക്ഷേപത്തില്‍ കാലാവധി കഴിഞ്ഞാല്‍ നിശ്ചിത ആദായം ഉറപ്പു തരുന്നുണ്ട്. നിക്ഷേപത്തിന് താരതമ്യേന ഭേദപ്പെട്ട പലിശയും സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്നുണ്ട്. നിക്ഷേപിക്കുന്ന സമയത്ത് തന്നെ സ്ഥിര നിക്ഷേപം വഴിയുള്ള ആദായം മനസിലാക്കാന്‍ സാധിക്കും. ഇത് അനുസരിച്ച് ഭാവിയിലെ ആവശ്യങ്ങളെ തീരുമാനിക്കാം.
ബാങ്കുകള്‍ക്കൊപ്പം ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപം നല്‍കുന്നുണ്ട്. ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ് ഗ്യാരണ്ടി കോര്പ്പറേഷന് 5 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് നല്‍കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ ഇന്‍ഷൂറന്‍ പരിരക്ഷ ലഭിക്കില്ല. ഇവയ്ക്ക് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ നല്കുന്ന റേറ്റിംഗ് പരിശോധിച്ചാണ് നിക്ഷേപിക്കേണ്ടത്. ഉയർന്ന പലിശ നൽകുന്ന ബാങ്കിതര ധനകാര്യസ്ഥാപനങ്ങളെയും ബാങ്കുകളെയും നോക്കാം.
1. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാനന്‍സ് കോര്പ്പറേഷന്
തമിഴ്നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാനന്‍സ് കോര്പ്പറേഷന്. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ BBB / Stable റേറ്റിംഗാണ് കമ്പനിക്ക് നല്‍കിയിട്ടുണ്ട്.
പീരിയോഡിക് ഇന്ററസ്റ്റ് പേയ്മെന്റ് സ്കീമില്‍ അഞ്ച് വര്‍ഷത്തെ നിക്ഷേപത്തെ വാര്‍ഷിക പലിശ സ്കീമിന് സാധാരണ നിക്ഷേപകര്‍ക്ക് 8.24 ശതമാനവും 58 വയസ് കഴിഞ്ഞവര്‍ക്ക് 8.77 ശതമാനവുമാണ് ഉയര്‍ന്ന പലിശ. മണി മള്‍ട്ടിപ്ലയര്‍ സ്കീമില്‍ 5 വര്‍ഷത്തേക്ക് 8 ശതമാനവും 8.50 ശതമാനവുമാണ് പലിശ നിരക്ക്.
2. ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്
മറ്റൊരു ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്. ചെന്നൈയാണ് ആസ്ഥാനം. ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ AA+ / Stable റേറ്റിംഗ് നല്കിയ കമ്പനിയാണിത്. മുതിര്‍ന്ന പൗരന്മാര്ക്ക് 12 മാസം മുതൽ 60 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.60 ശതമാനം മുതല്‍ 8.40 ശതമാനം വരെ പലിശ കമ്പനി നൽകുന്നുണ്ട്.
3. ബജാജ് ഫിനാന്‍സ്
ഐസിആര്‍എ (ICRA) AAA റേറ്റിംഗാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന് നൽകിയത്. പുതിയ നിരക്ക് പ്രകാരം സാധാരണ നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിരക്ക് 7.5 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനവുമാണ്. 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക്.
4. യെസ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യെസ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനവും ബാങ്ക് പലിശ നല്കുന്നു. ഇതോടൊപ്പം റിപ്പോ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഫ്ളോട്ടിംഗ് സ്ഥിര നിക്ഷേപവും യെസ് ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.
5. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
1994 ല്‍ സ്ഥാപിതമായ മറ്റൊരു പുത്തന്‍ തലമുറ ബാങ്കാണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്. സാധാരണ സ്ഥിര നിക്ഷേരങ്ങള്ക്ക് 7ശതമാനവും മുതിര്‍ന്ന പൗരന്മനാര്‍ക്ക് 7.5 ശതമാവനവും ബാങ്ക് പലിശ അനുവദിക്കുന്നുണ്ട്.
6. ആർബിഎൽ ബാങ്ക്
1943 ല്‍ മുംബൈയില്‍ ആരംഭിച്ച ആര്‍ബിഎല്‍ ബാങ്ക് മുതിര്‍ന്ന പൗരന്മര്ക്ക് 7.25 ശതമാനം പലിശ നല്കപുന്നുണ്ട്. സാധാരണ നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനമാണ് പലിശ.
7. ഐഡിഎഫ്സി ബാങ്ക്
2015 ല്‍ ആരംഭിച്ച ബാങ്കാണ് ഐഡിഎഫ്സി ബാങ്ക്. 5.75 ശതമാനം പലിശ ബാങ്ക് സാധാരണ നിക്ഷേപകര്‍ക്ക് നൽകുന്നുണ്ട്. 6.25 ശതമാനമാണ് മുതിര്‍ന്ന പൗരന്മാർക്കുള്ള പലിശ നിരക്ക്.
മറ്റു ബാങ്കുകളുടെ പലിശ നിരക്ക്
(സാധാരണ നി്ക്ഷേപത്തിനുള്ള പലിശ നിരക്ക്, മുതിര്‍ന്നവര്‍ക്കുള്ള പലിശ നിരക്ക് എന്നിങ്ങനെ)
8. ഐസിഐസിഐ ബാങ്ക്- 5.5%, 6.3%
9. എച്ചഡിഎഫ്സി ബാങ്ക്- 5.5%, 6.25%
10. ആക്സിസ് ബാങ്ക് - 5.5%, 6.05%
11. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 5.4%, 6.2%
12. യൂണിയന് ബാങ്ക്- 5.4%, 5.9%,
13. കാനറാ ബാങ്ക് - 5.35% 5.85%
14. ബാങ്ക് ഓഫ് ബറോഡ- 5.3%, 6.3%
15.പഞ്ചാബ് നാഷണല്‍ ബാങ്ക്- 5.25%, 6.0%
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications