ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്ന കാലത്ത് ഒന്നിലധികം അക്കൗണ്ടുകളെന്നത് നിസാര കാര്യമാണ്. ജോലി മാറുന്ന സാഹചര്യത്തിലോ കുറഞ്ഞ ചാര്‍ജും ഉയര്‍ന്ന പലിശയും കിട്ടുന്ന ബാങ്കുകള്‍ നോക്കിയോ, ജോയിന്റ് അക്കൗണ്ട് ആവശ്യങ്ങള്‍ക്കായോ പലര്‍ക്കും ഒന്നില്‍ കൂടുതല്‍ സേവിംഗ്സ് അക്കൗണ്ടുകളുണ്ടാകും.
അക്കൗണ്ട് എടുക്കുന്നത്ര എളുപ്പമല്ല ഇത് മുന്നോട്ട് കൊണ്ടു പോകാന്‍. ഓരോ അക്കൗണ്ടിലും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതും മറ്റു ചാർജുകളും വരുമ്പോൾ അക്കൗണ്ടുകൾ ഓരോന്നായി ഉപയോഗിക്കാതെയാകും. ലോക ബാങ്കിന്റെ 2021ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് ഉടമകളില്‍ മൂന്നിലൊരാള്‍ക്ക് നിഷ്ക്രിയ അക്കൗണ്ടുകളുണ്ട്.
ഒരു വ്യക്തിക്ക് 2-3 ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍ മാത്രമാണ് കൃത്യമായി ഉപയോഗിക്കാൻ സാധിക്കുക എന്നാണ് വിദഗ്ധർ പറയുന്നത്. ബാക്കിയുള്ളവ നിഷ്ക്രിയമായി തുടരുന്നതിന് പകരം അവസാനിപ്പിക്കാവുന്നതാണ് ഉചിതം. ഓട്ടോ ഡെബിറ്റ് സംവിധാനം ഏര്‍പ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ അവസാനിപ്പിക്കാൻ എളുപ്പമാണ്.
ബാങ്ക് വെബ്സൈറ്റില്‍ നിന്ന് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ മതിയാകും. ഇഎംഐ, എസ്ഐപി, ബില്‍ പേയ്മെന്റ് തുടങ്ങിയ ഓട്ടോ ഡെബിറ്റ് സംവിധാനങ്ങള്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും അപേക്ഷയില്‍ നല്‍കണം. അക്കൗണ്ട് ആരംഭിച്ച് 12 മാസത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ ബാങ്ക് ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല.
ശ്രദ്ധിക്കേണ്ടവ
ഓട്ടോ ഡെബിറ്റ് സൗകര്യമില്ലെങ്കിലും മ്യൂച്വല്‍ ഫണ്ട് ഹൗസ്, ഇന്‍ഷൂറന്‍സ് കമ്പനി, ആദായ നികുതി വകുപ്പ്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് എന്നിവയുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളാണോ അവസാനിപ്പിക്കുന്നതെന്ന് പരിശോധിക്കണം. ഇവ ഡീലിങ്ക് ചെയ്ത് പുതിയ അക്കൗണ്ട് ഓരോ സേവനങ്ങൾക്കും സമര്‍പ്പിക്കണം. പുതിയ അക്കൗണ്ട് വിവരങ്ങൾ നൽകാത്ത പക്ഷം ഭാവിയിലെ ഇടപാടുകളെ ബാധിക്കും.
മ്യൂച്വൽ ഫണ്ട്
മ്യൂച്വല്‍ ഫണ്ടുകളില്‍ പണം പിന്‍വലിക്കുന്ന സമയത്ത് ആദ്യം അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ അക്കൗണ്ടിലേക്കും പിന്നീട് നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്കുമാണ് പണം എത്തുക. അസ്റ്റ് മാനേജ്മെന്റ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പുതിയ അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് വരെ പേയ്മെന്റ് ഹോള്‍ഡ് ചെയ്യപ്പെടും. മ്യൂച്വൽ ഫണ്ട് ഹൗസുകൾ വഴി നേരിട്ടോ ഓൺലൈനായോ പുതിയ ബാങ്ക് വിവരങ്ങൾ നൽകാം.
ഇന്‍ഷൂറന്‍സ്
ലൈഫ് ഇന്‍ഷൂറന്‍സ്, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ എന്നിവയില്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. എന്നാല്‍ ഹെല്‍ത്ത്, വെഹിക്കില്‍ ഇന്‍ഷൂറന്‍സുകളില്‍ രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട ബാധകമല്ല. വാഹന ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ സര്‍വീസ് സെന്ററുകളില്‍ നേരിട്ടാണ് അടയ്ക്കുന്നത്.
ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ ബോണസും കാലാവധിയെത്തുമ്പോള്‍ തുകയും രജിസ്ട്രേഷന് സമയത്ത് നല്കുന്ന ബാങ്ക് അക്കൗണ്ടിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. അക്കൗണ്ട് ക്ലോസ് ചെയ്ത് ഡീലിങ്ക് ചെയ്യാത്ത സാഹചര്യത്തില്‍ പണം ചെക്ക് വഴിയാണ് ലഭിക്കുക. ഇത്തരത്തില്‍ ഇടപാട് നടക്കുമ്പോള്‍ വൈകാനുള്ള സാധ്യതയുണ്ട്.
ടാക്സ് റീഫണ്ട്/ നിക്ഷേപങ്ങൾ
അക്കൗണ്ട് ക്ലോസ് ചെയ്ത് ഡീലിങ്ക് ചെയ്തില്ലെങ്കില്‍ ടാക്സ് റീഫണ്ട് സംബന്ധിച്ച് ആദായ നികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിക്കും. തുടര്‍ന്ന് നികുതിദായകന് ആദായ നികുതി പോര്‍ട്ടലില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പുതുക്കണം. സേവിംഗ്സ് ബാങ്ക് അവസാനിപ്പിച്ചാലും നിക്ഷേപങ്ങളെ ബാധിക്കില്ല. ആവര്‍ത്തന നിക്ഷേപത്തിനായി പ്രത്യേക അക്കൗണ്ട് ആരംഭിക്കുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ട് അവസാനിപ്പിച്ചാല്‍ സ്ഥിര നിക്ഷേപം കാലാവധിയെത്തുമ്പോള്‍ പണം ചെക്കായി നിക്ഷേപകര്‍ക്ക് ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബജാജ്, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications