ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കുന്നത് പോലെ എളുപ്പമാണ് അക്കൗണ്ട് അവസാനിപ്പിക്കാനും. എപ്പോഴും ഒറ്റ ക്ലിക്കില്‍ അവസാനിക്കുന്ന നടപടിയല്ല ഇതെന്നുള്ള കാര്യം സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടിലെ ഇടപാടുകളോ, ക്ലെയിമുകളുടെയോ പേരില്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്നതില്‍ കാലതാമസം നേരിടേണ്ടി വന്നേക്കാം. അതിനാൽ സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് മുൻപ് അക്കൗണ്ടിൽ വരുത്തേണ്ട മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുന്നൊരുക്കങ്ങളും പരിശോധിക്കാം.
നിക്ഷേപങ്ങൾ തീർപ്പാക്കാം
സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുൻപ് അക്കൗണ്ടിൽ തീർപ്പാക്കാത്ത ഇടപാടുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. ഇത്തരം ഇടപാട് പൂർണമായതിന് ശേഷം മാത്രമെ അക്കൗണ്ട് അവസാനിപ്പിക്കാൻ സാധിക്കുകയുള്ളൂ. നിക്ഷേപങ്ങൾ, പിൻവലിക്കലുകൾ, ചെക്കുകൾ എന്നിവ ഇടപാടുകൾ അക്കൗണ്ടിൽ തീർപ്പാക്കാതെയുണ്ടെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ഈ ഇടപാടുകൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കാൻ ബാങ്ക് ആവശ്യപ്പെടും.

നെഗറ്റീവ് ബാലൻസ്
സേവിംഗ്‌സ് അക്കൗണ്ടില്‍ നെഗറ്റീവ് ബാലന്‍സ്ആണെങ്കില്‍ ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കാന്‍ അനുവദിക്കില്ല. ആവറേജ് മിനിമം ബാന്‍സ് നിലനിര്‍ത്താത്ത ഘട്ടത്തില്‍ പിഴ ചുമത്തുമ്പോഴാണ് ബാങ്ക്ബാലന്‌സ് നെഗറ്റീവാകുന്നത്. അക്കൗണ്ട് അവസാനിപ്പിക്കല്‍ നടപടി ആരംഭിക്കും മുന്‍പ് ബാലന്‍സ്പരിശോിക്കുക.
ഡെബിറ്റ് മാൻഡേറ്റുകൾ ശ്രദ്ധിക്കാം
സേവിംഗ്‌സ് അക്കൗണ്ട് അവസാനിക്കണമെങ്കില്‍ അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഡെബിറ്റ് മാന്‍ഡേറ്റുകള്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണം. സേവിംഗ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്ത ഇഎംഐ, ബില്‍, മന്ത്‌ലി സബ്‌സ്‌ക്രിപ്ഷന്‍, എസ്‌ഐപി തുടങ്ങിയ സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷനോ ഓട്ടോ മേറ്റഡ് ക്ലിയറന്‍സുകളോ ആദ്യം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണം. വായ്പ ഇഎംഐ തെറ്റുന്നത് ഒഴിവാക്കാനും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്നത് തടസാനും സാധിക്കും.
ബാങ്ക് ലോക്കർ വാടക
ബാങ്ക് ലോക്കര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ വാടക അടയ്ക്കാന്‍ ഉപയോഗിക്കുന്ന അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ മറ്റൊരു അക്കൗണ്ട് വാടയ്ായി കണ്ടെത്തണം. ഇത്തരത്തിലുള്ള സേവിംഗ്‌സ് അക്കൗണ്ട് അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ ഉപഭോക്താക്കളെ അനുവദിക്കാറില്ല.. വരാനിരിക്കുന്ന വാടക അടയ്ക്കാന്‍ പുതിയ അക്കൗണ്ട് ഉപയോഗിക്കാന്‍ അനുവദിച്ചാല്‍ സേവിംഗ്‌സ് അക്കൗണ്ട് അവസാനിപ്പിക്കാന്‍ ബാങ്ക് അനുവദിക്കും.
മുന്നൊരുക്കങ്ങൾ നടത്താം
ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചാൽ അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കില്ല. അതിനാൽ അവസാനിപ്പിക്കുന്നത് വരെയുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ കൈവശമുണ്ടാകണം. അക്കൗണ്ട് ബാലൻസ് പരിശോധിച്ച് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഡൗൺലോഡ് ചെയ്യണം. ഭാവിയിലെ പരിശോധനയ്ക്കായി ഉപയോഗപ്പെടുന്നവയായതിനാൽ 2-3 വർഷത്തേക്ക് ഇവ സൂക്ഷിക്കാം.
അക്കൗണ്ട് ആവശ്യമില്ലാത്ത ഘട്ടമെത്തുമ്പോൾ അവസാനിപ്പിക്കാമെങ്കിലും പ്രത്യേക സമയപരിധിക്ക് മുൻപ് ഒരു പുതിയ അക്കൗണ്ട് ക്ലോസ് ചെയ്താൽ ബാങ്ക് പിഴ ഈടാക്കും. ബാങ്ക് അക്കൗണ്ട് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ അവസാനിപ്പിക്കുന്നതിന് ബാങ്കുകൾ 500 രൂപ വരെ ചാർജ് ഈടാക്കുന്നുണ്ട്. അക്കൗണ്ട് ക്ലോഷർ ചാർജുകൾ ഒഴിവാക്കാൻ നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിൽ എത്ര നാൾ കാത്തിരിക്കണമെന്ന് പരിശോധിക്കുക.
പഴയ അക്കൗണ്ട് ഉപയോഗിച്ചിരുന്ന സർക്കാർ സേവനങ്ങൾ, നിക്ഷേപങ്ങൾ എന്നിവിടങ്ങളിൽ പുതിയ സേവിംഗ്സ് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തുക. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അല്ലെങ്കിൽ ഇൻഷുറൻസ് പോളിസികൾ പോലുള്ള വിവിധ സർക്കാർ സ്കീമുകളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ ആവശ്യമാണ്. അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് മുൻപ് ഇത്തരം അക്കൗണ്ടുകളിൽ പുതിയ അക്കൗണ്ട് വിവരങ്ങൾ ചേർക്കണം.
മ്യൂച്വൽ ഫണ്ട് എസ്ഐപികൾക്ക് ഉപയോഗിച്ച അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുന്നതെങ്കിൽ പുതിയ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഫണ്ടുകൾ സേവിംഗ്സ് അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യുന്നതാണ് രീതി. അതിനാൽ എല്ലാ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും പുതിയ അക്കൗണ്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications